Description
Digital Voice of Kerala
Tuesday, April 21, 2026

Digital Voice of Kerala
HomeKeralaതിരൂരിൽ യുവതിയും ഒന്നരവയസ്സുകാരനായ മകനും കിണറ്റിൽ മരിച്ച നിലയിൽ | Woman...

തിരൂരിൽ യുവതിയും ഒന്നരവയസ്സുകാരനായ മകനും കിണറ്റിൽ മരിച്ച നിലയിൽ | Woman and Child Suicide Malappuram

🎙️ Latest Podcast

തിരൂർ: തിരൂരിൽ യുവതിയും ഒന്നരവയസ്സുകാരനായ മകനും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി (Woman and Child Suicide Malappuram). ഏഴൂർ സ്വദേശിനി ഇർഫാന (30), മകൻ അമൻ മാലിക്ക് എന്നിവരെയാണ് വീടിനോട് ചേർന്നുള്ള കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തിങ്കളാഴ്ച വൈകുന്നേരത്തോടെയായിരുന്നു സംഭവം.ഇർഫാനയുടെ മാതാവ് നാലുമാസം മുൻപ് മരണപ്പെട്ടിരുന്നു. ഇതിനെത്തുടർന്ന് ഇർഫാന കടുത്ത മനോവിഷമത്തിലായിരുന്നുവെന്ന് പോലീസ് അറിയിച്ചു.

സംഭവസ്ഥലത്തുനിന്ന് പോലീസ് ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്. വീട്ടുകാർ പുറത്തുപോയ സമയത്താണ് യുവതി കുഞ്ഞുമായി കിണറ്റിൽ ചാടിയതെന്നാണ് പ്രാഥമിക നിഗമനം.വീട്ടുകാരും നാട്ടുകാരും നടത്തിയ തിരച്ചിലിലാണ് കിണറ്റിൽ മൃതദേഹങ്ങൾ കണ്ടെത്തിയത്. ഉടൻ തന്നെ പോലീസിനെ വിവരമറിയിക്കുകയായിരുന്നു.

നിലവിൽ മൃതദേഹങ്ങൾ തിരൂർ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്‌മോർട്ടം നടത്തും. സംഭവത്തിൽ തിരൂർ പോലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.

Story Summary: A 30-year-old woman named Irfana and her 1.5-year-old son, Aman Malik, were found dead in a well at Ezhur, Tirur. Police suspect that the woman took the extreme step due to mental distress following her mother’s death four months ago. A suicide note was recovered from the scene, and an investigation is underway.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.