HomeKeralaകേരള സർവ്വകലാശാലയിൽ ഗുരുതര വീഴ്ച: പരീക്ഷാ ചോദ്യപേപ്പറിൽ ഉത്തരവും അച്ചടിച്ചു വന്നു!...

കേരള സർവ്വകലാശാലയിൽ ഗുരുതര വീഴ്ച: പരീക്ഷാ ചോദ്യപേപ്പറിൽ ഉത്തരവും അച്ചടിച്ചു വന്നു! | Kerala University

തിരുവനന്തപുരം: കേരള സർവ്വകലാശാലയുടെ പരീക്ഷാ നടത്തിപ്പിൽ വീണ്ടും ഗുരുതരമായ സുരക്ഷാ വീഴ്ച. ബിഎസ്‌സി രണ്ടാം സെമസ്റ്റർ പരീക്ഷയുടെ ചോദ്യപേപ്പറിൽ ചോദ്യത്തോടൊപ്പം ഉത്തരവും അച്ചടിച്ചു നൽകിയ നിലയിലാണ് വിദ്യാർത്ഥികൾക്ക് ലഭിച്ചത്.(Kerala University, Answer Printed On BSc Statistics Question Paper Controller Seeks Explanation)

ബിഎസ്‌സി രണ്ടാം സെമസ്റ്റർ സ്റ്റാറ്റിസ്റ്റിക്സ് പരീക്ഷയുടെ ചോദ്യപേപ്പറിൽ ആണ് ഈ വിചിത്രമായ പിഴവ് കണ്ടെത്തിയത്. ചോദ്യപേപ്പറിലെ അഞ്ചാമത്തെ ചോദ്യത്തിനൊപ്പമാണ് അതിന്റെ കൃത്യമായ ഉത്തരവും അതേപടി പ്രിന്റ് ചെയ്തു വന്നിരിക്കുന്നത്.

ചോദ്യങ്ങൾ വായിച്ചു നോക്കിയപ്പോഴാണ് ഈ അപാകത ശ്രദ്ധയിൽപ്പെട്ടത്. സംഭവം വിവാദമായതോടെ പരീക്ഷാ കൺട്രോളർ വിഷയത്തിൽ അടിയന്തരമായി ഇടപെട്ടിട്ടുണ്ട്. ജാഗ്രതക്കുറവിനെക്കുറിച്ച് വിശദമായി പരിശോധിക്കുമെന്ന് പരീക്ഷാ കൺട്രോളർ അറിയിച്ചു. ഇതിന്റെ ഭാഗമായി ബോർഡ് ഓഫ് എക്സാമിനേഷനോട് ഔദ്യോഗികമായി വിശദീകരണം തേടിയിട്ടുണ്ട്.

Story Summary 

In a serious lapse by Kerala University, the answer to a question was found printed alongside the question itself in the second-semester B.Sc Statistics examination question paper held today. The Controller of Examinations has stated that the matter will be investigated and an official explanation has been sought from the Board of Examinations.

WhatsApp Channel Banner

Latest updates

‘വിജയം വിനയത്തോടെ ആഘോഷിക്കണം’: CJP പ്രക്ഷോഭക്കാരുടെ ആഘോഷത്തിനെതിരെ സോനം...

ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജിയെത്തുടർന്ന് സമരം അവസാനിപ്പിച്ചതിന് പിന്നാലെ നൃത്തം ചെയ്ത് ആഘോഷിച്ച സിജെപി നേതാക്കളുടെ നടപടിക്കെതിരെ സോനം വാങ്ചുക്ക്. വിജയങ്ങൾ എപ്പോഴും വിനയത്തോടും സംയമനത്തോടും ഉത്തരാവാദിത്തത്തോടും കൂടിയാണ്...

പ്രധാനമന്ത്രിയില്ലാതെ ചോദ്യപേപ്പർ ചോർച്ച തടയൽ ഭേദഗതി ബിൽ ചർച്ചയ്‌ക്കെടുത്ത്...

