HomeWorldപഠനശേഷം USൽ ജോലി ചെയ്യാൻ ഫീസ് 1,00,000 ലക്ഷം ഡോളർ!: കടുത്ത...

പഠനശേഷം USൽ ജോലി ചെയ്യാൻ ഫീസ് 1,00,000 ലക്ഷം ഡോളർ!: കടുത്ത നീക്കവുമായി ട്രംപ് ഭരണകൂടം, ഇന്ത്യയ്ക്കടക്കം തിരിച്ചടി | US Trump Administration

വാഷിംഗ്ടൺ: അമേരിക്കൻ സർവ്വകലാശാലകളിൽ നിന്ന് പഠിച്ചിറങ്ങുന്ന അന്താരാഷ്ട്ര വിദ്യാർത്ഥികൾക്ക് പഠനശേഷമുള്ള തൊഴിൽ വിസയ്ക്ക് 1,00,000 ഡോളർ ഫീസ് ഏർപ്പെടുത്താൻ ട്രംപ് ഭരണകൂടം നീക്കം നടത്തുന്നതായി റിപ്പോർട്ട്. പ്രമുഖ അമേരിക്കൻ മാധ്യമമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.(US Trump Administration Proposes One Lakh Dollar Fee OPT Student Visa)

എച്ച്-1ബി വിസകൾക്ക് 1,00,000 ഡോളർ ഫീസ് ചുമത്താനുള്ള ഭരണകൂടത്തിന്റെ നീക്കം യു.എസ് കോടതി റദ്ദാക്കിയതിന് പിന്നാലെയാണ് വിദ്യാർത്ഥികളുടെ തൊഴിൽ വിസയെ ലക്ഷ്യമിട്ട് ഡിപ്പാർട്ട്മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി രംഗത്തെത്തിയിരിക്കുന്നത്. വിദ്യാർത്ഥികൾക്കുള്ള എഫ്-1 (F-1) വിസയുടെ നീട്ടിയ രൂപമാണ് ഓപ്ഷണൽ പ്രാക്ടിക്കൽ ട്രെയിനിങ്. പഠിച്ച മേഖലയുമായി ബന്ധപ്പെട്ട് 1 മുതൽ 3 വർഷം വരെ യു.എസിൽ ജോലി ചെയ്യാൻ ഇത് വിദ്യാർത്ഥികളെ അനുവദിക്കുന്നു.

പുതിയ ഫീസ് പ്രാബല്യത്തിൽ വന്നാൽ ആയിരക്കണക്കിന് ഇന്ത്യൻ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർ കടുത്ത പ്രതിസന്ധിയിലാകും. അമേരിക്കൻ സർവ്വകലാശാലകളിൽ ഉന്നത വിദ്യാഭ്യാസം നേടാൻ അന്താരാഷ്ട്ര വിദ്യാർത്ഥികളെ പ്രധാനമായും ആകർഷിക്കുന്നത് ഒ.പി.ടി ആനുകൂല്യങ്ങളാണ്. പുതിയ നിരക്ക് നടപ്പിലായാൽ പഠനശേഷം ഭൂരിഭാഗം വിദ്യാർത്ഥികൾക്കും അമേരിക്ക വിടേണ്ടി വരും. ഇതിന് പുറമേ, വിദേശത്ത് നിന്ന് ഗ്രീൻ കാർഡിന് അപേക്ഷിക്കുന്നവർക്ക് 1,00,000 ഡോളറിന്റെ ബോണ്ട് ഏർപ്പെടുത്താനും സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ആലോചിക്കുന്നുണ്ട്. അമേരിക്കൻ പൗരത്വം നേടുമ്പോൾ മാത്രമായിരിക്കും ഈ തുക തിരികെ ലഭിക്കുക. നയങ്ങൾ ഔദ്യോഗികമായി പ്രഖ്യാപിക്കുന്നത് വരെ അന്തിമമായി കരുതാനാകില്ലെന്ന് ഡി.എച്ച്.എസ് വക്താവ് വ്യക്തമാക്കി.

Story Summary

The Trump administration is considering imposing a $1,00,000 fee on Optional Practical Training (OPT) visas for international students working in the US after graduation. The move follows a US court striking down a similar fee proposal for H-1B visas, threatening the post-study career prospects of thousands of foreign graduates.

