Description
Digital Voice of Kerala
Tuesday, June 23, 2026

Digital Voice of Kerala
HomeKeralaകൊട്ടാരക്കരയിലെ ദുരന്തം: ഡ്രൈവർക്ക് ഹെവി ലൈസൻസില്ല, വാഹനത്തിന് 17 വർഷം പഴക്കം;...

കൊട്ടാരക്കരയിലെ ദുരന്തം: ഡ്രൈവർക്ക് ഹെവി ലൈസൻസില്ല, വാഹനത്തിന് 17 വർഷം പഴക്കം; ഫിറ്റ്നസ് റദ്ദാക്കി RTO, ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത് | Kottarakkara Accident

🎙️ Latest Podcast

കൊല്ലം: നീലേശ്വരത്ത് മൂന്നുപേരുടെ മരണത്തിനിടയാക്കിയ ടിപ്പർ ലോറി അപകടത്തിൽ ഗുരുതരമായ നിയമലംഘനങ്ങൾ നടന്നതായി ട്രാൻസ്‌പോർട്ട് കമ്മീഷണർ സ്ഥിരീകരിച്ചു. അപകടമുണ്ടാക്കിയ ടിപ്പർ ഓടിച്ചിരുന്നത് ഹെവി ലൈസൻസില്ലാത്ത ആളാണ്. ഇയാൾ ഒരു മാസം മുൻപാണ് ഗൾഫിൽ നിന്ന് നാട്ടിലെത്തിയത്.(Kottarakkara Accident Driver Lacked Heavy License GPS Disabled Official Probe Launched)

അപകടസമയത്ത് വാഹനത്തിന്റെ ജി.പി.എസ് സംവിധാനം ഓഫ് ചെയ്ത നിലയിലായിരുന്നു. അമിതവേഗതയാണ് അപകടത്തിന് പ്രധാന കാരണമായതെന്ന് പരിശോധനയിൽ വ്യക്തമായി. 17 വർഷം പഴക്കമുള്ള വാഹനമാണ് അപകടമുണ്ടാക്കിയത്. മുൻപും പലതവണ നിയമലംഘനങ്ങൾക്ക് ഈ വാഹനം പിടിക്കപ്പെട്ടിട്ടുണ്ട്.

അപകടത്തിന് പിന്നാലെ വാഹനത്തിന്റെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ആർ.ടി.ഒ റദ്ദാക്കി. കഴിഞ്ഞ ഏപ്രിൽ മാസത്തിലാണ് ഈ വാഹനത്തിന് ഫിറ്റ്നസ് ലഭിച്ചത്. എന്നാൽ, വാഹനത്തിന് ഗുരുതരമായ ഫിറ്റ്നസ് പ്രശ്നങ്ങളുണ്ടെന്ന് ഇപ്പോൾ തെളിഞ്ഞിട്ടുണ്ട്. അപകടത്തിൽപ്പെട്ടവരിൽ ചികിത്സയിലുള്ളവരിൽ ചിലരുടെ നില ഗുരുതരമാണ്.

ചികിത്സയിലുള്ള ഋഷഭ്, കൗശൽ എന്നിവരിൽ ഒരാൾ വെന്റിലേറ്ററിലാണ്. മറ്റു ആശുപത്രികളിലായും പരിക്കേറ്റവർ ചികിത്സയിലാണ്. ഹരിലാൽ (54), പാർത്ഥിപ് (15), അജയകുമാർ (45) എന്നിവർക്കാണ് ജീവൻ നഷ്ടമായത്.

Story Summary

Investigations into the fatal Kottarakkara tipper lorry accident have revealed major safety and legal violations, including that the driver lacked the necessary license to operate such a heavy vehicle and had deliberately disabled the GPS. Additionally, the 17-year-old vehicle had a dubious fitness certificate issued just two months prior, despite being prone to frequent past violations.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.