HomeKeralaസംസ്ഥാനത്ത് കടുത്ത ചൂട്: 12 ജില്ലകളിൽ യെല്ലോ അലർട്ട്; പാലക്കാട് 40°C...

സംസ്ഥാനത്ത് കടുത്ത ചൂട്: 12 ജില്ലകളിൽ യെല്ലോ അലർട്ട്; പാലക്കാട് 40°C വരെ അനുഭവപ്പെടാം, മുന്നറിയിപ്പുമായി ആരോഗ്യ മന്ത്രി | Severe heat

തിരുവനന്തപുരം: കേരളത്തിൽ ചൂട് അസാധാരണമായി വർധിക്കുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. പാലക്കാട് ജില്ലയിൽ താപനില 40°C വരെയും കൊല്ലത്ത് 39°C വരെയും ഉയരാൻ സാധ്യതയുള്ളതിനാൽ സൂര്യപ്രകാശം നേരിട്ട് ഏൽക്കുന്നത് ഒഴിവാക്കണമെന്ന് മന്ത്രി നിർദ്ദേശിച്ചു.(Severe heat in the state, Yellow alert in 12 districts; Health Minister issues warning )

സംസ്ഥാനത്തെ 12 ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പാലക്കാട്: 40°C, കൊല്ലം: 39°C, കോട്ടയം: 38°C, ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്: 37°C, തിരുവനന്തപുരം: 36°C എന്നിങ്ങെനയാണിത്. സാധാരണയേക്കാൾ 2 മുതൽ 3°C വരെ ചൂട് കൂടാനാണ് സാധ്യത. ഉയർന്ന ആർദ്രത കാരണം മലയോര മേഖലകളിലൊഴികെ അസ്വസ്ഥതയുണ്ടാക്കുന്ന കാലാവസ്ഥ തുടരും.

ചൂട് മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ നേരിടാൻ ‘ഹീറ്റ് ഹെൽത്ത് ആക്ഷൻ പ്ലാൻ’ ആവിഷ്കരിച്ചതായി മന്ത്രി അറിയിച്ചു. പ്രധാന ആശുപത്രികളിലെല്ലാം പ്രത്യേക ക്ലിനിക്കുകൾ ആരംഭിച്ചു. ഇവിടെ കൂളിംഗ് ഉപകരണങ്ങളും ആവശ്യമായ മരുന്നുകളും ഉറപ്പാക്കിയിട്ടുണ്ട്. രാവിലെ 11 മുതൽ വൈകിട്ട് 3 വരെ യുവി (UV) രശ്മികളുടെ തോത് കൂടുതലായിരിക്കും. ഇത് ചർമ്മരോഗങ്ങൾക്കും ക്യാൻസറിനും പ്രതിരോധശേഷി കുറയുന്നതിനും കാരണമായേക്കാം.

11 AM മുതൽ 3 PM വരെ നേരിട്ട് വെയിലേൽക്കുന്നത് ഒഴിവാക്കുക. ജോലി സമയം ഇതിനനുസരിച്ച് ക്രമീകരിക്കുക. ദാഹം തോന്നിയില്ലെങ്കിലും ധാരാളം വെള്ളം കുടിക്കുക. ഉപ്പിട്ട കഞ്ഞിവെള്ളം, മോര്, നാരങ്ങാവെള്ളം എന്നിവ ശീലമാക്കുക. മധുരമുള്ള പാനീയങ്ങളും കാർബണേറ്റഡ് പാനീയങ്ങളും ഒഴിവാക്കുക. അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക. പുറത്തിറങ്ങുമ്പോൾ കുടയോ തൊപ്പിയോ ഉപയോഗിക്കുക.

കുട്ടികൾ, പ്രായമായവർ, ഗർഭിണികൾ, ഗുരുതര രോഗമുള്ളവർ എന്നിവർക്ക് വീടിനുള്ളിലും നിർജ്ജലീകരണം ഉണ്ടാകാൻ സാധ്യതയുണ്ട്. ഇവരുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ വേണം. ശക്തമായ പൊള്ളൽ, തലകറക്കം, ഓക്കാനം, മൂത്രം കടുംനിറമാവുക, വേഗത്തിലുള്ള ഹൃദയമിടിപ്പ് എന്നിവ അനുഭവപ്പെട്ടാൽ ഉടൻ തണലിലേക്ക് മാറി വിശ്രമിക്കുകയും ചികിത്സ തേടുകയും ചെയ്യണം. വെയിലത്ത് പാർക്ക് ചെയ്യുന്ന വാഹനങ്ങളിൽ കുട്ടികളെയും മുതിർന്നവരെയും തനിച്ചിരുത്തി പോകരുതെന്നും ആരോഗ്യ വകുപ്പ് കർശന നിർദ്ദേശം നൽകി.

