HomeDon't Missപഠിക്കാനെന്ന് പറഞ്ഞ് ഫോൺ വാങ്ങി: 'റോബ്ലോക്സ്' ഗെയിമിൽ എട്ടാം ക്ലാസുകാരൻ തീർത്തത്...

പഠിക്കാനെന്ന് പറഞ്ഞ് ഫോൺ വാങ്ങി: ‘റോബ്ലോക്സ്’ ഗെയിമിൽ എട്ടാം ക്ലാസുകാരൻ തീർത്തത് 42,000 രൂപ, സഹായം തേടി കുടുംബം | Roblox Game 42000 Spent

ന്യൂഡൽഹി: പഠിക്കാനെന്ന വ്യാജേന പിതാവിന്റെ മൊബൈൽ ഫോൺ വാങ്ങിയ എട്ടാം ക്ലാസുകാരൻ ‘റോബ്ലോക്സ്’ എന്ന ജനപ്രിയ ഓൺലൈൻ ഗെയിമിനായി ചെലവഴിച്ചത് 42,000 രൂപ. ഇൻ-ഗെയിം വിർച്വൽ കറൻസിയായ ‘റോബക്സ്’ വാങ്ങാനാണ് കുട്ടി തുക മുഴുവൻ വിനിയോഗിച്ചത്. ബാങ്ക് അക്കൗണ്ടിൽ നിന്ന് വലിയൊരു തുക നഷ്ടപ്പെട്ട വിവരമറിഞ്ഞ് ഞെട്ടിയ കുട്ടിയുടെ സഹോദരൻ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ റെഡ്ഡിറ്റിൽ സഹായം അഭ്യർത്ഥിച്ച് പങ്കുവെച്ച കുറിപ്പ് ഇപ്പോൾ വിരലായിരിക്കുകയാണ്.(Roblox Game 42000 Spent, Indian student secretly spends 42000 rupees on Roblox game)

വീട്ടിലെ അടിയന്തര സ്കൂൾ ഫീസും ബാങ്ക് വായ്പ തിരിച്ചടവും നടത്തുന്നതിനായി മാറ്റിവെച്ച തുകയാണ് കുട്ടി ഗെയിമിനായി ചെലവാക്കിയത്. ഗെയിമിൽ വാങ്ങിയ റോബക്സ് ഭൂരിഭാഗവും കുട്ടി ഉപയോഗിച്ചു കഴിഞ്ഞുവെന്നും വെറും 100 റോബക്സ് മാത്രമാണ് ഇനി അക്കൗണ്ടിൽ ശേഷിക്കുന്നതെന്നും സഹോദരൻ വെളിപ്പെടുത്തി. പണം തിരികെ ലഭിക്കാൻ എന്തെങ്കിലും വഴിയുണ്ടോ എന്നാണ് കുടുംബം സോഷ്യൽ മീഡിയയിൽ ചോദിക്കുന്നത്.

സംഭവം പുറത്തുവന്നതോടെ ബാങ്കുമായി ബന്ധപ്പെട്ട് ‘ചാർജ്ബാക്ക്’ ചെയ്യാനോ, റോബ്ലോക്സ് അല്ലെങ്കിൽ ഗൂഗിൾ സപ്പോർട്ടുമായി ബന്ധപ്പെട്ട് റീഫണ്ട് ആവശ്യപ്പെടാനോ നെറ്റിസൺസ് നിർദ്ദേശിച്ചു. എന്നാൽ വ്യാജ ഇടപാടായി റിപ്പോർട്ട് ചെയ്താൽ കുട്ടിയുടെ ഗെയിം അക്കൗണ്ട് പൂർണ്ണമായി റദ്ദാക്കപ്പെടാൻ സാധ്യതയുണ്ടെന്നും ആളുകൾ മുന്നറിയിപ്പ് നൽകുന്നുണ്ട്.

Story Summary

An 8th-grade student in India secretly spent ₹42,000 on the online gaming platform Roblox using his father’s phone under the pretext of studying. Facing severe financial distress as the money was saved for school fees and loan repayments, the family sought help on social media to process a refund.

WhatsApp Channel Banner

Latest updates

കറുത്ത ഷൂസ് ധരിച്ചതിന് മംഗളൂരുവിൽ മലയാളി വിദ്യാർത്ഥികൾക്ക് സീനിയേഴ്സിൻ്റെ...

