HomeKerala'നിയമസഭയിൽ മത്സരിക്കണോയെന്ന് പാർട്ടിയാണ് തീരുമാനിക്കേണ്ടത്, വ്യക്തിപരമായി മത്സരിക്കാൻ താൽപ്പര്യമില്ല': കൊടിക്കുന്നിൽ സുരേഷ്...

‘നിയമസഭയിൽ മത്സരിക്കണോയെന്ന് പാർട്ടിയാണ് തീരുമാനിക്കേണ്ടത്, വ്യക്തിപരമായി മത്സരിക്കാൻ താൽപ്പര്യമില്ല’: കൊടിക്കുന്നിൽ സുരേഷ് എം പി | Assembly Elections

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എംപിമാരുടെ അഭിപ്രായം നേരത്തെയും തേടിയിട്ടുണ്ടെന്ന് കൊടിക്കുന്നിൽ സുരേഷ് എം പി. തനിക്ക് വ്യക്തിപരമായി മത്സരിക്കാൻ താല്പര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.(Personally have no interest in contesting, Kodikunnil Suresh MP on Assembly Elections)

ഹൈക്കമാൻഡ് പ്രതിനിധി മധുസൂദൻ മിസ്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായി ഡൽഹിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയമസഭയിൽ മത്സരിക്കണോ എന്ന കാര്യം പാർട്ടിയാണ് തീരുമാനിക്കേണ്ടത്. വ്യക്തിപരമായി അതിൽ താല്പര്യമില്ല. എംപിമാർ നിയമസഭയിലേക്ക് മത്സരിക്കണമോ എന്ന കാര്യത്തിൽ ഹൈക്കമാൻഡ് ഇതുവരെ അന്തിമ തീരുമാനമെടുത്തിട്ടില്ല എന്നും അദ്ദേഹം വ്യക്‌തമാക്കി.

Clickable Info Box