Description
Digital Voice of Kerala
Friday, June 5, 2026

Digital Voice of Kerala
HomeEntertainment'ലീഡ് വിത്ത് ലവ്': 'കറുപ്പ്' വിവാദങ്ങൾക്കിടെ പക്വതയാർന്ന പ്രതികരണവുമായി സൂര്യ | Suriya...

‘ലീഡ് വിത്ത് ലവ്’: ‘കറുപ്പ്’ വിവാദങ്ങൾക്കിടെ പക്വതയാർന്ന പ്രതികരണവുമായി സൂര്യ | Suriya Responds

🎙️ Latest Podcast

ചെന്നൈ: ആർജെ ബാലാജി സംവിധാനം ചെയ്ത ‘കറുപ്പ്’ എന്ന സിനിമയുടെ ക്രെഡിറ്റ് വിഷയത്തിൽ വിവാദങ്ങൾ കത്തുമ്പോൾ, മൗനം വെടിഞ്ഞ് നടൻ സൂര്യ. തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ “സ്നേഹത്തോടെ നയിക്കുക, ദയയുള്ളവരായിരിക്കുക, ഉദാരമനസ്കത പുലർത്തുക” എന്ന സന്ദേശം പങ്കുവെച്ചുകൊണ്ടാണ് സൂര്യ പ്രതികരിച്ചത്.(Suriya Responds To Karuppu Movie Credit Controversy)

ആരാധകരുടെ വലിയ പ്രതിഷേധത്തിനിടയിലും താരം പുലർത്തുന്ന ഈ പക്വത സിനിമാ ലോകത്ത് ചർച്ചയായിരിക്കുകയാണ്.സിനിമയുടെ വൻ വിജയത്തിന് ശേഷം സംവിധായകൻ ആർജെ ബാലാജി തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌യെ സന്ദർശിക്കുകയും, സിനിമയുടെ തുടക്കം വിജയ്‌യിലൂടെ ആണെന്ന് സമൂഹമാധ്യമങ്ങളിൽ കുറിക്കുകയും ചെയ്തതാണ് ആരാധകരെ ചൊടിപ്പിച്ചത്.

പത്ത് വർഷത്തെ ഇടവേളയ്ക്ക് ശേഷം സൂര്യയ്ക്ക് ലഭിച്ച ഒരു വലിയ ഹിറ്റാണ് ‘കറുപ്പ്’. 200 കോടി രൂപയിലധികം കളക്ഷൻ നേടിയ ചിത്രത്തിന്റെ പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം സൂര്യ കൂടെയുണ്ടായിരുന്നു. എന്നാൽ, ആർജെ ബാലാജി വിജയത്തിന് ശേഷം ക്രെഡിറ്റ് മുഴുവൻ വിജയ്‌ക്ക് നൽകിയത് തങ്ങളുടെ പ്രിയതാരത്തെ അവഗണിച്ചതാണെന്നാണ് സൂര്യ ആരാധകരുടെ പക്ഷം.

Story Summary

Actor Suriya has shared a subtle Instagram story, “Lead with love, be kind, be generous,” amidst the ongoing controversy surrounding the credit for the success of the film ‘Karuppu’. Fans and critics believe this is a mature response to director RJ Balaji, who faced severe backlash for attributing the film’s success to Chief Minister Vijay while allegedly sidelining Suriya, who stood by the project during its most challenging phases.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.