WhatsApp Channel Banner

Latest updates

‘കേരളത്തിൽ രജിസ്റ്റർ ചെയ്ത നീറ്റ് പ്രതിഷേധ കേസുകൾ പിൻവലിക്കും,...

തിരുവനന്തപുരം: ഡൽഹിയിലെ നീറ്റ് പരീക്ഷാ ക്രമക്കേട് വിരുദ്ധ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സംസ്ഥാനത്ത് നടന്ന പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത മുഴുവൻ കേസുകളും പിൻവലിക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. ഇതുമായി...

‘അൽപമെങ്കിലും നാണമുണ്ടെങ്കിൽ അമിത് ഷായുടെ രാജി ആവശ്യപ്പെടണം’; പ്രധാനമന്ത്രി...

ന്യൂഡൽഹി: ഡൽഹിയിലെ ജന്തർ മന്തറിൽ വിദ്യാർഥികൾ നടത്തിയ ‘സംസദ് ചലോ’ പ്രതിഷേധത്തിനിടെ പൊലീസ് നടപടിയെടുത്ത സംഭവത്തിൽ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് അധ്യക്ഷനും രാജ്യസഭയിലെ പ്രതിപക്ഷ നേതാവുമായ മല്ലികാർജുൻ ഖാർഗെ. കേന്ദ്ര...

മുത്തങ്ങ കേസിൽ 23 വർഷത്തിനു ശേഷം ചരിത്രവിധി: പോലീസുകാരൻ...

വയനാട്: കേരള രാഷ്ട്രീയ ചരിത്രത്തെ ഉലച്ച മുത്തങ്ങ ആദിവാസി സമരത്തിനിടെ പോലീസുകാരൻ കെ.വി. വിനോദ് കൊല്ലപ്പെട്ട കേസിൽ 23 വർഷങ്ങൾക്ക് ശേഷം സുപ്രധാന വിധി പ്രഖ്യാപിച്ച് വയനാട് പ്രിൻസിപ്പൽ സെഷൻസ് കോടതി. കേസിൽ...

ഷെഹ്സാദ് പൂനാവാല BJP വിടുന്നു?: X ബയോ തിരുത്തി;...

ന്യൂഡൽഹി: ബി.ജെ.പി ദേശീയ വക്താവ് ഷെഹ്സാദ് പൂനാവാല സജീവ രാഷ്ട്രീയം ഉപേക്ഷിക്കുന്നുവെന്നും പാർട്ടി വിടുന്നുവെന്നുമുള്ള അഭ്യൂഹങ്ങൾ ശക്തമാകുന്നു. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലെ തന്റെ പ്രൊഫൈൽ ബയോയിൽ നിന്ന് 'ബി.ജെ.പി ദേശീയ വക്താവ്'...

ഇറാഖിൽ നിന്ന് സൗദിയെ ലക്ഷ്യമിട്ട് ഹൂതികളുടെ ആക്രമണം; ഇറാന്റെ...

റിയാദ്: യെമനിലെ ഇറാൻ അനുകൂല ഹൂതി വിമതർ ഇറാഖിലെ സായുധസംഘങ്ങളുമായി ചേർന്ന് ഇറാഖ് ഭൂപ്രദേശത്ത് നിന്ന് സൗദി അറേബ്യക്കെതിരെ ആക്രമണം നടത്തിയതായി റിപ്പോർട്ട് (Houthis attack Saudi Arabia from Iraq). സൗദി...

DON'T MISS

‘ചൈനീസ് ഇലോൺ മസ്ക്’ വൈറൽ; ഫോട്ടോയ്ക്കായി റെസ്റ്റോറന്റിലേക്ക് ഒഴുകിയെത്തി...

ബെയ്ജിങ്: ഇലോൺ മസ്കിനോട് അതിശയകരമായ രൂപസാദൃശ്യമുള്ള ചൈനീസ് ബാർബിക്യൂ ഷെഫ് സമൂഹമാധ്യമങ്ങളിൽ വൈറലായി. വടക്കുപടിഞ്ഞാറൻ ചൈനയിലെ ഷാൻസി പ്രവിശ്യയിൽ റെസ്റ്റോറന്റ് നടത്തുന്ന മാ ജിയാൻപിങ് എന്ന 48-കാരനാണ് രൂപസാദൃശ്യം കാരണം ഇപ്പോൾ ‘ചൈനീസ്...

