HomeKeralaനിതിൻ രാജിൻ്റെ മരണം: അധ്യാപകർക്കെതിരെ അന്വേഷണം ഊർജിതം; അറസ്റ്റ് ഉടൻ ഉണ്ടായേക്കും,...

നിതിൻ രാജിൻ്റെ മരണം: അധ്യാപകർക്കെതിരെ അന്വേഷണം ഊർജിതം; അറസ്റ്റ് ഉടൻ ഉണ്ടായേക്കും, വിശ്വാസമില്ലെന്ന് കുടുംബം | Nitin Raj

തിരുവനന്തപുരം: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിൽ ആരോപണവിധേയരായ അധ്യാപകർക്കെതിരെ പോലീസ് നടപടി കർശനമാക്കുന്നു. ആത്മഹത്യാ പ്രേരണ, പട്ടികജാതി-പട്ടികവർഗ്ഗ അതിക്രമ നിരോധന നിയമം തുടങ്ങിയ വകുപ്പുകൾ പ്രകാരം കേസെടുത്തതിന് പിന്നാലെ, ഡോ. എം.കെ. റാം, ഡോ. കെ.ടി. സംഗീത എന്നിവരെ വൈകാതെ അറസ്റ്റ് ചെയ്തേക്കുമെന്നാണ് സൂചന.(Nitin Raj’s death, Investigation against teachers intensified)

പരാതിയിൽ ഇരുവരെയും കോളേജ് അധികൃതർ നേരത്തെ സസ്‌പെൻഡ് ചെയ്തിരുന്നു. ഇവർക്ക് നോട്ടീസ് നൽകി ചോദ്യം ചെയ്യാനാണ് പോലീസിന്റെ നീക്കം. കോളേജിലെ മറ്റ് വിദ്യാർത്ഥികളുടെ മൊഴിയും ഇന്ന് രേഖപ്പെടുത്തും. മകന്റെ മരണത്തിൽ പോലീസ് നടത്തുന്ന അന്വേഷണത്തിൽ തൃപ്തരല്ലെന്ന് നിതിൻ രാജിന്റെ കുടുംബം വ്യക്തമാക്കി.

മകൻ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നാണ് പിതാവ് പറയുന്നത്. നിതിൻ രാജിനെ കോളേജ് കെട്ടിടത്തിന് താഴെ വീണ നിലയിൽ ആണ് കണ്ടെത്തിയത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Clickable Info Box