കൊച്ചി: പുനർജനി പദ്ധതിയുമായി ബന്ധപ്പെട്ട അഴിമതി ആരോപണ കേസിൽ മുഖ്യമന്ത്രി വി.ഡി. സതീശന് ആഭ്യന്തരവകുപ്പ് ക്ലീൻ ചിറ്റ് നൽകിയ നടപടിക്കെതിരെ കടുത്ത വിമർശനവുമായി സിപിഎം. സ്വന്തം മന്ത്രിസഭയിലെ ആഭ്യന്തര മന്ത്രിയെക്കൊണ്ട് മുഖ്യമന്ത്രി ക്ലീൻ ചിറ്റ് വാങ്ങിയിരിക്കുകയാണെന്ന് സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി ആരോപിച്ചു. ഇത് നഗ്നമായ അധികാര ദുർവിനിയോഗമാണെന്നും സംഭവത്തിൽ ശക്തമായ നിയമപോരാട്ടത്തിനും സമരത്തിനും സിപിഎം തുടക്കം കുറിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.(Punarjani Case Clean Chit To VD Satheesan CPM Alleges Abuse Of Power)
കേസിൽ വിജിലൻസ് അന്വേഷണം നിലനിൽക്കില്ലെന്നും കേസ് അവസാനിപ്പിക്കാനാണ് വിജിലൻസ് ഡയറക്ടറുടെ ശുപാർശയെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല കഴിഞ്ഞ ദിവസമാണ് വ്യക്തമാക്കിയിരുന്നത്. വി.ഡി. സതീശനെതിരെ അന്വേഷണത്തിൽ തെളിവുകളൊന്നും കണ്ടെത്താനായിട്ടില്ലെന്ന് ആഭ്യന്തരവകുപ്പ് അറിയിച്ചതിനെ തുടർന്നാണ് സിപിഎം പ്രതിഷേധവുമായി രംഗത്തെത്തിയത്.
കേസിൽ കേന്ദ്ര ഏജൻസിയുടെ അന്വേഷണം വേണമെന്ന നിഗമനം നിലനിൽക്കെയാണ് ആഭ്യന്തരവകുപ്പ് കേസ് തിടുക്കപ്പെട്ട് അട്ടിമറിച്ചത്. ഇത് വിജിലൻസിന്റെ പരിധിയിൽ മാത്രം നിൽക്കുന്ന വിഷയമല്ല. കേസ് അന്വേഷണത്തെ താൻ ഭയപ്പെടുന്നില്ലെന്ന് മുൻപ് പ്രഖ്യാപിച്ചിരുന്ന മുഖ്യമന്ത്രി, ക്ലീൻ ചിറ്റിനായി കാണിച്ച ഈ തിടുക്കം അദ്ദേഹം ഭയപ്പെട്ടതിന്റെ വ്യക്തമായ തെളിവാണ് ന്നും സി പി എം പറയുന്നു. ആഭ്യന്തരവകുപ്പിന്റെ ക്ലീൻ ചിറ്റിനെതിരെ ശക്തമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാനും എൽഡിഎഫ് തീരുമാനിച്ചു.
Story Summary
CPM has strongly criticized the Home Department’s clean chit given to Chief Minister V.D. Satheesan in the Punarjani project case. Ernakulam District Secretary alleged abuse of power and stated that CPM will challenge this decision legally and launch protests.