WhatsApp Channel Banner

Latest updates

തമിഴ്‌നാട് ബജറ്റ്: 2031-ഓടെ 1.5 ട്രില്യൺ ഡോളർ സാമ്പത്തിക...

ചെന്നൈ: തമിഴ്‌നാടിന്റെ 2026-27 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് ധനകാര്യ മന്ത്രി ഡോ. എൻ. മേരി വിൽസൺ നിയമസഭയിൽ അവതരിപ്പിച്ചു. 2031-ഓടെ സംസ്ഥാനത്തെ 1.5 ട്രില്യൺ ഡോളർ സമ്പദ്‌വ്യവസ്ഥയാക്കി മാറ്റാനുള്ള ലക്ഷ്യമാണ് ബജറ്റ് മുന്നോട്ടുവെക്കുന്നത്....

പൊരിങ്ങൽക്കുത്ത് ഡാമിൽ ജലനിരപ്പ് ഉയരുന്നു: ക്രസ്റ്റ് ഗേറ്റുകൾ തുറന്നു,...

തൃശൂർ: പൊരിങ്ങൽക്കുത്ത് ഡാമിൽ ജലനിരപ്പ് ഉയർന്നതിനെത്തുടർന്ന് ജലനിരപ്പ് ക്രമീകരിക്കുന്നതിനായി ഡാമിന്റെ ക്രസ്റ്റ് ഗേറ്റുകൾ തുറന്നതായി തൃശൂർ ജില്ലാ ഭരണകൂടം അറിയിച്ചു. ഡാമിലെ ജലനിരപ്പ് ക്രസ്റ്റ് ലെവലായ 419.40 മീറ്ററിൽ എത്തിയ സാഹചര്യത്തിലാണ് കൂടുതൽ...

‘അടിസ്ഥാന സൗകര്യങ്ങൾ വികസിച്ചു, അവസരങ്ങൾ വർദ്ധിച്ചു’: ആർട്ടിക്കിൾ 370...

ന്യൂഡൽഹി: ആർട്ടിക്കിൾ 370, 35(A) എന്നിവ റദ്ദാക്കിയതിന്റെ ഏഴാം വാർഷികത്തിൽ ജമ്മു കശ്മീരിന്റെയും ലഡാക്കിന്റെയും സമഗ്ര വികസനത്തിനായുള്ള കേന്ദ്ര സർക്കാരിന്റെ പ്രതിബദ്ധത ആവർത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. 2019 ഓഗസ്റ്റ് 5-ന് എടുത്ത...

നെടുമങ്ങാട്ടെ ഒന്നര വയസ്സുകാരൻ്റെ കൊലപാതകം: കുറ്റപത്രം ഉടൻ നൽകാൻ...

തിരുവനന്തപുരം: നെടുമങ്ങാട് ഒന്നര വയസ്സുകാരനെ രണ്ടാനച്ഛൻ ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയ കേസിൽ കുറ്റപത്രം ഉടൻ സമർപ്പിക്കണമെന്ന് ഹൈക്കോടതി. കേസിൽ സ്വമേധയാ എടുത്ത ഹർജി പരിഗണിക്കവെയാണ് ചീഫ് ജസ്റ്റിസ് അടങ്ങിയ ബെഞ്ചിന്റെ നിർദ്ദേശം.(Kerala High...

3 ചക്രവാതച്ചുഴികൾ: സംസ്ഥാനത്ത് ശക്തമായ മഴ തുടരും, ഇന്ന്...

തിരുവനന്തപുരം: തെക്കൻ കർണാടക, തെക്കൻ തമിഴ്‌നാട്-പുതുച്ചേരി, പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങൾക്ക് മുകളിലായി രൂപപ്പെട്ട മൂന്ന് ചക്രവാതച്ചുഴികളുടെ സ്വാധീനഫലമായി സംസ്ഥാനത്ത് മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ആഗസ്റ്റ് 5 മുതൽ...

DON'T MISS

ബൈക്കിൽ ആശുപത്രിക്ക് മുന്നിൽ വച്ച് പ്രസവം!: അമ്മയും കുഞ്ഞും...

ഹനോയി: എട്ടു മാസം ഗർഭിണിയായ 25-കാരി ബൈക്കിൽ ആശുപത്രിക്ക് മുന്നിൽ വച്ച് പ്രസവിച്ചു. വിയറ്റ്‌നാമിലാണ് സംഭവം നടന്നത്. ഓഗസ്റ്റ് 3-ന് വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ഭർത്താവിനൊപ്പം ബൈക്കിൽ ആശുപത്രിയിലേക്ക് തിരിക്കുകയായിരുന്നു യുവതി.(Pregnant woman...

