Description
Digital Voice of Kerala
Saturday, June 6, 2026

Digital Voice of Kerala
HomeKeralaകാഫിർ സ്‌ക്രീൻഷോട്ട് കേസ്: പുതിയ മൊഴിയെടുത്ത് SIT; മൊബൈൽ ഫോൺ കസ്റ്റഡിയിലെടുത്തു,...

കാഫിർ സ്‌ക്രീൻഷോട്ട് കേസ്: പുതിയ മൊഴിയെടുത്ത് SIT; മൊബൈൽ ഫോൺ കസ്റ്റഡിയിലെടുത്തു, നിർണ്ണായക നീക്കം | SIT intensifies probe

🎙️ Latest Podcast

കോഴിക്കോട്: ഏറെ വിവാദമായ കാഫിർ സ്‌ക്രീൻഷോട്ട് കേസിൽ അന്വേഷണം ഊർജ്ജിതമാക്കി പ്രത്യേക അന്വേഷണ സംഘം. കേസിൽ നിർണ്ണായക വിവരങ്ങൾ ലഭിച്ചതിനെത്തുടർന്ന് തിരുവള്ളൂർ സ്വദേശിയും ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മിറ്റിയംഗവുമായ ജിതിൻ ഭാസ്‌കറിനെ അന്വേഷണ സംഘം ചോദ്യം ചെയ്യുകയും അദ്ദേഹത്തിന്റെ മൊബൈൽ ഫോൺ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.(SIT intensifies probe into Kafir screenshot case seizing DYFI leader phone)

റിബേഷ് രാമകൃഷ്ണന് ഈ സ്‌ക്രീൻഷോട്ട് ലഭിച്ചത് ജിതിനിൽ നിന്നാണെന്ന സൂചനയുടെ അടിസ്ഥാനത്തിലാണ് നടപടി. ജിതിന്റെ ഫോൺ വിശദമായ ഫോറൻസിക് പരിശോധനയ്ക്കായി അയക്കും. സ്‌ക്രീൻഷോട്ട് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചവരെ നേരത്തെ തന്നെ കണ്ടെത്തിയിരുന്നെങ്കിലും, അതിന്റെ യഥാർത്ഥ ഉറവിടം കണ്ടെത്താൻ മുൻ അന്വേഷണത്തിൽ സാധിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് റിബേഷ് രാമകൃഷ്ണൻ ഉൾപ്പെടെയുള്ളവരെ വീണ്ടും ചോദ്യം ചെയ്യുന്നത്.

സൈബർ വിദഗ്ധരെക്കൂടി ഉൾപ്പെടുത്തിയാണ് അന്വേഷണം പുരോഗമിക്കുന്നത്. അതേസമയം, കേസിൽ ഇപ്പോൾ നടക്കുന്നതെല്ലാം രാഷ്ട്രീയ പ്രേരിതമാണെന്ന് സിപിഎം ജില്ലാ സെക്രട്ടറി പ്രതികരിച്ചു.

Story Summary

The Special Investigation Team (SIT) probing the ‘Kafir Screenshot’ case has confiscated the mobile phone of DYFI leader Jithin Bhaskar, suspecting him as a source of the controversial screenshot shared by Ribesh Ramakrishnan. While the SIT is awaiting forensic results and further data from Meta to identify the original creator of the screenshot, the CPM district leadership has dismissed the investigation as politically motivated.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.