ചെന്നൈ: തമിഴ്‌നാടിന്റെ പുതിയ മുഖ്യമന്ത്രിയായി വിജയ് ചുമതലയേറ്റതിനെക്കുറിച്ച് പ്രതികരിക്കാതെ സൂപ്പർ താരം രജനികാന്ത്. ചൊവ്വാഴ്ച ചെന്നൈ വിമാനത്താവളത്തിൽ എത്തിയ രജനികാന്തിനെ മാധ്യമപ്രവർത്തകർ വളഞ്ഞുവെങ്കിലും രാഷ്ട്രീയ ചോദ്യങ്ങളോട് അദ്ദേഹം മൗനം പാലിച്ചു. (Rajinikanth Reaction Vijay CM)
വിജയ് മുഖ്യമന്ത്രിയായതിനെക്കുറിച്ച് ചോദിച്ചപ്പോൾ വെറുമൊരു പുഞ്ചിരി നൽകി കൈകൂപ്പി അഭിവാദ്യം ചെയ്യുക മാത്രമാണ് രജനികാന്ത് ചെയ്തത്. യാതൊരുവിധ അഭിപ്രായ പ്രകടനങ്ങൾക്കും മുതിരാതെ അദ്ദേഹം മുന്നോട്ട് നീങ്ങുകയായിരുന്നു. ഇതിന്റെ വീഡിയോകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
Tamil Nadu: Superstar Rajinikanth smiles and leaves without responding when asked about Joseph Vijay becoming Chief Minister.
Mentalaan 😂😂😂 pic.twitter.com/d4BSNLaXrQ
— K. (@Reddington94_) May 12, 2026
മുഖ്യമന്ത്രിയായ ശേഷമുള്ള ചോദ്യങ്ങളോട് ഇപ്പോൾ പ്രതികരിച്ചില്ലെങ്കിലും, മെയ് 4-ന് നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ വിജയിയെ അഭിനന്ദിച്ച് രജനികാന്ത് എക്സ് പ്ലാറ്റ്‌ഫോമിൽ കുറിപ്പ് പങ്കുവെച്ചിരുന്നു. തമിഴക വെട്രി കഴകത്തിന്റെ വിജയത്തിൽ വിജയെയും പാർട്ടി പ്രവർത്തകരെയും അദ്ദേഹം അന്ന് അഭിനന്ദിച്ചിരുന്നു. മെയ് 10 ഞായറാഴ്ച ചെന്നൈയിലെ ജവഹർലാൽ നെഹ്‌റു ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിലാണ് സി. ജോസഫ് വിജയ് തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ സത്യവാചകം ചൊല്ലിക്കൊടുത്തു. വിജയിയുടെ പാർട്ടിയായ ടിവികെ ഭൂരിപക്ഷം നേടിയതോടെയാണ് തമിഴ്‌നാട് രാഷ്ട്രീയത്തിൽ പുതിയൊരു യുഗത്തിന് തുടക്കമായത്.
Summary: Superstar Rajinikanth chose not to comment on Vijay becoming the new Chief Minister of Tamil Nadu when approached by reporters at Chennai airport. While he simply smiled and walked away this time, he had previously congratulated Vijay on social media following the election results on May 4. Vijay was sworn in as the Chief Minister on May 10 after his party, TVK, secured a majority.

