HomeNational'വിജയം വിനയത്തോടെ ആഘോഷിക്കണം': CJP പ്രക്ഷോഭക്കാരുടെ ആഘോഷത്തിനെതിരെ സോനം വാങ്ചുക്ക്; വിമർശനങ്ങൾക്ക്...

‘വിജയം വിനയത്തോടെ ആഘോഷിക്കണം’: CJP പ്രക്ഷോഭക്കാരുടെ ആഘോഷത്തിനെതിരെ സോനം വാങ്ചുക്ക്; വിമർശനങ്ങൾക്ക് മറുപടിയുമായി CJP | Sonam Wangchuk

ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജിയെത്തുടർന്ന് സമരം അവസാനിപ്പിച്ചതിന് പിന്നാലെ നൃത്തം ചെയ്ത് ആഘോഷിച്ച സിജെപി നേതാക്കളുടെ നടപടിക്കെതിരെ സോനം വാങ്ചുക്ക്. വിജയങ്ങൾ എപ്പോഴും വിനയത്തോടും സംയമനത്തോടും ഉത്തരാവാദിത്തത്തോടും കൂടിയാണ് ആഘോഷിക്കേണ്ടതെന്ന് സോനം വാങ്ചുക്ക് സോഷ്യൽ മീഡിയയിൽ കുറിച്ചു.(Sonam Wangchuk Urges Restraint Over CJP Student Protest Victory Celebrations)

പരീക്ഷാ ചോർച്ചയിൽ മനംനൊന്ത് നിരവധി വിദ്യാർത്ഥികൾ ആത്മഹത്യ ചെയ്ത പശ്ചാത്തലത്തിൽ ഇത്തരം ആഘോഷങ്ങൾ ആത്മസംയമനം ഇല്ലാത്തതാണെന്ന വിമർശനം സമൂഹമാധ്യമങ്ങളിൽ ഉയർന്നതിനെ തുടർന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം. 26 ദിവസം നീണ്ട ഉപവാസം നടത്തിയ വാങ്ചുക്ക് സിജെപിയുടെ പ്രക്ഷോഭത്തിൽ സജീവ സാന്നിധ്യമായിരുന്നു.

എന്നാൽ മന്ത്രി രാജിവെച്ചതിന് തൊട്ടുപിന്നാലെ സിജെപി വക്താക്കൾ ബോളിവുഡ് ഗാനങ്ങൾക്ക് നൃത്തം ചെയ്യുന്ന വീഡിയോകൾ പുറത്തുവന്നത് വലിയ രീതിയിൽ വിമർശിക്കപ്പെട്ടു. എന്നാൽ ആരോപണങ്ങൾക്ക് മറുപടിയുമായി സിജെപി ചീഫ് സ്പോക്‌സ്പേഴ്സൺ സൗരവ് ദാസ് രംഗത്തെത്തി. തങ്ങൾ നൃത്തം ചെയ്തും കോഫി കുടിച്ചും പ്രതിഷേധിക്കുന്ന പുതിയ തലമുറയുടെ പ്രതിനിധികളാണെന്നും, സംഗീത പരിപാടി നടന്നത് പഞ്ചനക്ഷത്ര ഹോട്ടലിലല്ല, രണ്ടുദിവസമായി കിടന്നുറങ്ങാത്ത വോളന്റിയർമാർക്കായി സാധാരണ ഹോട്ടലിന്റെ ബേസ്മെന്റിലായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

Story Summary

Activist Sonam Wangchuk urged student protesters to celebrate their victories with humility and restraint following controversy over CJP members dancing after Union Minister Dharmendra Pradhan’s resignation. Responding to criticism regarding victory parties in hotels, CJP spokesperson Saurav Das defended the youth-led celebration, clarifying it was held to honor exhausted volunteers at a budget venue after key demands were met.

WhatsApp Channel Banner

Latest updates

‘കേരള പോലീസ് ചുമത്തിയിട്ടുള്ള മുഴുവന്‍ കേസുകളും നിരുപാധികം പിന്‍വലിക്കാന്‍...

തിരുവനന്തപുരം: നീറ്റ് പരീക്ഷാ ചോർച്ചയുമായി ബന്ധപ്പെട്ട് ഡൽഹി ജന്തർ മന്തറിൽ നടന്ന വിദ്യാർത്ഥി പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കേരളത്തിൽ പ്രതിഷേധിച്ചവർക്കെതിരെ ചുമത്തിയ കേസുകൾ നിരുപാധികം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ...