വീണ് ബോധം നഷ്ടപ്പെട്ട അമേരിക്കൻ പൗരന് രക്ഷയായി ആപ്പിൾ...

വാഷിങ്ടൺ: അടിയന്തര സാഹചര്യത്തിൽ വീണ് ബോധം നഷ്ടപ്പെട്ട അമേരിക്കൻ പൗരന്റെ ജീവൻ രക്ഷിക്കാൻ സഹായിച്ചത് മകൾ സമ്മാനമായി നൽകിയ ആപ്പിൾ വാച്ച് (Apple Watch Fall Detection Saves Man Life). അമേരിക്കയിലെ...

ജോലി നഷ്ടപ്പെട്ടു, മൂന്ന് ബിസിനസ് പരാജയങ്ങൾ, അക്കൗണ്ടിൽ വെറും...

സിംഗപ്പൂർ സംരംഭകയായ മിസ നസിലി തന്റെ വിജയത്തിന് പിന്നിലെ തിരിച്ചടികളുടെയും സാമ്പത്തിക പ്രതിസന്ധികളുടെയും കഥ പങ്കുവെച്ച് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു. ഇന്ന് നിരവധി വിജയകരമായ ബ്രാൻഡുകൾ നയിക്കുന്ന സംരംഭകയാണെങ്കിലും, തന്റെ യാത്രയിൽ ജോലി...

PREMIUM

ഇരുട്ടിൻ്റെ നഗരം ! അവകാശികളില്ലാതെ കൊള്ളക്കാരുടെ സ്വന്തമായ ഇടം:...

മുൻപ് പറഞ്ഞ രണ്ടു നഗരങ്ങളിൽ നിന്നും തികച്ചും വ്യത്യസ്ത‌മാണ് ചൈനയിലെ കൗലൂൺ വാലഡ് എന്ന നഗരത്തിന്റെ കഥ. കടൽക്കൊളളക്കാരെ നേരിടാൻ സൈനികരായിരുന്നു ആദ്യം ഇവിടെ താവളമടിച്ചത്. രണ്ടാം ലോക മഹായുദ്ധത്തിൽ ജപ്പാൻ കൗലൂൺ...

400ലേറെ വർഷമായി മനുഷ്യ വാസമില്ലാത്ത നഗരം !പ്രേതബാധയുണ്ടെന്ന് കരുതപ്പെടുന്ന,...

ഇത്രയും നേരം നമ്മൾ ഇന്ത്യയ്ക്ക് പുറത്തുള്ള ഉപേക്ഷിക്കപ്പെട്ട നഗരങ്ങളെ കുറിച്ചാണ് പറഞ്ഞത്. എന്നാൽ, ഇന്ത്യയിലുമുണ്ട് ഇത്തരമൊരു നഗരം. മധ്യപ്രദേശിലെ മാണ്ടു. ഒരിക്കൽ വടക്കേ ഇന്ത്യയിൽ നിലനിന്നിരുന്ന വലിയൊരു രാജ്യത്തിന്റെ തല സ്ഥാനമായിരുന്നത്രെ ഇത്....

ആയിര കണക്കിന് പേരെ കോടീശ്വരന്മാർ ആക്കിയ നഗരം! ഇന്ന്...

നേരത്തെ നാം വിറ്റ്നൂമിനേക്കുറിച്ച് പറഞ്ഞു. വിറ്റ്നൂമിനെപ്പോലെ ഉപേക്ഷിക്കപ്പെട്ട ചില നഗരങ്ങൾ ഇന്ന് വിനോദസഞ്ചാരകേന്ദ്രങ്ങളാണ്. അവയെക്കുറിച്ച് അറിഞ്ഞാലോ ? (Humberstone the ghosted town ) അത്തരത്തിലൊന്നാണ് ചിലിയിലെ ഹംബർസ്റ്റോൺ. 1920 മുതൽ 40 വരെ...