തിരുവനന്തപുരം: ബാർട്ടൺ ഹിൽ ഗവ. എൻജിനിയറിങ് കോളേജിൽ പ്രവർത്തിക്കുന്ന കേരള സാങ്കേതിക സർവകലാശാലയുടെ (KTU) പരീക്ഷാ മൂല്യനിർണയ ക്യാമ്പിലേക്ക് ക്യാമ്പ് അസിസ്റ്റന്റിനെ നിയമിക്കുന്നു. ദിവസവേതനാടിസ്ഥാനത്തിലാണ് നിയമനം (Barton Hill Engineering College Recruitment).
പ്രധാന വിവരങ്ങൾ:
തസ്തിക: ക്യാമ്പ് അസിസ്റ്റന്റ്.
യോഗ്യത: അംഗീകൃത സർവകലാശാല ബിരുദം അല്ലെങ്കിൽ മൂന്ന് വർഷത്തെ ഡിപ്ലോമ. കമ്പ്യൂട്ടർ പരിജ്ഞാനം നിർബന്ധമാണ്.
പ്രായപരിധി: 15.05.2026-ന് 18-നും 45-നും മധ്യേ.
അപേക്ഷിക്കേണ്ട വിധം: ഉദ്യോഗാർത്ഥികൾ ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന രേഖകൾ, ഫോൺ നമ്പർ, ഇമെയിൽ ഐഡി എന്നിവ സഹിതം ktu.cvcamp@gecbh.ac.in എന്ന വിലാസത്തിലേക്ക് ഇമെയിൽ അയക്കണം.
അവസാന തീയതി: മെയ് 15-ന് മുൻപായി അപേക്ഷിക്കണം.
കൂടുതൽ വിവരങ്ങൾക്ക്: www.gecbh.ac.in സന്ദർശിക്കുക.
News Summary: The KTU Exam Valuation Camp at Government Engineering College, Barton Hill, Thiruvananthapuram, is inviting applications for the post of Camp Assistant on a daily wage basis. Candidates with a university degree or a 3-year diploma along with computer proficiency are eligible. The age limit is 18–45 years as of May 15, 2026. Interested candidates must email their bio-data and supporting documents to ktu.cvcamp@gecbh.ac.in before May 15. For more details, visit the official website at www.gecbh.ac.in.

