HomeKerala'പ്രിയദർശിനി' സൗജന്യ യാത്രാ പദ്ധതിക്ക് ഒരു മാസം: വൻ വിജയമെന്ന് സർക്കാർ,...

‘പ്രിയദർശിനി’ സൗജന്യ യാത്രാ പദ്ധതിക്ക് ഒരു മാസം: വൻ വിജയമെന്ന് സർക്കാർ, വരുമാന നഷ്ടത്തിൽ വലഞ്ഞ് സ്വകാര്യ ബസ് മേഖല | Priyadarshini Free Travel Scheme

തിരുവനന്തപുരം: യു.ഡി.എഫ് സർക്കാരിന്റെ ഇന്ദിരാ ഗ്യാരന്റിയായ ‘പ്രിയദർശിനി’ സൗജന്യ യാത്രാ പദ്ധതി വിജയകരമായി ഒരു മാസം പിന്നിടുമ്പോൾ സംസ്ഥാനത്തെ സ്വകാര്യ ബസ് മേഖല കനത്ത സാമ്പത്തിക പ്രതിസന്ധിയിൽ. സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർ വ്യക്തികൾക്കും കെ.എസ്.ആർ.ടി.സി ഓർഡിനറി ബസുകളിൽ സൌജന്യ യാത്ര ഉറപ്പാക്കുന്ന പദ്ധതി വലിയ വിജയമാണെന്നാണ് സർക്കാർ വിലയിരുത്തൽ.(Priyadarshini Free Travel Scheme Completes One Month As Kerala Private Buses Face Severe Revenue Loss)

എന്നാൽ പദ്ധതിയുടെ വരവോടെ തങ്ങൾക്ക് ഒരു മാസത്തിനിടെ 65 കോടി രൂപയുടെ വരുമാന നഷ്ടമുണ്ടായതായി സ്വകാര്യ ബസ് ഉടമകൾ വ്യക്തമാക്കുന്നു. പദ്ധതി നടപ്പിലായതോടെ കെ.എസ്.ആർ.ടി.സിയിലെ പ്രതിദിന വനിതാ യാത്രക്കാരുടെ എണ്ണം 7.25 ലക്ഷത്തിൽ നിന്ന് 11.84 ലക്ഷമായി ഉയർന്നു. സാധാരണക്കാരായ സ്ത്രീ യാത്രക്കാർക്ക് പ്രതിമാസം വലിയൊരു തുക ലാഭിക്കാൻ കഴിയുന്നത് പദ്ധതിയുടെ ജനപ്രീതി വർധിപ്പിച്ചു.

എന്നാൽ, വരുമാന ചോർച്ചയെ തുടർന്ന് സംസ്ഥാനത്തുടനീളം അഞ്ഞൂറിലധികം സ്വകാര്യ ബസുകളാണ് സർവീസ് പൂർണ്ണമായും നിർത്തിവെച്ചത്. ഡീസൽ അടിക്കാനുള്ള പണവും തൊഴിലാളികളുടെ കൂലിയും കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിൽ ബാക്കിയുള്ള സർവീസുകളും നിർത്തിവെക്കേണ്ടി വരുമെന്ന ആശങ്കയിലാണ് ഉടമകൾ. സ്വകാര്യ ബസ് മേഖല നേരിടുന്ന അടിയന്തര സാഹചര്യം കണക്കിലെടുത്ത് ഗതാഗത മന്ത്രി സി. പി. ജോണിന്റെ നേതൃത്വത്തിൽ ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്. ഈ പ്രതിസന്ധി പഠിച്ച് റിപ്പോർട്ട് സമർപ്പിക്കുന്നതിനായി മുൻ ഗതാഗത കമ്മീഷണർ കെ. പദ്മകുമാറിന്റെ അധ്യക്ഷതയിൽ അഞ്ചംഗ വിദഗ്ധ സമിതിയെ സർക്കാർ നിയോഗിച്ചു.

Story Summary

The UDF government’s ‘Priyadarshini’ free travel scheme for women and transgender individuals has completed one successful month, increasing daily female KSRTC passengers from 7.25 lakhs to 11.84 lakhs. However, the private bus sector faces a severe crisis, reporting a ₹65 crore revenue loss and the halting of over 500 bus services across the state.

