ന്യൂഡൽഹി: സ്വതന്ത്ര ലോക്സഭാ എം.പി. പപ്പു യാദവ് എന്ന രാജേഷ് രഞ്ജന് നേരെ ഡൽഹിയിൽ വാർത്താസമ്മേളനത്തിനിടെ ചെരുപ്പേറ്. ദാരുണമായ ആക്രമണത്തിന് പിന്നാലെ അക്രമിയായ ഉത്തർപ്രദേശ് ബുലന്ദ്ഷഹർ സ്വദേശി സുമിത് എന്നയാളെ പപ്പു യാദവും അദ്ദേഹത്തിന്റെ അനുയായികളും ചേർന്ന് കീഴ്പ്പെടുത്തി ഡൽഹി പോലീസിന് കൈമാറി. പ്രതിയുടെ പക്കൽ നിന്ന് മാരകമായ ഒരു കത്തിയും പോലീസ് കണ്ടെടുത്തിട്ടുണ്ട്.
വാർത്താസമ്മേളനം നടന്ന ഹാളിലേക്ക് അതിക്രമിച്ചു കയറിയാണ് പ്രതി എം.പിക്ക് നേരെ ചെരുപ്പ് വലിച്ചെറിഞ്ഞത്. ആസൂത്രിതമായി തന്ന കൊലപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് അക്രമി എത്തിയതെന്ന് പപ്പു യാദവ് ആരോപിച്ചു. തനിക്കെതിരെ ഡൽഹിയിൽ വലിയ രാഷ്ട്രീയ ഗൂഢാലോചന നടക്കുന്നുണ്ടെന്നും ദിനംപ്രതി പലരിൽ നിന്നും തനിക്ക് വധഭീഷണി സന്ദേശങ്ങൾ ലഭിക്കുന്നുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.
നേരത്തെ തന്നെ ഭീഷണികളെക്കുറിച്ച് രേഖാമൂലം പരാതി നൽകിയിട്ടും ഡൽഹി പോലീസ് തനിക്ക് ആവശ്യമായ സുരക്ഷ ഒരുക്കിയില്ലെന്ന് പപ്പു യാദവ് കുറ്റപ്പെടുത്തി. സംഭവത്തിൽ ഡൽഹി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Story Summary: Independent Lok Sabha MP Pappu Yadav faced a shoe-throwing attempt during a press conference in New Delhi. The attacker, identified as Sumit from Bulandshahr, UP, was subdued and handed over to the police along with a knife found in his possession. Pappu Yadav alleged a conspiracy to assassinate him and accused the Delhi Police of security lapses.


