HomeKeralaസിറ്റി ഫാസ്റ്റ് വിവാദം: വിശദീകരണവുമായി KSRTCയും സർക്കാരും | KSRTC clarifies sticker...

സിറ്റി ഫാസ്റ്റ് വിവാദം: വിശദീകരണവുമായി KSRTCയും സർക്കാരും | KSRTC clarifies sticker controversy

തിരുവനന്തപുരം: നഗരത്തിലെ കെഎസ്ആർടിസി ബസുകളിൽ സിറ്റി ഫാസ്റ്റ് സ്റ്റിക്കർ പതിപ്പിച്ചതുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളിൽ വിശദീകരണവുമായി കെഎസ്ആർടിസി രംഗത്ത്. ‘പ്രിയദർശിനി സ്ത്രീ സൗജന്യ യാത്ര’ പദ്ധതിയിൽ നിന്ന് സ്ത്രീകളെ ഒഴിവാക്കാൻ ഓർഡിനറി ബസുകളെ സിറ്റി ഫാസ്റ്റ് ബസുകളാക്കി മാറ്റുന്നു എന്ന തരത്തിൽ നടക്കുന്ന പ്രചാരണങ്ങൾ പൂർണ്ണമായും വ്യാജവും അടിസ്ഥാനരഹിതവുമാണെന്ന് കെഎസ്ആർടിസി വ്യക്തമാക്കി.(KSRTC clarifies sticker controversy states no ordinary buses converted to City Fast)

നീലയും വെള്ളയും നിറത്തിലുള്ള ഓർഡിനറി, സിറ്റി ഫാസ്റ്റ് ബസുകൾ തിരുവനന്തപുരത്ത് ഒരേ നിറത്തിലാണ് സർവീസ് നടത്തുന്നത്. ഇവ തമ്മിൽ യാത്രക്കാർക്ക് ആശയക്കുഴപ്പം ഉണ്ടാകാതിരിക്കാനും കൂടുതൽ വ്യക്തത ഉറപ്പാക്കാനും വേണ്ടിയാണ് ഇപ്പോൾ സിറ്റി ഫാസ്റ്റ് ബസുകളിൽ വലിയ അക്ഷരത്തിൽ സ്റ്റിക്കർ പതിപ്പിക്കാൻ തീരുമാനിച്ചത്.

പ്രിയദർശിനി പദ്ധതി നിലവിൽ വരുന്നതിന് മുൻപ് ഓർഡിനറി വിഭാഗത്തിൽ ഉണ്ടായിരുന്ന എല്ലാ സർവീസുകളും നിലവിൽ ഓർഡിനറി ബസുകളായി തന്നെ തുടരുന്നുണ്ട്. ഒരു ഓർഡിനറി ബസിനെയും സിറ്റി ഫാസ്റ്റ് ആയി മാറ്റിയിട്ടില്ല. വനിതാ യാത്രക്കാർക്ക് ഏതാണ് സൗജന്യ യാത്രയുള്ള ഓർഡിനറി ബസെന്ന് തിരിച്ചറിയാൻ പ്രയാസം നേരിടുന്നുണ്ട്. ഇത് ഒഴിവാക്കി യാത്ര സുഗമമാക്കാനാണ് ബസുകളുടെ മുൻവശത്തും പ്രവേശന വാതിലുകൾക്ക് ഇരുവശത്തുമായി സ്റ്റിക്കറുകൾ പതിപ്പിച്ചത്. തിരുവനന്തപുരം നഗരത്തിൽ 384 സിറ്റി ഫാസ്റ്റ് ബസുകളും, നഗരം ഉൾപ്പെടെ ജില്ലയിൽ ആകമാനം 687 ഓർഡിനറി ബസുകളും ഇപ്പോൾ സർവീസ് നടത്തുന്നുണ്ട്. തെറ്റായ പ്രചാരണങ്ങൾ വിശ്വസിക്കരുതെന്നും കെഎസ്ആർടിസി യാത്രക്കാരോട് അഭ്യർത്ഥിച്ചു.

Story Summary

KSRTC has issued a clarification dismissing allegations that it is converting ordinary buses into ‘City Fast’ buses to deny free travel to women under the ‘Priyadarshini’ scheme. The corporation explained that the newly applied ‘City Fast’ stickers are intended to help passengers distinguish between ordinary and City Fast services, which share the same color scheme, and reiterated that all existing ordinary services remain unchanged.

