Description
Digital Voice of Kerala
Thursday, April 16, 2026

Digital Voice of Kerala
HomeKerala'ഒരു ബാഹ്യശക്തിക്കും ഈ കെട്ടുറപ്പിനെ തകർക്കാൻ കഴിയില്ല': പ്രതികരിച്ച് സണ്ണി ജോസഫ്...

‘ഒരു ബാഹ്യശക്തിക്കും ഈ കെട്ടുറപ്പിനെ തകർക്കാൻ കഴിയില്ല’: പ്രതികരിച്ച് സണ്ണി ജോസഫ് | Sunny Joseph

🎙️ Latest Podcast

തിരുവനന്തപുരം: കോൺഗ്രസിനുള്ളിൽ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി തർക്കങ്ങളുണ്ടെന്ന വാർത്തകൾ പൂർണ്ണമായും അടിസ്ഥാനരഹിതമാണെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. തെറ്റിദ്ധരിപ്പിക്കാൻ ചില കേന്ദ്രങ്ങൾ ബോധപൂർവം നടത്തുന്ന ശ്രമമാണിതെന്നും അദ്ദേഹം വ്യക്തമാക്കി. ഇത്തരം രാഷ്ട്രീയ അജണ്ടകളെ പാർട്ടി ശക്തമായി ചെറുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.(No external force can break this bond, says Sunny Joseph )

കെ.സി. വേണുഗോപാലിനെയും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെയും മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയർത്തിക്കാട്ടി സോഷ്യൽ മീഡിയയിലും മറ്റും നടക്കുന്ന ചർച്ചകളോടാണ് കെപിസിസി പ്രസിഡന്റ് പ്രതികരിച്ചത്. കോൺഗ്രസിലെ ഒരു നേതാവ് പോലും മുഖ്യമന്ത്രി സ്ഥാനത്തിനായി മാധ്യമങ്ങൾക്ക് മുന്നിലോ സോഷ്യൽ മീഡിയയിലോ അവകാശവാദം ഉന്നയിച്ചിട്ടില്ലെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.

നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫിന് ലഭിക്കാനിടയുള്ള മികച്ച വിജയസാധ്യത കണ്ട് പരിഭ്രാന്തരായവരാണ് ഇത്തരം വ്യാജവാർത്തകൾക്ക് പിന്നിലെന്നും അദ്ദേഹം ആരോപിച്ചു. യുഡിഎഫിന്റെ കെട്ടുറപ്പിനെ തകർക്കാൻ ലക്ഷ്യമിട്ടുള്ള വ്യാജ പ്രചാരണങ്ങൾക്കെതിരെ പ്രവർത്തകർ ജാഗ്രത പാലിക്കണമെന്ന് സണ്ണി ജോസഫ് ആവശ്യപ്പെട്ടു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.