മംഗളൂരു: കറുത്ത ഷൂസ് ധരിച്ചതിന്റെ പേരിൽ മംഗളൂരുവിൽ മലയാളി ഒന്നാം വർഷ വിദ്യാർത്ഥികൾക്ക് റാഗിംഗിന്റെ ഭാഗമായി ക്രൂരമർദ്ദനം. മംഗളൂരു ശ്രീനിവാസ കോളേജിലെ ഒന്നാം വർഷ വിദ്യാർത്ഥികളായ ആദർശ്, ജസിൻ ഖാദർ എന്നിവർക്കാണ് മർദ്ദനമേറ്റത്....

അമിത് ഷാ മറുപടി പറയണം: ഇന്നും പാർലമെൻ്റ് പ്രക്ഷുബ്ധം,...

ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ പ്രതിഷേധങ്ങൾക്ക് നേരെയുണ്ടായ പോലീസ് നടപടിയിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പാർലമെന്റിൽ നേരിട്ടെത്തി മറുപടി പറയണമെന്ന ആവശ്യത്തിൽ പ്രതിപക്ഷം പ്രതിഷേധം കടുപ്പിച്ചു. ഇതേതുടർന്ന് പാർലമെന്റിന്റെ ഇരുസഭകളും തുടർച്ചയായ രണ്ടാം ആഴ്ചയിലും...

ശബരിമല നെയ്യ് ക്രമക്കേട്: 10 ദിവസത്തിനകം പ്രാഥമിക അന്വേഷണ...

കൊച്ചി: ശബരിമലയിൽ നെയ്യ് വാങ്ങിയതിലുണ്ടായ വൻ ക്രമക്കേടിൽ 10 ദിവസത്തിനകം പ്രാഥമിക അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ സംസ്ഥാന വിജിലൻസ് ഡയറക്ടർക്ക് ഹൈക്കോടതിയുടെ കർശന നിർദ്ദേശം. അന്വേഷണ റിപ്പോർട്ട് സീൽ ചെയ്ത കവറിൽ കോടതിക്ക്...

14കാരിയെ പീഡിപ്പിച്ച കേസ്: സ്നേഹ മെർലിൻ നാലാമത്തെ പോക്‌സോ...

കാസർഗോഡ്: പതിനാലുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ തളിപ്പറമ്പ് പുളിപ്പറമ്പ് സ്വദേശിനി സ്‌നേഹ മെർലിൻ (25) അറസ്റ്റിൽ. കണ്ണൂർ മയ്യിലുള്ള ബന്ധുവീട്ടിൽ ഒളിവിൽ കഴിയുന്നതിനിടെ മേൽപ്പറമ്പ് പോലീസാണ് പ്രതിയെ പിടികൂടിയത്.(Sneha Merlin Arrested In...

‘UDF സർക്കാർ സംഘപരിവാറിൻ്റെ ബി ടീമായി മാറി’: പ്രതിപക്ഷ...

തിരുവനന്തപുരം: സർവ്വകലാശാലകളുടെ മതേതര മൂല്യങ്ങൾ സംഘപരിവാറിന് അടിയറവെച്ച് യു.ഡി.എഫ് സർക്കാർ അവരുടെ 'ബി ടീമായി' പ്രവർത്തിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. തിരുവനന്തപുരത്ത് കേരള യൂണിവേഴ്‌സിറ്റി എംപ്ലോയീസ് യൂണിയൻ വജ്ര ജൂബിലി സമ്മേളനം...

DON'T MISS

ബൈക്കിൽ ആശുപത്രിക്ക് മുന്നിൽ വച്ച് പ്രസവം!: അമ്മയും കുഞ്ഞും...

ഹനോയി: എട്ടു മാസം ഗർഭിണിയായ 25-കാരി ബൈക്കിൽ ആശുപത്രിക്ക് മുന്നിൽ വച്ച് പ്രസവിച്ചു. വിയറ്റ്‌നാമിലാണ് സംഭവം നടന്നത്. ഓഗസ്റ്റ് 3-ന് വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ഭർത്താവിനൊപ്പം ബൈക്കിൽ ആശുപത്രിയിലേക്ക് തിരിക്കുകയായിരുന്നു യുവതി.(Pregnant woman...

