തിരുവനന്തപുരം:നെടുമങ്ങാട് പൊലീസ് സ്റ്റേഷനിൽ മദ്യലഹരിയിലെത്തിയ സി ഐയുടെ പരാക്രമം. സി.ഐ യഹിയയാണ് മദ്യപിച്ച് സ്റ്റേഷനിലെത്തി കസ്റ്റഡിയിലുണ്ടായിരുന്ന പ്രതികളെ മോചിപ്പിക്കാൻ ശ്രമിച്ച് പരസ്യമായി ആക്രോശിച്ചത്.(Drunk CI Creates Ruckus At Nedumangad Police Station To Free Relatives)
ആയുധങ്ങളുമായി ആക്രമണത്തിന് പോകുന്നതിനിടെ പൊലീസ് കരുതൽ തടങ്കലിലാക്കിയ നാല് പ്രതികളിൽ രണ്ടുപേരെ ലോക്കപ്പിൽ നിന്ന് ഇറക്കിക്കൊണ്ടുപോകാനായിരുന്നു സി.ഐയുടെ അതിക്രമം. പിടിയിലായവരിൽ രണ്ടുപേർ സി.ഐ യഹിയയുടെ ബന്ധുക്കളാണ്.
ഇതറിഞ്ഞ് സ്റ്റേഷനിലേക്ക് ഇരച്ചുകയറിയ സി.ഐ, ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരെ അസഭ്യം പറയുകയും സെല്ലിനകത്തേക്ക് അതിക്രമിച്ചു കടക്കാൻ ശ്രമിക്കുകയുമായിരുന്നു. പൊലീസ് സ്റ്റേഷനിലെ തറയിൽ കിടന്ന് പ്രതിസന്ധി സൃഷ്ടിക്കുകയും ചെയ്തു. സി.ഐ യഹിയക്കെതിരെ ഔദ്യോഗികമായി അന്വേഷണം ആരംഭിച്ചു.
Story Summary
In a shocking incident at the Nedumangad police station in Thiruvananthapuram, a Circle Inspector named Yahya created a violent scene under the influence of alcohol. CI Yahya barged into the station and attempted to forcibly release two accused individuals held in preventive custody, who happened to be his close relatives.


