തിരുവനന്തപുരം: കേരളത്തിൽ അടുത്ത കോൺഗ്രസ് മുഖ്യമന്ത്രി ആരാകണമെന്ന ചർച്ചകൾക്ക് വീണ്ടും വഴിമരുന്നിട്ട് മുതിർന്ന നേതാവ് അജയ് തറയിൽ. ‘എന്റെ സ്വപ്നത്തിലെ കോൺഗ്രസ് മുഖ്യമന്ത്രി’ എന്ന തലക്കെട്ടോടെ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ, ഒരു മുഖ്യമന്ത്രിക്ക് ഉണ്ടായിരിക്കേണ്ട യോഗ്യതകളെക്കുറിച്ച് അദ്ദേഹം അക്കമിട്ട് നിരത്തുന്നു.(The Congress Chief Minister of my dreams, Ajay Tharayil clarifies the criteria)
വിദ്യാർത്ഥി-യുവജന പോരാട്ടങ്ങളിലൂടെ വളർന്നുവന്ന നേതാവായിരിക്കണം മുഖ്യമന്ത്രിയാകേണ്ടത്. സമരമുഖങ്ങളിൽ നിന്ന് പിന്നോട്ടുപോകാത്ത, പോലീസ് മർദ്ദനവും അടിച്ചമർത്തലുകളും നേരിട്ട വ്യക്തിയായിരിക്കണം അദ്ദേഹം. പോരാട്ടങ്ങളുടെ ഭാഗമായി ഒരു ദിവസമെങ്കിലും ജയിലിൽ കിടന്നവനും, സമരത്തിനിടെ ജലപീരങ്കിയുടെ വെള്ളമെങ്കിലും വസ്ത്രത്തിൽ വീണവനും ആയിരിക്കണം.
ജനങ്ങളുടെ ഹൃദയങ്ങളിലേക്ക് നേരിട്ട് സംസാരിക്കാൻ കഴിയുന്ന നേതാവായിരിക്കണം. താഴെത്തട്ടിലുള്ള സാധാരണ പ്രവർത്തകരെ മാന്യമായി പരിഗണിക്കുന്നവനും നിലപാടുകളിൽ സ്ഥിരതയുള്ളവനും ആയിരിക്കണം മുഖ്യമന്ത്രി.”ഇതെല്ലാം അനുഭവിച്ച ഒരു വ്യക്തി എന്ന നിലയിലാണ് ഞാൻ ഇത് സ്വപ്നം കാണുന്നത്,” എന്ന് പറഞ്ഞാണ് അജയ് തറയിൽ തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്.
കുറിപ്പിൻ്റെ പൂർണ്ണരൂപം
എന്റെ സ്വപ്നത്തിലെ കോൺഗ്രസ്സ് മുഖ്യമന്ത്രി
വിദ്യാർത്ഥി-യുവജന പോരാട്ടങ്ങളിലൂടെ വളർന്നുവന്ന നേതാവായിരിക്കണം.
സമരമുഖത്ത് നിന്ന് പിന്നോട്ടില്ലാതെ, പൊലീസ് മർദ്ദനവും അടിച്ചമർത്തലും നേരിട്ടവനായിരിക്കണം.
ഒരു ദിവസമെങ്കിലും ജയിലിൽ കിടന്നവനും, സമരമുഖത്ത് ജല പീരങ്കിയിൽ നിന്നും ഒരിറ്റു വെള്ളമെങ്കിലും വസ്ത്രത്തിൽ വീണവനും ആയിരിക്കണം.
സോഷ്യൽ മീഡിയയിലെ ശബ്ദമല്ല, ജനങ്ങളുടെ ഹൃദയങ്ങളിലേക്ക് സംസാരിക്കുന്നവനും ആയിരിക്കണം.
താഴെതട്ടിലെ പ്രവർത്തകരെ മാന്യമായി പരിഗണിക്കുന്നവൻ ആയിരിക്കണം.
നിലപാടുകളിൽ സ്ഥിരത ഉള്ളവൻ ആയിരിക്കണം .
ഇത്തരം ഒരു കോൺഗ്രസ്സ് മുഖ്യമന്ത്രിയാണ് എന്റെ സ്വപ്നം.
ഇതെല്ലാം അനുഭവിച്ച വ്യക്തി എന്ന നിലയിലാണ് ഞാൻ ഇത് സ്വപ്നം കാണുന്നത്.
— അജയ് തറയിൽ

