ഹനോയി: എട്ടു മാസം ഗർഭിണിയായ 25-കാരി ബൈക്കിൽ ആശുപത്രിക്ക് മുന്നിൽ വച്ച് പ്രസവിച്ചു. വിയറ്റ്‌നാമിലാണ് സംഭവം നടന്നത്. ഓഗസ്റ്റ് 3-ന് വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ഭർത്താവിനൊപ്പം ബൈക്കിൽ ആശുപത്രിയിലേക്ക് തിരിക്കുകയായിരുന്നു യുവതി.(Pregnant woman gives birth on motorcycle in Vietnam mother and baby safe)
32 ആഴ്ച മാത്രം വളർച്ചയെത്തിയ ഘട്ടത്തിലായിരുന്നു പ്രസവം നടന്നത്. ബൈക്കിൽ യാത്ര ചെയ്യുന്നതിനിടയിൽ തന്നെ പ്രസവം നടക്കുകയായിരുന്നു. പിന്നീട് ആശുപത്രിയിലെത്തിയ യുവതി ബൈക്കിൽ നിന്ന് ഇറങ്ങുമ്പോൾ നവജാതശിശു പൊക്കിൾക്കൊടിയോടെ അമ്മയുടെ ശരീരത്തിൽ തൂങ്ങിക്കിടക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു.
ആശുപത്രിയിലെത്തിയ ഉടൻ തന്നെ മെഡിക്കൽ സംഘം കൃത്യമായി ഇടപെടുകയും കുഞ്ഞിന് ചൂട് നൽകിയ ശേഷം പൊക്കിൾക്കൊടി മുറിച്ച് മാറ്റുകയും ചെയ്തു. തുടര്‍ന്ന് അമ്മയെയും കുഞ്ഞിനെയും കൂടുതൽ പരിചരണത്തിനായി ലേബർ റൂമിലേക്ക് മാറ്റി. രണ്ട് കിലോ ഗ്രാം തൂക്കമുള്ള ആൺകുഞ്ഞാണ് ജനിച്ചത്. അമ്മയും കുഞ്ഞും പൂർണ്ണ ആരോഗ്യത്തോടെയിരിക്കുന്നുവെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
Story Summary
A 25-year-old pregnant woman in Vietnam gave birth on a motorcycle while on her way to the hospital at 32 weeks of pregnancy. Hospital staff promptly attended to the mother and newborn upon arrival, and both are reported to be in good health.