മനുഷ്യത്വത്തിന്റെ മുദ്രയായി CJP പ്രതിഷേധം; അമ്മയിൽ നിന്ന് വേർപെട്ട...

ഡൽഹി: ആയിരക്കണക്കിന് ആളുകൾ പങ്കെടുത്ത CJP പ്രതിഷേധത്തിനിടെ മനുഷ്യത്വത്തിന്റെ അപൂർവ കാഴ്ചയാണ് അരങ്ങേറിയത്. പ്രതിഷേധത്തിനിടെ അമ്മയിൽ നിന്ന് വേർപെട്ട ഒരു കൊച്ചുകുട്ടിയെ പ്രതിഷേധക്കാർ കൂട്ടായ പരിശ്രമത്തിലൂടെ നിമിഷങ്ങൾക്കകം അമ്മയുടെ കൈകളിലെത്തിച്ച ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ...

വിമാനം ലാൻഡ് ചെയ്തതിന് പിന്നാലെ ഓവർഹെഡ് ബിന്നിൽ വെച്ചിരുന്ന...

ബെയ്‌ജിംഗ്: ചൈന ഈസ്റ്റേൺ എയർലൈൻസിന്റെ പ്രയാണത്തിനിടെ വിമാനത്തിനുള്ളിൽ ഓവർഹെഡ് ബിന്നിൽ വെച്ചിരുന്ന പവർ ബാങ്കിന് തീപിടിച്ചു. ജൂലൈ 24-ന് ലാൻഷൂവിൽ നിന്ന് ഗ്വാങ്ഷു ലൊങ്ഡോങ്ബാവോ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് എത്തിയ MU2421 നമ്പറിലുള്ള എയർബസ്...

‘ഡിസ്ട്രിക്റ്റ് കണക്ട്’ വാഴക്കാട്ട് തുടക്കമായി; കളക്ടറും ജില്ലാ പഞ്ചായത്ത്...

റിപ്പോർട്ട്: അൻവർ ഷരിഫ്  വാഴക്കാട്: ജനഹിതമറിഞ്ഞ് ജനങ്ങളോടൊപ്പം എന്ന പ്രമേയത്തിൽ മലപ്പുറം ജില്ലാ പഞ്ചായത്തിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന 'ഡിസ്ട്രിക്റ്റ് കണക്ട്' പരിപാടിക്ക് വാഴക്കാട് ഗ്രാമപഞ്ചായത്തിൽ തുടക്കമായി (District Connect Vazhakkad)....

പുറത്തു നിന്നുള്ള വൈദ്യുതി ലഭ്യത കുറഞ്ഞാൽ ഇന്ന് വൈദ്യുതി...

തിരുവനന്തപുരം: വൈകീട്ടത്തെ പീക്ക് അവറുകളിൽ പുറത്തുനിന്നുള്ള വൈദ്യുതി ലഭ്യത കുറഞ്ഞാൽ സംസ്ഥാനത്ത് ഇന്ന് വൈകീട്ട് നിയന്ത്രണം ഏർപ്പെടുത്തിയേക്കുമെന്ന് കെ.എസ്.ഇ.ബി മുന്നറിയിപ്പ് നൽകി. ഉപഭോഗം കുത്തനെ ഉയരുന്ന സാഹചര്യത്തിൽ 500 മെഗാവാട്ട് വരെ അധിക...

DON'T MISS

മനുഷ്യത്വത്തിന്റെ മുദ്രയായി CJP പ്രതിഷേധം; അമ്മയിൽ നിന്ന് വേർപെട്ട...

ഡൽഹി: ആയിരക്കണക്കിന് ആളുകൾ പങ്കെടുത്ത CJP പ്രതിഷേധത്തിനിടെ മനുഷ്യത്വത്തിന്റെ അപൂർവ കാഴ്ചയാണ് അരങ്ങേറിയത്. പ്രതിഷേധത്തിനിടെ അമ്മയിൽ നിന്ന് വേർപെട്ട ഒരു കൊച്ചുകുട്ടിയെ പ്രതിഷേധക്കാർ കൂട്ടായ പരിശ്രമത്തിലൂടെ നിമിഷങ്ങൾക്കകം അമ്മയുടെ കൈകളിലെത്തിച്ച ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ...

