തിരുവനന്തപുരം: കെഎസ്ഇബി കരാർ ജീവനക്കാരൻ ജോലി ചെയ്യുന്നതിനിടെ കുഴഞ്ഞുവീണ് മരിച്ചു. അമ്പൂരി സ്വദേശി സന്തോഷ് (40) ആണ് മരിച്ചത് (KSEB Worker Death). പാറശ്ശാലയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അതേസമയം , സന്തോഷിന്റെ മരണത്തിൽ പാറശ്ശാലയിലെ ആശുപത്രി അധികൃതർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ബന്ധുക്കൾ രംഗത്തെത്തിയിട്ടുണ്ട്.
ആശുപത്രിയിൽ എത്തിച്ച സന്തോഷിന് പ്രാഥമിക ചികിത്സ പോലും നൽകാൻ അധികൃതർ തയ്യാറായില്ലെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. ജീവൻ രക്ഷിക്കാനുള്ള അത്യാവശ്യ നടപടികളൊന്നും ആശുപത്രിയുടെ ഭാഗത്തുനിന്ന് ഉണ്ടായില്ലെന്നും കൃത്യസമയത്ത് ചികിത്സ ലഭിക്കാത്തതാണ് മരണം സംഭവിക്കാൻ കാരണമായതെന്നുമാണ് ഇവരുടെ വാദം.
സംഭവത്തിൽ കൂടുതൽ അന്വേഷണം വേണമെന്നും അധികൃതർക്കെതിരെ നടപടി സ്വീകരിക്കണമെന്നും ബന്ധുക്കൾ ആവശ്യപ്പെട്ടു. സന്തോഷിന്റെ മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്കായി മാറ്റിയിരിക്കുകയാണ്.
Story Summary: Santhosh, a 40-year-old KSEB contract worker from Amboori, died after collapsing while on duty. His relatives have alleged medical negligence by hospital authorities in Parassala, claiming he was denied primary treatment.

