തമിഴ്നാട് മുഖ്യമന്ത്രിയും നടനുമായ വിജയിയുടെ മകൻ ജേസൺ സഞ്ജയ് തന്റെ സിനിമാ അരങ്ങേറ്റത്തെക്കുറിച്ചും, സംവിധായകൻ അൽഫോൺസ് പുത്രന്റെ ഓഫർ നിരസിച്ചതിനെക്കുറിച്ചും തുറന്നു പറയുന്നു. തനിക്ക് 20 വയസ്സുള്ളപ്പോൾ കാനഡയിൽ ഫിലിം മേക്കിംഗ് പഠിക്കുന്നതിനിടെയാണ് അൽഫോൺസ് പുത്രൻ തന്റെ ഒരു ചിത്രത്തിൽ അഭിനയിക്കാൻ അവസരം നൽകിയതെന്ന് ജേസൺ ആനന്ദ വികടൻ മാഗസിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. (Jason declining Alphonse Puthren offer)
അൽഫോൺസ് പുത്രനെപ്പോലൊരു മികച്ച സംവിധായകന്റെ കഥ കേട്ട ശേഷം, പിന്നീട് അത് ചെയ്യാൻ കഴിയില്ലെന്ന് പറഞ്ഞ് അദ്ദേഹത്തെ വിഷമിപ്പിക്കാൻ തനിക്ക് താല്പര്യമില്ലായിരുന്നുവെന്ന് ജേസൺ പറയുന്നു. സിനിമയെ അന്ന് ഒരു കരിയറായി കണ്ടിരുന്നില്ലാത്തതിനാൽ, കഥ കേൾക്കുന്നതിന് മുൻപ് തന്നെ ആ വേഷം സൗമ്യമായി നിരസിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ സിനിമയിൽ അഭിനയിക്കാൻ അവസരം ലഭിച്ചത് വലിയൊരു അംഗീകാരമായി കാണുന്നുണ്ടെന്നും ജേസൺ കൂട്ടിച്ചേർത്തു.
നായകനായി അഭിനയിക്കുന്നതിനേക്കാൾ സംവിധായകനായി സിനിമാ രംഗത്ത് നിലയുറപ്പിക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്ന് ജേസൺ വ്യക്തമാക്കി. ‘സിഗ്മ’ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിക്കുന്ന താരം, ഇപ്പോൾ സിനിമയുടെ റിലീസിംഗിനാണ് കൂടുതൽ ശ്രദ്ധ നൽകുന്നത്. സിനിമ പുറത്തിറങ്ങിയ ശേഷം മാത്രം അഭിനയിക്കണോ സംവിധാനം തുടരണോ എന്ന കാര്യത്തിൽ തീരുമാനമെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു. സന്ദീപ് കിഷൻ, ഫരിയ അബ്ദുള്ള എന്നിവരാണ് ജേസൺ സംവിധാനം ചെയ്യുന്ന സിഗ്മയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
Summary: Jason Sanjay, son of Tamil Nadu CM Vijay, revealed that he declined a film offer from director Alphonse Puthren at age 20 to avoid disappointing the director later, as he was focused on filmmaking studies at the time. Jason, who is making his directorial debut with the film ‘Sigma’, stated that his primary focus is currently on the film’s success, after which he will decide whether to pursue acting or directing.


