പെരുമ്പാവൂരിൽ വീട്ടിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം: കേസെടുത്ത് പോലീസ് | Woman Sexually Assaulted

0
13
Woman Sexually Assaulted

കൊച്ചി: പെരുമ്പാവൂരിൽ വീട്ടിൽ മോഷണത്തിനായി അതിക്രമിച്ചു കയറിയ പ്രതി യുവതിക്കു നേരെ ലൈംഗികാതിക്രമം നടത്തി. കഴിഞ്ഞ വെള്ളിയാഴ്ച രാത്രി ഏഴ് മണിയോടെയാണ് നാടിനെ നടുക്കിയ ഈ സംഭവം നടന്നത്. സംഭവത്തിൽ പെരുമ്പാവൂർ പോലീസ് കേസെടുത്ത് പ്രതിക്കായി അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.(Woman Sexually Assaulted By Robber Inside House In Perumbavoor Kerala)

തൊട്ടടുത്ത വീട്ടിൽ പോയി യുവതി തിരികെ സ്വന്തം വീട്ടിലേക്ക് മടങ്ങിയെത്തിയപ്പോഴായിരുന്നു അതിക്രമം. ഈ സമയത്ത് വീട്ടിനുള്ളിൽ കവർച്ചാശ്രമം നടത്തിയ ശേഷം പ്രതി പുറത്തിറങ്ങി ഒളിച്ചുനിൽക്കുകയായിരുന്നു. യുവതി വീട്ടിനുള്ളിലേക്ക് കയറിയതോടെ പിന്നാലെയെത്തിയ പ്രതി, അകത്തുകയറി വാതിൽ ഉള്ളിൽ നിന്നും കുറ്റിയിട്ടു.

തുടന്ന് യുവതിയെ ബലമായി കീഴ്പ്പെടുത്തി ബലാത്സംഗം ചെയ്യാൻ ശ്രമിക്കുകയായിരുന്നുവെന്ന് പോലീസിന്റെ എഫ്ഐആറിൽ വ്യക്തമാക്കുന്നു. പ്രതിയെ തിരിച്ചറിയാനും എത്രയും വേഗം പിടികൂടാനുമുള്ള ശ്രമത്തിലാണ് പെരുമ്പാവൂർ പോലീസ്.

Story Summary

A woman was sexually assaulted in Perumbavoor by a robber who broke into her house on Friday evening. According to the FIR, the accused hid outside after an attempted robbery and forced his way inside as soon as the woman returned home, locking the door to assault her.