തിരുവനന്തപുരം: നെടുമങ്ങാട് ഒന്നര വയസ്സുകാരനെ രണ്ടാനച്ഛൻ ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയ കേസിൽ കുറ്റപത്രം ഉടൻ സമർപ്പിക്കണമെന്ന് ഹൈക്കോടതി. കേസിൽ സ്വമേധയാ എടുത്ത ഹർജി പരിഗണിക്കവെയാണ് ചീഫ് ജസ്റ്റിസ് അടങ്ങിയ ബെഞ്ചിന്റെ നിർദ്ദേശം.(Kerala High Court Directs Fast Filing Of Charge Sheet In Nedumangad Toddler Murder Case)
ഫോറൻസിക് പരിശോധനാ ഫലം ലഭിക്കാൻ വൈകുന്നതാണ് കുറ്റപത്രം നൽകുന്നതിലെ കാലതാമസത്തിന് കാരണമായതെന്ന് സർക്കാർ കോടതിയെ അറിയിച്ചു. അതേസമയം, കേസിൽ കക്ഷിയാകണമെന്ന ശിശുസംരക്ഷണ ഓഫീസറുടെ ആവശ്യം ഹൈക്കോടതി തള്ളി.
കഴിഞ്ഞ മെയ് 21-നാണ് രണ്ടാനച്ഛൻ അഷ്‌കറിന്റെ ക്രൂരമായ പീഡനത്തെ തുടർന്ന് ഒന്നര വയസ്സുകാരനായ അർഷിദ് മരണപ്പെടുന്നത്. കുട്ടിയുടെ ശരീരത്തിൽ 91-ഓളം മുറിവുകൾ ഉണ്ടായിരുന്നതായി പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ കണ്ടെത്തിയിരുന്നു.
Story Summary
The Kerala High Court directed the police to quickly file the charge sheet in the murder case of a 1.5-year-old toddler, Arshid, by his stepfather in Nedumangad. The court rejected the Child Protection Officer’s plea to be a party to the case, while the government cited forensic delay for the charge sheet lag.