WhatsApp Channel Banner

Latest updates

അതിശക്തമായ മഴ തുടരുന്നു: ബുധനാഴ്ച സംസ്ഥാനത്ത് 10 ജില്ലകളിൽ...

തിരുവനന്തപുരം: സംസ്ഥാനത്ത് പെയ്യുന്ന അതിശക്തമായ മഴയുടെയും പ്രകൃതിക്ഷോഭങ്ങളുടെയും പശ്ചാത്തലത്തിൽ ഓഗസ്റ്റ് 5 ബുധനാഴ്ച 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചു (Kerala rain school college holiday August...

നടി തൃഷയ്‌ക്കെതിരായ പരാമർശം: ഉദയനിധി സ്റ്റാലിന് സ്റ്റേഷൻ ജാമ്യം;...

തഞ്ചാവൂർ: നടി തൃഷയ്‌ക്കെതിരെ അശ്ലീല പരാമർശം നടത്തിയെന്ന കേസിൽ അറസ്റ്റിലായ തമിഴ്‌നാട് പ്രതിപക്ഷ നേതാവും ഡി.എം.കെ യുവാജന വിഭാഗം നേതാവുമായ ഉദയനിധി സ്റ്റാലിന് സ്റ്റേഷൻ ജാമ്യം (Udhayanidhi Stalin station bail Thanjavur)....

കെ.എം. ബഷീർ വധക്കേസ്: നിർണ്ണായക ദൃക്‌സാക്ഷി കൂറുമാറി |...

തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ കെ.എം. ബഷീർ വാഹനാപകടത്തിൽ കൊല്ലപ്പെട്ട കേസിന്റെ വിചാരണ നടപടികളിൽ പ്രോസിക്യൂഷന് തിരിച്ചടി (KM Basheer accident case witness turns hostile). കേസിലെ നിർണ്ണായക ദൃക്‌സാക്ഷിയായ ഓട്ടോ ഡ്രൈവർ ഷഫീഖ്...

തൃശൂർ മെഡിക്കൽ കോളേജിൽ നിർമ്മാണത്തിലിരുന്ന കെട്ടിടത്തിൽ തീപിടിത്തം |...

തൃശൂർ: തൃശൂർ ഗവൺമെന്റ് മെഡിക്കൽ കോളേജ് വളപ്പിൽ നിർമ്മാണത്തിലിരുന്ന കെട്ടിടത്തിൽ തീപിടിത്തം (Thrissur Medical College fire accident). പുതിയതായി പണിയുന്ന മദർ ആൻഡ് ചൈൽഡ് (അമ്മയും കുഞ്ഞും) വിഭാഗം കെട്ടിടത്തിന്റെ മൂന്നാം...

“കാര്യം നടന്നപ്പോൾ സ്ത്രീകളെ അധിക്ഷേപിക്കുന്നു, ജനങ്ങളുടെ ക്ഷമയെ പരീക്ഷിക്കരുത്”:...

തിരുവനന്തപുരം: പ്രിയദർശിനി ബസുകളിലെ സൗജന്യ യാത്രയുമായി ബന്ധപ്പെട്ട് ഗതാഗത മന്ത്രി സി.പി. ജോൺ നടത്തിയ അധിക്ഷേപ പരാമർശങ്ങൾക്കെതിരെ രൂക്ഷവിമർശനവുമായി മുൻ ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ (KB Ganesh Kumar CP...

DON'T MISS

80-ാം വയസ്സിൽ ആദ്യമായി കടൽ കണ്ട അച്ഛൻ; ജീവിതകാലത്തെ...

ന്യൂഡൽഹി: ജീവിതത്തിന്റെ തിരക്കുകൾക്കും കുടുംബ ഉത്തരവാദിത്വങ്ങൾക്കുമിടയിൽ പല ആഗ്രഹങ്ങളും മനസ്സിൽ ഒതുക്കിവെക്കുന്നവരുണ്ട്. ചില സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ ഒരു ജീവിതകാലം തന്നെ കാത്തിരിക്കേണ്ടിവരും. 80-ാം വയസ്സിൽ ആദ്യമായി കടൽ കാണാനുള്ള പിതാവിന്റെ ആഗ്രഹം സഫലമാക്കിയ...

