ബെംഗളൂരു: കാവേരി നദീജല തർക്കം വീണ്ടും രൂക്ഷമായ പശ്ചാത്തലത്തിൽ, തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയോട് തന്റെ കർണാടക സന്ദർശനം നീട്ടിവെക്കാൻ അഭ്യർത്ഥിച്ച് കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. ഓഗസ്റ്റ് 3-ന് ബെംഗളൂരുവിൽ നടക്കാനിരുന്ന ചർച്ചകൾക്കായാണ് വിജയ് എത്താനിരുന്നത്. എന്നാൽ നിലവിലുള്ള സാഹചര്യം അനുകൂലമല്ലെന്നും കലുഷിതമായ അന്തരീക്ഷം ശാന്തമായ ശേഷം കൂടുതൽ നല്ല രീതിയിൽ കൂടിക്കാഴ്ച നടത്താമെന്നും വെള്ളിയാഴ്ച വിളിച്ച് ചേർത്ത വാർത്താസമ്മേളനത്തിൽ ശിവകുമാർ പറഞ്ഞു.(DK Shivakumar asks Tamil Nadu CM Joseph Vijay to postpone Karnataka visit)
കാവേരി വാട്ടർ മാനേജ്‌മെന്റ് അതോറിറ്റിയുടെ തീരുമാനത്തെ തുടർന്ന് കർണാടകയിൽ, പ്രത്യേകിച്ച് മാണ്ഡ്യയിൽ വൻ പ്രക്ഷോഭങ്ങളാണ് അരങ്ങേറുന്നത്. വിജയിയുടെ ഏറ്റവും പുതിയ ചിത്രമായ ‘ജനനായകൻ’ എന്ന സിനിമയുടെ പോസ്റ്ററുകൾ പ്രക്ഷോഭകർ കീറിയെറിയുകയും ചിലയിടങ്ങളിൽ തിയേറ്ററുകളിലെ പ്രദർശനം നിർത്തിവെപ്പിക്കുകയും ചെയ്തിരുന്നു.
മന്ത്രിസഭയിലെ സഹപ്രവർത്തകരുമായും നിയമ വിദഗ്ദ്ധരുമായും ചർച്ച ചെയ്ത ശേഷമാണ് സന്ദർശനം നീട്ടിവെക്കാൻ അഭ്യർത്ഥിച്ചതെന്ന് ശിവകുമാർ വ്യക്തമാക്കി. ഓഗസ്റ്റ് 2 ഞായറാഴ്ച സർവ്വകക്ഷി യോഗം ചേർന്നതിന് ശേഷം വിജയിയെ വീണ്ടും ഔദ്യോഗികമായി ക്ഷണിക്കുമെന്നും അദ്ദേഹം അറിയിച്ചു. അതേസമയം, കർണാടകയിലെ കനകപുരയിൽ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന മേക്കെദാട്ടു ബാലൻസിംഗ് റിസർവോയർ പദ്ധതി കർണാടകയേക്കാൾ കൂടുതൽ ഗുണം ചെയ്യുന്നത് തമിഴ്‌നാടിനാണെന്നും ശിവകുമാർ കൂട്ടിച്ചേർത്തു. 66 ടി.എം.സി ശേഷിയുള്ള ഈ റിസർവോയർ ജലം കർണാടകയ്ക്ക് പുതിയ കൃഷി ആവശ്യങ്ങൾക്കായി ഉപയോഗിക്കാൻ കഴിയില്ലെന്നും, കുടിവെള്ളത്തിനും വൈദുതി ഉത്പാദനത്തിനും തമിഴ്‌നാടിലേക്ക് തടസ്സമില്ലാതെ വെള്ളം തുറന്നുവിടാനുമാണ് ഇത് ഉപകരിക്കുകയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Story Summary
Karnataka Chief Minister D.K. Shivakumar has appealed to Tamil Nadu Chief Minister Joseph Vijay to defer his planned August 3 visit to Bengaluru due to heightened tension over the Cauvery water dispute. Citing ongoing protests in the state, Shivakumar stated that the meeting will be rescheduled for a more conducive environment after an all-party meeting in Karnataka.