പഠിക്കാനെന്ന് പറഞ്ഞ് ഫോൺ വാങ്ങി: ‘റോബ്ലോക്സ്’ ഗെയിമിൽ എട്ടാം...

ന്യൂഡൽഹി: പഠിക്കാനെന്ന വ്യാജേന പിതാവിന്റെ മൊബൈൽ ഫോൺ വാങ്ങിയ എട്ടാം ക്ലാസുകാരൻ 'റോബ്ലോക്സ്' എന്ന ജനപ്രിയ ഓൺലൈൻ ഗെയിമിനായി ചെലവഴിച്ചത് 42,000 രൂപ. ഇൻ-ഗെയിം വിർച്വൽ കറൻസിയായ 'റോബക്സ്' വാങ്ങാനാണ് കുട്ടി തുക...

80-ാം വയസ്സിൽ ആദ്യമായി കടൽ കണ്ട അച്ഛൻ; ജീവിതകാലത്തെ...

ന്യൂഡൽഹി: ജീവിതത്തിന്റെ തിരക്കുകൾക്കും കുടുംബ ഉത്തരവാദിത്വങ്ങൾക്കുമിടയിൽ പല ആഗ്രഹങ്ങളും മനസ്സിൽ ഒതുക്കിവെക്കുന്നവരുണ്ട്. ചില സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ ഒരു ജീവിതകാലം തന്നെ കാത്തിരിക്കേണ്ടിവരും. 80-ാം വയസ്സിൽ ആദ്യമായി കടൽ കാണാനുള്ള പിതാവിന്റെ ആഗ്രഹം സഫലമാക്കിയ...

PREMIUM

57 വർഷം കൊണ്ട് വെറും കൈയാൽ മലഞ്ചെരുവിൽ 6,000...

ചൈനയിലെ ഗാവോട്ടാനിൽ പുറത്ത് കളിച്ചുകൊണ്ടിരുന്ന ലിയു ഗുവോജിയാങ്ങിന് വെറും ആറ് വയസ്സുള്ളപ്പോഴാണ് ഒരു വിവാഹഘോഷയാത്ര ഗ്രാമത്തിലേക്ക് പ്രവേശിച്ചത്. കുഞ്ഞിപ്പല്ലുകൾ നഷ്ടപ്പെട്ടവരുടെ വായിൽ വധു തൊടുന്നത് ഭാഗ്യമായി കണക്കാക്കപ്പെട്ടിരുന്നു. അതിനാൽ ലിയു പല്ലക്കിൻ്റെ അടുത്തേക്ക്...

അന്യഗ്രഹജീവികൾ നിർമ്മിച്ചതോ? വിജനമായ ഈ ദ്വീപിൽ അവശേഷിക്കുന്നത് ഭീമാകാരമായ...

സമുദ്രത്താൽ ചുറ്റപ്പെട്ടു ധാരാളം ദ്വീപസമൂഹങ്ങൾ ഭൂമിയിൽ ഉണ്ട്. ഈ ദ്വീപസമൂഹങ്ങൾ അവയുടെ ജൈവഘടനയുമായി ബന്ധപ്പെട്ടാണ് ഒന്ന് മറ്റൊന്നിൽ നിന്ന് വ്യത്യസ്തപ്പെടുന്നത്. എന്നാൽ മറ്റു ചിലത് അതിശയകരമായ നിർമിതിയാൽ വ്യത്യസ്തമായിരിക്കാം. നിഗൂഢതയ്ക്കും മാസ്മരികമായ കലാസൃഷ്ടിക്കും...

ഇരുട്ടിൻ്റെ നഗരം ! അവകാശികളില്ലാതെ കൊള്ളക്കാരുടെ സ്വന്തമായ ഇടം:...

മുൻപ് പറഞ്ഞ രണ്ടു നഗരങ്ങളിൽ നിന്നും തികച്ചും വ്യത്യസ്ത‌മാണ് ചൈനയിലെ കൗലൂൺ വാലഡ് എന്ന നഗരത്തിന്റെ കഥ. കടൽക്കൊളളക്കാരെ നേരിടാൻ സൈനികരായിരുന്നു ആദ്യം ഇവിടെ താവളമടിച്ചത്. രണ്ടാം ലോക മഹായുദ്ധത്തിൽ ജപ്പാൻ കൗലൂൺ...