HomeKerala'ആദ്യം മുഖ്യമന്ത്രി എപ്പോൾ വരുമെന്ന് അവരോട് ചോദിക്കൂ, എന്നിട്ട് പ്രതിപക്ഷ നേതാവിനെ...

‘ആദ്യം മുഖ്യമന്ത്രി എപ്പോൾ വരുമെന്ന് അവരോട് ചോദിക്കൂ, എന്നിട്ട് പ്രതിപക്ഷ നേതാവിനെ നിശ്ചയിച്ചാൽ പോരേ?’: TP രാമകൃഷ്ണൻ | TP Ramakrishnan Slams UDF

തിരുവനന്തപുരം: കേരളത്തിൽ ജനവിധി വന്നിട്ടും സർക്കാർ രൂപീകരിക്കാൻ വൈകുന്ന കോൺഗ്രസ് നിലപാടിനെതിരെ ടി.പി. രാമകൃഷ്ണൻ രംഗത്ത്. പ്രതിപക്ഷ നേതാവിനെ തീരുമാനിക്കാൻ വൈകുന്നതിനെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന്, ആദ്യം മുഖ്യമന്ത്രി എപ്പോൾ വരുമെന്ന് അവരോട് ചോദിക്കൂ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.(TP Ramakrishnan Slams UDF Delay In Government Formation Kerala)

എന്നിട്ട് പ്രതിപക്ഷ നേതാവിനെ തീരുമാനിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യുഡിഎഫ് ഭരിക്കണമെന്നാണ് ജനവിധി. എന്നാൽ ഒൻപത് ദിവസമായിട്ടും മുഖ്യമന്ത്രിയെ തീരുമാനിക്കാൻ അവർക്ക് കഴിയുന്നില്ല. ഇത് ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണെന്ന് അദ്ദേഹം ആരോപിച്ചു. സർക്കാർ അധികാരമേൽക്കുന്നതിന് മുൻപ് തന്നെ കോൺഗ്രസ് അനുകൂല സംഘടനകൾ നൽകുന്ന പട്ടികയനുസരിച്ച് സർക്കാർ ഉദ്യോഗസ്ഥരെ വ്യാപകമായി സ്ഥലംമാറ്റുന്നു. ഏത് സർക്കാരിന്റെ ഉത്തരവ് പ്രകാരമാണ് ഇതൊക്കെ നടക്കുന്നതെന്ന് ടി.പി. രാമകൃഷ്ണൻ ചോദിച്ചു.

സപ്ലൈകോ വഴി വിതരണം ചെയ്യുന്ന അരിക്ക് രണ്ട് രൂപ വർധിപ്പിച്ചത് ജനദ്രോഹ നടപടിയാണ്. മന്ത്രിസഭ പോലുമില്ലാത്ത സാഹചര്യത്തിൽ ഇത്തരം തീരുമാനങ്ങൾ എടുക്കുന്നത് അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. പ്രതിപക്ഷ നേതാവിനെ തീരുമാനിക്കുന്നത് സിപഐഎം ആണെന്നും അതിനുശേഷം മുന്നണിയിൽ ചർച്ചയുണ്ടാകുമെന്നും കൺവീനർ വ്യക്തമാക്കി. പിണറായി വിജയൻ പ്രതിപക്ഷ നേതാവാകാൻ പാടില്ലെന്ന് സിപിഐ നിലപാടെടുത്തതായി തനിക്കറിയില്ലെന്ന് അദ്ദേഹം പറഞ്ഞു.പ്രതിപക്ഷ ഉപനേതാവ് സ്ഥാനം വേണമെന്ന് സിപിഐ എൽഡിഎഫ് യോഗത്തിൽ ആവശ്യപ്പെട്ടിട്ടില്ല. പുറത്ത് ചിലപ്പോൾ പറഞ്ഞിട്ടുണ്ടാകാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആശാ വർക്കർമാരുടെ സമരത്തെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു. സമരത്തിന്റെ ലക്ഷ്യം പ്രശ്നപരിഹാരമായിരുന്നില്ലെന്നും അതിനെ രാഷ്ട്രീയമായി വഴിതിരിച്ചുവിടാനാണ് ശ്രമിച്ചതെന്നും അദ്ദേഹം ആരോപിച്ചു.

Story Summary

LDF Convener TP Ramakrishnan criticized the UDF for the delay in Kerala government formation. He questioned the urgency of selecting the Opposition Leader before the CM is announced. He also accused the UDF of unauthorized official transfers and increasing rice prices before taking office.

Clickable Info Box