തൃശൂർ: സാംസ്കാരിക നഗരിയുടെ ഹൃദയഭാഗത്ത് വൻ നിക്ഷേപത്തോടെയുള്ള അത്യാഡംബര പാർപ്പിടസമുച്ചയ പദ്ധതി പ്രഖ്യാപിച്ച് ജോയ്ആലുക്കാസ് ഗ്രൂപ്പ് (Joyalukkas gold tower thrissur project launch). ജോയ്ആലുക്കാസിന്റെ റിയൽ എസ്റ്റേറ്റ് വിഭാഗമായ ജോയ്ആലുക്കാസ് ലൈഫ്സ്റ്റൈൽ ഡെവലപ്പേഴ്സാണ്, കേരളത്തിലെ ഏറ്റവും ഉയരം കൂടിയ റസിഡൻഷ്യൽ ടവറായ ‘ഗോൾഡ് ടവർ തൃശൂർ’ (Gold Tower Thrissur) നിർമ്മിക്കുന്നത്. തൃശൂർ ജൂബിലി മിഷൻ ഹോസ്പിറ്റലിന് സമീപമുള്ള 2.2 ഏക്കർ പ്രകൃതിരമണീയമായ ഭൂമിയിലാണ് ഈ ആകാശഗോപുരം ഉയരുക. തൃശൂർ ഹയാത്ത് റീജൻസിയിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ റിയൽ എസ്റ്റേറ്റ് രംഗത്തെ പ്രമുഖരും വ്യവസായ പ്രമുഖരും വിശിഷ്ടാതിഥികളും മാധ്യമപ്രവർത്തകരും പങ്കെടുത്തു.
ഭൂനിരപ്പിൽനിന്നും 190 മീറ്റർ ആകാശത്തിലേക്ക് ഉയർന്നുനിൽക്കുന്ന 50 നിലകളുള്ള ഈ മെഗാ റസിഡൻഷ്യൽ ടവറിന്റെ നിർമ്മാണം മൂന്ന് വർഷത്തിനകം പൂർത്തിയാക്കുമെന്ന് കമ്പനി അറിയിച്ചു. ലോകോത്തര എഞ്ചിനീയറിംഗ് വൈദഗ്ധ്യവും ആധുനിക ആർകിടെക്ചർ നിർമ്മാണരീതിയും സമന്വയിക്കുന്നതാണ് ഇതിന്റെ രൂപകൽപ്പന. വൻകിട ആഗോള നഗരങ്ങളിലെ സ്കൈസ്ക്രാപ്പറുകളോട് കിടപിടിക്കുന്ന ആഡംബര ജീവിതാനുഭവം ഉറപ്പാക്കാൻ 25 മീറ്റർ നീളമുള്ള സ്കൈ ഇൻഫിനിറ്റി സ്വിമ്മിംഗ് പൂൾ, അത്യാധുനിക വെൽനസ്-ഫിറ്റ്നസ് സെന്ററുകൾ, ലോകോത്തര പ്രൈവറ്റ് മിനി തിയേറ്റർ, കോ-വർക്കിംഗ് സ്പേസുകൾ, കുട്ടികൾക്കായുള്ള കളിസ്ഥലങ്ങൾ എന്നിവയും ഈ ഭവനസമുച്ചയത്തിലുണ്ടാകും.
പച്ചപ്പും പ്രകൃതി സൗന്ദര്യവും നിലനിർത്തുന്നതിനും മികച്ച വായു സഞ്ചാരം ഉറപ്പാക്കുന്നതിനുമായി ഗ്രീൻ പ്രോട്ടോക്കോൾ പാലിച്ചാണ് നിർമ്മാണം. പദ്ധതി പ്രദേശത്തിന്റെ 77% ഭാഗവും കോൺക്രീറ്റ് കാടുകളാക്കാതെ തുറസ്സായ ഹരിത പ്രദേശമായി നിലനിർത്തും. നഗരത്തിന്റെ 360 ഡിഗ്രി ദൂരക്കാഴ്ചകൾ മുഴുവനായി ആസ്വദിക്കാൻ സാധിക്കുന്ന സവിശേഷമായ ഒരു ‘സ്കൈ ഡെക്കും’ (Sky Deck) ഈ ടവറിന്റെ മുഖ്യ ആകർഷണമാണ്.
ലോകത്തെ വൻകിട മെട്രോ നഗരങ്ങളിലെ ആഡംബര ഭവനങ്ങളോട് കിടപിടിക്കുന്ന സൗകര്യങ്ങളാണ് ഗോൾഡ് ടവർ തൃശൂരിൽ ഒരുക്കുന്നതെന്ന് ജോയ്ആലുക്കാസ് ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ജോയ് ആലുക്കാസ് പറഞ്ഞു. തൃശൂർ നഗരത്തിന്റെ എക്കാലത്തെയും വലിയ ലാൻഡ്മാർക്കായി മാറുന്ന തരത്തിൽ വാസ്തുവിദ്യ, നിർമാണ ഗുണനിലവാരം എന്നിവ ഇതിൽ ഉറപ്പാക്കുമെന്നും ഉപഭോക്താക്കൾക്ക് ഉയർന്ന മൂല്യം നൽകുകയെന്ന ഗ്രൂപ്പിന്റെ 5 പതിറ്റാണ്ടിലെ വിശ്വസ്തതയുടെ അടയാളമായിരിക്കും ഇതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൊച്ചിയിൽ വിജയകരമായി പൂർത്തിയാക്കിയ ആദ്യ ഗോൾഡ് ടവറിനുശേഷം, ജോയ്ആലുക്കാസ് ലൈഫ്സ്റ്റൈൽ ഡെവലപ്പേഴ്സ് കേരളത്തിൽ അവതരിപ്പിക്കുന്ന രണ്ടാമത്തെ വൻകിട റസിഡൻഷ്യൽ പദ്ധതിയാണിത്.
Story Summary: Joyalukkas Lifestyle Developers announced its luxury residential project, ‘Gold Tower Thrissur’, set to become the tallest residential tower in Kerala at 190 meters with 50 floors. Built on 2.2 acres near Jubilee Mission Hospital, the project will feature an infinity pool, a wellness center, and a sky deck, with 77% of the area kept open. This marks the group’s second residential venture in Kerala after Kochi, scheduled to be completed within three years.


