മുംബൈ: പ്രശസ്ത ബോളിവുഡ് സംവിധായകനും തിരക്കഥാകൃത്തുമായ ഇംതിയാസ് അലിയുടെ മകളും യുവ സംവിധായകിയുമായ ഇഡാ അലി (ida all wedding announcement) വിവാഹിതയാകുന്നു. തന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം പേജിലൂടെ പങ്കുവെച്ച പ്രൊപ്പോസൽ വീഡിയോയിലൂടെയും ചിത്രങ്ങളിലൂടെയുമാണ് ഇഡാ അലി ഈ സന്തോഷവാർത്ത ആരാധകരെ അറിയിച്ചത്. ദീർഘകാലമായി ഇഡയുടെ പങ്കാളിയായ കൃഷ്ണ അഗർവാൾ (Krish Agarwal) ആണ് വരൻ.
നോർവേയിലെ മനോഹരമായ ഒരു ബീച്ചിൽ വെച്ചായിരുന്നു കൃഷ്ണ അഗർവാൾ ഇഡയോട് വിവാഹാഭ്യർഥന നടത്തിയത്. ആലിംഗനം ചെയ്യുന്ന ചിത്രങ്ങൾക്കൊപ്പം ‘അവൻ എന്നോട് ചോദിച്ചു, ഞാൻ അതെ എന്ന് പറഞ്ഞു’ എന്ന കുറിപ്പോടെയാണ് ഇഡാ ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്. പ്രൊപ്പോസൽ വാർത്ത പുറത്തുവന്നതിന് പിന്നാലെ ബോളിവുഡ് സെലിബ്രിറ്റികൾ ഉൾപ്പെടെ നിരവധി പ്രമുഖരും ആരാധകരും ഇരുവരും ആശംസകൾ നേർന്ന് രംഗത്തെത്തിയിട്ടുണ്ട്. സോഷ്യൽ മീഡിയയിലെ പരിചിത മുഖമായ കൃഷ്ണക്കൊപ്പമുള്ള യാത്രാചിത്രങ്ങളും വിശേഷങ്ങളും ഇഡ മുൻപും ആരാധകരുമായി പങ്കുവെക്കാറുണ്ടായിരുന്നു.
പിതാവിന്റെ വഴിയിലൂടെ സിനിമയിൽ തന്നെയാണ് ഇഡാ അലിയും കരിയർ കണ്ടെത്തുന്നത്. കാലിഫോർണിയയിലെ പ്രശസ്തമായ ചാപ്മാൻ യൂണിവേഴ്സിറ്റിയുടെ ഭാഗമായ ഡോഡ്ജ് കോളേജ് ഓഫ് ഫിലിം ആൻഡ് മീഡിയ ആർട്സിലാണ് ഇഡാ സംവിധാനം പഠിച്ചത്. കഴിഞ്ഞ 2021-ൽ ബോളിവുഡ് സംവിധായകൻ അനുരാഗ് കശ്യപിന്റെ മകൾ ആലിയ കശ്യപ് പ്രധാന വേഷത്തിലെത്തിയ ‘ഗായത്രി’ എന്ന ഷോർട്ട് ഫിലിം ഇഡ യൂട്യൂബിലൂടെ പുറത്തിറക്കിയിരുന്നു. ഇഡയുടെ കോളേജ് പ്രൊജക്ടിന്റെ ഭാഗമായി നിർമ്മിച്ച ഈ ഹ്രസ്വചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
Story Summary: Ida Ali, filmmaker and daughter of acclaimed Bollywood director Imtiaz Ali, announced her engagement to long-time boyfriend Krish Agarwal. She shared a video and pictures of Krish proposing to her at a beach in Norway. Ida studied filmmaking at Chapman University and previously directed the short film ‘Gayatri’ starring Anurag Kashyap’s daughter Aaliyah.