WhatsApp Channel Banner

Latest updates

വിദ്യാർത്ഥികൾക്ക് നേരെ AK-47 ഉപയോഗിച്ച് വെടിവെപ്പ്: ബീഹാറിൽ പോലീസുകാരന് സസ്‌പെൻഷൻ...

പട്ന: ബീഹാറിൽ പ്രതിഷേധത്തിനിടെ വിദ്യാർത്ഥികൾക്ക് നേരെ എ.കെ-47 തോക്ക് ഉപയോഗിച്ച് വെടിവെച്ച പോലീസുകാരനെ സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്തു. സിവാൻ ജില്ലയിലെ ജില്ലാ ഇന്റലിജൻസ് യൂണിറ്റിലെ കോൺസ്റ്റബിൾ അഭിഷേക് പട്ടേലിനെതിരെയാണ് നടപടി. ജൂലൈ...

ശമ്പളം മാസം ₹2 ലക്ഷം, കടബാധ്യതയില്ല; എന്നിട്ടും ‘ഞാൻ...

ബെംഗളൂരു: മാസം ₹2 ലക്ഷം ശമ്പളവും കടബാധ്യതകളൊന്നുമില്ലാത്ത സാമ്പത്തിക സുരക്ഷിതത്വവും ഉണ്ടായിട്ടും താൻ ഇപ്പോഴും ദരിദ്രനാണെന്ന് തോന്നുന്നുവെന്ന് ബെംഗളൂരുവിലെ 26-കാരനായ സോഫ്റ്റ്‌വെയർ എൻജിനീയർ റെഡിറ്റിൽ പങ്കുവെച്ച കുറിപ്പ് സമൂഹമാധ്യമങ്ങളിൽ വ്യാപക ചർച്ചയാകുന്നു (Bengaluru...

ചോദ്യപേപ്പർ ചോർച്ച തടയുന്ന ബില്ലിൽ വൈകുന്നേരം 5 മണിക്ക്...

ന്യൂഡൽഹി: ചോദ്യപേപ്പർ ചോർച്ചയ്ക്കും പരീക്ഷാ തട്ടിപ്പുകൾക്കുമെതിരെ 10 വർഷം വരെ തടവും കോടികളുടെ പിഴയും വ്യവസ്ഥ ചെയ്യുന്ന 'പബ്ലിക് എക്സാമിനേഷൻസ് (പ്രിവൻഷൻ ഓഫ് അൺഫെയർ മീൻസ്) ഭേദഗതി ബിൽ, 2026' പാർലമെന്റിൽ അവതരിപ്പിച്ചു....

കൊല്ലത്ത് കാണാതായ യുവാവിനെ കിണറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി...

കൊല്ലം: പൂയപ്പള്ളിയിൽ കാണാതായ യുവാവിനെ വിജനമായ പുരയിടത്തിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. കരിങ്ങന്നൂർ സ്വദേശിയായ ചന്തുവാണ് മരണപ്പെട്ടത്. രണ്ട് ദിവസമായി ഇയാളെ കാണാനില്ലായിരുന്നു.(Missing Man Found Dead In Well Kollam...

‘ലബനനിലെ സൈനിക നീക്കം ഇസ്രായേൽ അവസാനിപ്പിക്കണം’: USമായുള്ള സമാധാന...

ടെഹ്റാൻ: ലബനനിലെ സൈനിക ആക്രമണങ്ങൾ ഇസ്രായേൽ പൂർണ്ണമായും അവസാനിപ്പിച്ചാൽ മാത്രമേ അമേരിക്കയുമായി സമാധാന കരാറിന് തയ്യാറാവുകയുള്ളൂ എന്ന് ഇറാന്റെ പുതിയ പരമോന്നത നേതാവ് മൊജ്തബ ഖമേനി. ലബനന്റെ ഭൂപ്രദേശങ്ങളുടെ അഖണ്ഡത സംരക്ഷിക്കുന്നതും ഇസ്രായേൽ...

DON'T MISS

ശമ്പളം മാസം ₹2 ലക്ഷം, കടബാധ്യതയില്ല; എന്നിട്ടും ‘ഞാൻ...

