HomeNationalഡൽഹിയിൽ ദാരുണ അപകടം; സ്പീഡ് മോണിറ്ററിംഗ് മെഷീൻ സ്ഥാപിക്കുന്നതിനിടെ പോലീസുകാരൻ കാറിടിച്ചു...

ഡൽഹിയിൽ ദാരുണ അപകടം; സ്പീഡ് മോണിറ്ററിംഗ് മെഷീൻ സ്ഥാപിക്കുന്നതിനിടെ പോലീസുകാരൻ കാറിടിച്ചു മരിച്ചു | Delhi Police Death

ന്യൂഡൽഹി: സിംഗു അതിർത്തിയിൽ ജോലിസ്ഥലത്തുവെച്ച് ഡൽഹി ട്രാഫിക് പോലീസ് ഹെഡ് കോൺസ്റ്റബിൾ കാറിടിച്ച് മരിച്ചു. ബുധനാഴ്ച വൈകിട്ട് ആറുമണിയോടെ ട്രാഫിക് ബൂത്തിന് സമീപം സ്പീഡ് മോണിറ്ററിംഗ് മെഷീൻ സ്ഥാപിക്കുന്നതിനിടെയാണ് ഹെഡ് കോൺസ്റ്റബിൾ അമിത് അപകടത്തിൽപ്പെട്ടത്. ഇടിച്ച ശേഷം നിർത്താതെ പോയ കാറിന്റെ ഡ്രൈവറെ മണിക്കൂറുകൾക്കുള്ളിൽ പോലീസ് പിടികൂടി. (Delhi Police Death)

ഹരിയാനയിലെ സോനിപത്ത് സ്വദേശിയാണ് മരിച്ച അമിത്. അപകടം നടന്നയുടൻ സഹപ്രവർത്തകർ അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഡൽഹി പോലീസ് ഔദ്യോഗികമായി ഇക്കാര്യം സ്ഥിരീകരിച്ചു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് സാങ്കേതികമായ തെളിവുകൾ ശേഖരിച്ചാണ് പോലീസ് പ്രതിയെ കണ്ടെത്തുകയും വാഹനം കസ്റ്റഡിയിലെടുക്കുകയും ചെയ്തത്. അമിത്തിന്റെ വിയോഗത്തിൽ പോലീസ് സേന അനുശോചനം രേഖപ്പെടുത്തി. ഭാര്യയും രണ്ട് മക്കളുമടങ്ങുന്നതാണ് അമിത്തിന്റെ കുടുംബം.

Summary: A Delhi traffic police head constable, Amit, was killed in a hit-and-run incident at the Singhu border while installing a speed monitoring device. The driver fled the scene but was arrested within hours by the police after an investigation involving CCTV footage and forensic evidence.

Clickable Info Box