കാമുകനുമായി തർക്കം, പിന്നാലെ 18-ാം നിലയിൽ നിന്ന് എടുത്തുചാടി;...

ബീജിങ്: കാമുകനുമായുള്ള രൂക്ഷമായ തർക്കത്തിന് പിന്നാലെ 18-ാം നിലയിലെ ഫ്ലാറ്റിൽ നിന്ന് ചാടിയ 20 വയസുകാരി അത്ഭുതകരമായി രക്ഷപ്പെട്ട സംഭവം ചൈനയിൽ ചർച്ചയാകുന്നു (Woman Survives 18th Floor Fall). കിഴക്കൻ ചൈനയിലെ...

പുതിയ വിമാനത്താവളത്തിൽ ‘പിക്‌നിക്’; എഎസ്ആർ എയർപോർട്ടിലെ ഫൗണ്ടനിൽ ഇറങ്ങി...

വിശാഖപട്ടണം: ആന്ധ്രപ്രദേശിലെ പുതുതായി ഉദ്ഘാടനം ചെയ്ത അല്ലൂരി സീതാരാമ രാജു (ASR) അന്താരാഷ്ട്ര വിമാനത്താവളത്തിൽ ചില സന്ദർശകരുടെ പെരുമാറ്റം വിവാദമായി. വിമാനത്താവളത്തിലെ അലങ്കാര ഫൗണ്ടനുകളിൽ ഇറങ്ങി കളിക്കുന്നതും ലാൻഡ്‌സ്‌കേപ്പിൽ നട്ടിരുന്ന ചെടികൾ പറിച്ചെടുക്കുന്നതുമായ...

PREMIUM

57 വർഷം കൊണ്ട് വെറും കൈയാൽ മലഞ്ചെരുവിൽ 6,000...

ചൈനയിലെ ഗാവോട്ടാനിൽ പുറത്ത് കളിച്ചുകൊണ്ടിരുന്ന ലിയു ഗുവോജിയാങ്ങിന് വെറും ആറ് വയസ്സുള്ളപ്പോഴാണ് ഒരു വിവാഹഘോഷയാത്ര ഗ്രാമത്തിലേക്ക് പ്രവേശിച്ചത്. കുഞ്ഞിപ്പല്ലുകൾ നഷ്ടപ്പെട്ടവരുടെ വായിൽ വധു തൊടുന്നത് ഭാഗ്യമായി കണക്കാക്കപ്പെട്ടിരുന്നു. അതിനാൽ ലിയു പല്ലക്കിൻ്റെ അടുത്തേക്ക്...

അന്യഗ്രഹജീവികൾ നിർമ്മിച്ചതോ? വിജനമായ ഈ ദ്വീപിൽ അവശേഷിക്കുന്നത് ഭീമാകാരമായ...

സമുദ്രത്താൽ ചുറ്റപ്പെട്ടു ധാരാളം ദ്വീപസമൂഹങ്ങൾ ഭൂമിയിൽ ഉണ്ട്. ഈ ദ്വീപസമൂഹങ്ങൾ അവയുടെ ജൈവഘടനയുമായി ബന്ധപ്പെട്ടാണ് ഒന്ന് മറ്റൊന്നിൽ നിന്ന് വ്യത്യസ്തപ്പെടുന്നത്. എന്നാൽ മറ്റു ചിലത് അതിശയകരമായ നിർമിതിയാൽ വ്യത്യസ്തമായിരിക്കാം. നിഗൂഢതയ്ക്കും മാസ്മരികമായ കലാസൃഷ്ടിക്കും...

ഇരുട്ടിൻ്റെ നഗരം ! അവകാശികളില്ലാതെ കൊള്ളക്കാരുടെ സ്വന്തമായ ഇടം:...

മുൻപ് പറഞ്ഞ രണ്ടു നഗരങ്ങളിൽ നിന്നും തികച്ചും വ്യത്യസ്ത‌മാണ് ചൈനയിലെ കൗലൂൺ വാലഡ് എന്ന നഗരത്തിന്റെ കഥ. കടൽക്കൊളളക്കാരെ നേരിടാൻ സൈനികരായിരുന്നു ആദ്യം ഇവിടെ താവളമടിച്ചത്. രണ്ടാം ലോക മഹായുദ്ധത്തിൽ ജപ്പാൻ കൗലൂൺ...