ബെംഗളൂരു: മാസം ₹2 ലക്ഷം ശമ്പളവും കടബാധ്യതകളൊന്നുമില്ലാത്ത സാമ്പത്തിക സുരക്ഷിതത്വവും ഉണ്ടായിട്ടും താൻ ഇപ്പോഴും ദരിദ്രനാണെന്ന് തോന്നുന്നുവെന്ന് ബെംഗളൂരുവിലെ 26-കാരനായ സോഫ്റ്റ്‌വെയർ എൻജിനീയർ റെഡിറ്റിൽ പങ്കുവെച്ച കുറിപ്പ് സമൂഹമാധ്യമങ്ങളിൽ വ്യാപക ചർച്ചയാകുന്നു (Bengaluru...

റോൾ കോൾ വേണ്ട; കുട്ടികൾ തന്നെ ഹാജർ രേഖപ്പെടുത്തുന്ന...

പ്രൈമറി സ്കൂൾ വിദ്യാർഥികളുടെ ഹാജർ എടുക്കുന്ന രീതിയിൽ പുതുമ കൊണ്ടുവന്ന ഒരു അധ്യാപികയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്. പരമ്പരാഗത റോൾ കോൾ ഒഴിവാക്കി കുട്ടികൾ തന്നെ സ്വന്തം ഹാജർ രേഖപ്പെടുത്തുന്ന സംവിധാനം ഒരുക്കിയ...

ടിസിഎസ് ജോലി വേണ്ടെന്ന് വച്ചു; അരി വ്യാപാരത്തിലിറങ്ങിയ യുവാവ്...

ടാറ്റ കൺസൾട്ടൻസി സർവീസസിൽ (ടിസിഎസ്) ലഭിച്ച ജോലി ഉപേക്ഷിച്ച് അരി വ്യാപാരത്തിലേക്ക് തിരിഞ്ഞ യുവാവ് ഇന്ന് വർഷം ഏകദേശം ₹25 ലക്ഷം സമ്പാദിക്കുന്നുവെന്ന അവകാശവാദവുമായി സമൂഹമാധ്യമങ്ങളിൽ വൈറലായ ഒരു പോസ്റ്റ് ശ്രദ്ധ നേടുന്നു...

PREMIUM

”ടാങ്കിന്റെ അരികിലൂടെ നടന്നു പോകുന്ന കുഞ്ഞുങ്ങളെ പിന്നെ ആരും...

വർഷം 2006, നോയിഡയിലെ നിഥാരിയെന്ന (Nithari) ചെറു ഗ്രാമം. ഗ്രാമത്തോട് ചേർന്ന് തന്നെ സമ്പന്നർ പാർക്കുന്ന സെക്ടർ -31, അവിടെ വലിയൊരു വാട്ടർ ടാങ്ക് ഉണ്ട്. ടാങ്കിന്റെ അരികിലൂടെ നടന്നു പോകുന്ന കുഞ്ഞുങ്ങളെ...

സർപ്പശയ്യയിൽ ഉറങ്ങുന്ന മഹാവിഷ്ണു, വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന കരിങ്കല്‍ വിഗ്രഹം;...

ഇന്ത്യയെപ്പോലെ നേപ്പാളും ആഴത്തിൽ വേരൂന്നിയ ഹൈന്ദവ വിശ്വാസങ്ങളും ആചാരങ്ങളും പുലർത്തുന്ന് രാജ്യമാണ്. നേപ്പാളിലെ ഹൈന്ദവ വിശ്വാസികൾക്ക് ഏറെ പ്രധാനപ്പെട്ട ഒരു മഹാവിഷ്ണു ക്ഷേത്രമാണ് ബുദ്ധനീലകണ്ഠ ക്ഷേത്രം (Budhanilkantha Temple). ഈ ക്ഷേത്രം ഹിന്ദുക്കൾക്കും...

ലോകത്തെ വിസ്മയിപ്പിക്കുന്ന സ്മാരകം; 19 പ്രതിമകളിൽ ഒളിഞ്ഞിരിക്കുന്ന കൊറിയൻ...

കൊറിയൻ യുദ്ധ സ്മാരകത്തിൽ 19 ഉരുക്ക് പ്രതിമകൾ ഉണ്ടെന്ന് നിങ്ങൾക്കറിയാമോ ? അവ അമേരിക്കയുടെ ദി ഫോർഗോട്ടൻ വാറിൽ പോരാടിയവർക്കുള്ള അക്ഷരാർത്ഥത്തിലും പ്രതീകാത്മകവുമായ ആദരാഞ്ജലിയെ പ്രതിനിധീകരിക്കുന്നു.1995-ൽ വാഷിംഗ്ടൺ ഡിസിയിൽ സമർപ്പിച്ച കൊറിയൻ യുദ്ധ...