53 വർഷം മുൻപ് കടലിൽ ഒഴുകിയ കുപ്പിക്കത്ത് വീണ്ടും...

ന്യൂജഴ്‌സി: 53 വർഷങ്ങൾക്ക് മുമ്പ് കടലിലേക്ക് ഒഴുക്കിവിട്ട ഒരു കുപ്പിക്കത്ത് ന്യൂജഴ്‌സിയിലെ ചതുപ്പുനിലങ്ങളിൽ നിന്ന് കണ്ടെത്തിയത് കൗതുകമായി. 1973-ൽ ഒമ്പത് വയസ്സുകാരിയായിരുന്ന ലോറി ബ്ലെയർ എഴുതിയ തമാശ നിറഞ്ഞ സന്ദേശമാണ് അരനൂറ്റാണ്ടിലേറെക്കാലത്തിന് ശേഷം...

ലണ്ടനിലെ ബസിൽ അലക്കുസഞ്ചിയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കുരങ്ങ്; ‘ഓയ്സ്റ്റർ’...

ലണ്ടൻ: യാത്രക്കാർ സഞ്ചരിച്ചുകൊണ്ടിരുന്ന ലണ്ടൻ ബസിൽ അലക്കുസഞ്ചിക്കുള്ളിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ ചെറിയ കുരങ്ങിനെ സുരക്ഷിതമായി മൃഗസംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. 'ഓയ്സ്റ്റർ' എന്ന് പേരിട്ട ഈ പെൺ കോമൺ മാർമോസെറ്റ് കുരങ്ങിനെ കഴിഞ്ഞ...

PREMIUM

പഴകിയ കെട്ടിടങ്ങളും തുരുമ്പിച്ച വസ്തുക്കളും: വിറ്റ്നൂം, ആർക്കും വേണ്ടാത്ത...

ഒരു കാലത്ത് ആളും ആരവവുമുണ്ടായിരുന്ന നഗരങ്ങളിൽ പലതും ഇന്ന് ഉപേക്ഷിക്കപ്പെട്ട അവസ്ഥയിലാണ്. ചിലതാകട്ടെ വിനോദസഞ്ചാരകേന്ദ്രങ്ങളായി മാറി. അത്തരം ഒരു നഗരത്തിൻ്റെ കഥ കേട്ടോളൂ...(Wittenoom the ghost city ) ഓസ്ട്രേലിയയിൽ വിറ്റ്നും എന്നൊരു സ്‌ഥലമുണ്ട്....

”ടാങ്കിന്റെ അരികിലൂടെ നടന്നു പോകുന്ന കുഞ്ഞുങ്ങളെ പിന്നെ ആരും...

വർഷം 2006, നോയിഡയിലെ നിഥാരിയെന്ന (Nithari) ചെറു ഗ്രാമം. ഗ്രാമത്തോട് ചേർന്ന് തന്നെ സമ്പന്നർ പാർക്കുന്ന സെക്ടർ -31, അവിടെ വലിയൊരു വാട്ടർ ടാങ്ക് ഉണ്ട്. ടാങ്കിന്റെ അരികിലൂടെ നടന്നു പോകുന്ന കുഞ്ഞുങ്ങളെ...

സർപ്പശയ്യയിൽ ഉറങ്ങുന്ന മഹാവിഷ്ണു, വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന കരിങ്കല്‍ വിഗ്രഹം;...

ഇന്ത്യയെപ്പോലെ നേപ്പാളും ആഴത്തിൽ വേരൂന്നിയ ഹൈന്ദവ വിശ്വാസങ്ങളും ആചാരങ്ങളും പുലർത്തുന്ന് രാജ്യമാണ്. നേപ്പാളിലെ ഹൈന്ദവ വിശ്വാസികൾക്ക് ഏറെ പ്രധാനപ്പെട്ട ഒരു മഹാവിഷ്ണു ക്ഷേത്രമാണ് ബുദ്ധനീലകണ്ഠ ക്ഷേത്രം (Budhanilkantha Temple). ഈ ക്ഷേത്രം ഹിന്ദുക്കൾക്കും...