80-ാം വയസ്സിൽ ആദ്യമായി കടൽ കണ്ട അച്ഛൻ; ജീവിതകാലത്തെ...

ന്യൂഡൽഹി: ജീവിതത്തിന്റെ തിരക്കുകൾക്കും കുടുംബ ഉത്തരവാദിത്വങ്ങൾക്കുമിടയിൽ പല ആഗ്രഹങ്ങളും മനസ്സിൽ ഒതുക്കിവെക്കുന്നവരുണ്ട്. ചില സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ ഒരു ജീവിതകാലം തന്നെ കാത്തിരിക്കേണ്ടിവരും. 80-ാം വയസ്സിൽ ആദ്യമായി കടൽ കാണാനുള്ള പിതാവിന്റെ ആഗ്രഹം സഫലമാക്കിയ...

കാമുകനുമായി തർക്കം, പിന്നാലെ 18-ാം നിലയിൽ നിന്ന് എടുത്തുചാടി;...

ബീജിങ്: കാമുകനുമായുള്ള രൂക്ഷമായ തർക്കത്തിന് പിന്നാലെ 18-ാം നിലയിലെ ഫ്ലാറ്റിൽ നിന്ന് ചാടിയ 20 വയസുകാരി അത്ഭുതകരമായി രക്ഷപ്പെട്ട സംഭവം ചൈനയിൽ ചർച്ചയാകുന്നു (Woman Survives 18th Floor Fall). കിഴക്കൻ ചൈനയിലെ...

PREMIUM

57 വർഷം കൊണ്ട് വെറും കൈയാൽ മലഞ്ചെരുവിൽ 6,000...

ചൈനയിലെ ഗാവോട്ടാനിൽ പുറത്ത് കളിച്ചുകൊണ്ടിരുന്ന ലിയു ഗുവോജിയാങ്ങിന് വെറും ആറ് വയസ്സുള്ളപ്പോഴാണ് ഒരു വിവാഹഘോഷയാത്ര ഗ്രാമത്തിലേക്ക് പ്രവേശിച്ചത്. കുഞ്ഞിപ്പല്ലുകൾ നഷ്ടപ്പെട്ടവരുടെ വായിൽ വധു തൊടുന്നത് ഭാഗ്യമായി കണക്കാക്കപ്പെട്ടിരുന്നു. അതിനാൽ ലിയു പല്ലക്കിൻ്റെ അടുത്തേക്ക്...

അന്യഗ്രഹജീവികൾ നിർമ്മിച്ചതോ? വിജനമായ ഈ ദ്വീപിൽ അവശേഷിക്കുന്നത് ഭീമാകാരമായ...

സമുദ്രത്താൽ ചുറ്റപ്പെട്ടു ധാരാളം ദ്വീപസമൂഹങ്ങൾ ഭൂമിയിൽ ഉണ്ട്. ഈ ദ്വീപസമൂഹങ്ങൾ അവയുടെ ജൈവഘടനയുമായി ബന്ധപ്പെട്ടാണ് ഒന്ന് മറ്റൊന്നിൽ നിന്ന് വ്യത്യസ്തപ്പെടുന്നത്. എന്നാൽ മറ്റു ചിലത് അതിശയകരമായ നിർമിതിയാൽ വ്യത്യസ്തമായിരിക്കാം. നിഗൂഢതയ്ക്കും മാസ്മരികമായ കലാസൃഷ്ടിക്കും...

ഇരുട്ടിൻ്റെ നഗരം ! അവകാശികളില്ലാതെ കൊള്ളക്കാരുടെ സ്വന്തമായ ഇടം:...

മുൻപ് പറഞ്ഞ രണ്ടു നഗരങ്ങളിൽ നിന്നും തികച്ചും വ്യത്യസ്ത‌മാണ് ചൈനയിലെ കൗലൂൺ വാലഡ് എന്ന നഗരത്തിന്റെ കഥ. കടൽക്കൊളളക്കാരെ നേരിടാൻ സൈനികരായിരുന്നു ആദ്യം ഇവിടെ താവളമടിച്ചത്. രണ്ടാം ലോക മഹായുദ്ധത്തിൽ ജപ്പാൻ കൗലൂൺ...