HomeKeralaഅനുജനോട് മോശമായി പെരുമാറിയത് ചോദ്യം ചെയ്തു; വാഴക്കാട് യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച...

അനുജനോട് മോശമായി പെരുമാറിയത് ചോദ്യം ചെയ്തു; വാഴക്കാട് യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി പിടിയിൽ | Attempt to Murder

റിപ്പോർട്ട്: അൻവർ ഷരിഫ്

വാഴക്കാട്: വാഴക്കാട് പോലീസ് സ്റ്റേഷൻ പരിധിയിൽ യുവാവിനെ കത്തികൊണ്ട് കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതി അറസ്റ്റിലായി. ജൂലൈ 15-ന് രാത്രി 8 മണിയോടെ വാഴയൂർ അംശം അഴിഞ്ഞിലം കടവ് റിസോർട്ടിലെ റസ്റ്റേറന്റിലായിരുന്നു സംഭവം. തിരൂർ കോടക്കൽ ചിറക്കൽ വീട്ടിൽ ജിജു ഗോട്ടിളിഫിനെ (43) ആണ് പോലീസ് പിടികൂടിയത്. (Attempt to Murder)

പരാതിക്കാരനായ മുഹമ്മദ് ഫാസിൽ (33), അനുജൻ, സുഹൃത്തുക്കൾ എന്നിവർ റസ്റ്റേറന്റിൽ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ പ്രതി അവിടേക്ക് കടന്നുവരികയായിരുന്നു. പരാതിക്കാരന്റെ അനുജനോട് പ്രതി മോശമായി പെരുമാറിയതിനെ ചോദ്യം ചെയ്തതിലുണ്ടായ വിരോധമാണ് ആക്രമണത്തിന് കാരണമായതെന്ന് പോലീസ് വ്യക്തമാക്കി. തുടർന്ന് പ്രതി, പരാതിക്കാരനെ കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെ നെഞ്ചിൽ കത്തികൊണ്ട് കുത്തുകയായിരുന്നു. ഭാരതീയ ന്യായ സംഹിത 109-ാം വകുപ്പ് പ്രകാരമാണ് പ്രതിക്കെതിരെ കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയത്. കേസിൽ പോലീസ് തുടർനടപടികൾ സ്വീകരിച്ചുവരുന്നു.

Summary: A man was booked under BNS Section 109 after attempting to murder a youth at a restaurant in Vazhayur, Vazhakkad, on July 15. The accused, Jiju Gotiliph, allegedly stabbed the complainant, Muhammad Fasil, in the chest following a dispute over the accused’s behavior toward the complainant’s brother.

Clickable Info Box