ന്യൂഡൽഹി: പൊതുപരീക്ഷകളിലെ ക്രമക്കേടുകളും ചോദ്യപേപ്പർ ചോർച്ചയും തടയുന്നതിനുള്ള പൊതുപരീക്ഷാ ഭേദഗതി ബിൽ കേന്ദ്ര സർക്കാർ ലോക്‌സഭയുടെ പരിഗണനയ്‌ക്കെടുത്തു. സ്വതന്ത്ര ഇന്ത്യയിൽ പരീക്ഷാർത്ഥികളുടെയും വിദ്യാർത്ഥികളുടെയും ഭാവി സുരക്ഷിതമാക്കാൻ നിലവിൽ വന്ന 2024-ലെ നിയമത്തിലെ ഭേദഗതികളാണ്...

‘പൊതുപരീക്ഷാ ഭേദഗതി ബിൽ ചരിത്രപരമായ നാഴികക്കല്ല്’: കേന്ദ്രമന്ത്രി ജിതേന്ദ്ര...

ന്യൂഡൽഹി: പരീക്ഷാ ക്രമക്കേടുകളും ചോദ്യപേപ്പർ ചോർച്ചയും തടയുന്നതിനായി കേന്ദ്ര സർക്കാർ കൊണ്ടുവന്ന പൊതുപരീക്ഷാ ഭേദഗതി ബിൽ വിദ്യാർത്ഥികളുടെയും യുവാക്കളുടെയും ക്ഷേമം ഉറപ്പാക്കുന്നതിൽ സർക്കാരിനുള്ള ഉറച്ച പ്രതിജ്ഞാബദ്ധതയുടെ തെളിവാണെന്ന് കേന്ദ്രമന്ത്രി ഡോ. ജിതേന്ദ്ര സിംഗ്....

‘പിണറായിയെ വിമർശിക്കാൻ എന്തിന് പേടിക്കണം? ഞാനടക്കം അദ്ദേഹത്തെ വിമർശിക്കാറുണ്ട്’:...

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ വിമർശിക്കുന്നതിൽ ഭയമെന്തിനെന്ന് ചോദിച്ച് സി പി എം നേതാവ് ഇ.പി. ജയരാജൻ. പിണറായി വിജയനെ വിമർശിക്കാൻ എന്തിന് പേടിക്കണം? താനടക്കമുള്ളവർ പാർട്ടി കമ്മിറ്റികളിൽ അദ്ദേഹത്തെ വിമർശിക്കാറുണ്ട് എന്ന്...

കുംഭമേള വൈറൽ താരത്തിൻ്റെ വിവാഹം: പെൺകുട്ടി സുരക്ഷ ആവശ്യപ്പെട്ടാൽ...

കൊച്ചി: കുംഭമേളയിലൂടെ സോഷ്യൽ മീഡിയയിൽ വൈറലായ പെൺകുട്ടിയുടെ വിവാഹവുമായി ബന്ധപ്പെട്ട തർക്കങ്ങളിൽ വീണ്ടും ഇടപെട്ട് ഹൈക്കോടതി. പെൺകുട്ടി ആവശ്യപ്പെടുകയാണെങ്കിൽ സംരക്ഷണം നൽകണമെന്ന് എറണാകുളം പോലീസിന് ഹൈക്കോടതി കർശന നിർദ്ദേശം നൽകി.(Kumbh Mela viral...

DON'T MISS

53 വർഷം മുൻപ് കടലിൽ ഒഴുകിയ കുപ്പിക്കത്ത് വീണ്ടും...

ന്യൂജഴ്‌സി: 53 വർഷങ്ങൾക്ക് മുമ്പ് കടലിലേക്ക് ഒഴുക്കിവിട്ട ഒരു കുപ്പിക്കത്ത് ന്യൂജഴ്‌സിയിലെ ചതുപ്പുനിലങ്ങളിൽ നിന്ന് കണ്ടെത്തിയത് കൗതുകമായി. 1973-ൽ ഒമ്പത് വയസ്സുകാരിയായിരുന്ന ലോറി ബ്ലെയർ എഴുതിയ തമാശ നിറഞ്ഞ സന്ദേശമാണ് അരനൂറ്റാണ്ടിലേറെക്കാലത്തിന് ശേഷം...

ലണ്ടനിലെ ബസിൽ അലക്കുസഞ്ചിയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കുരങ്ങ്; ‘ഓയ്സ്റ്റർ’...

ലണ്ടൻ: യാത്രക്കാർ സഞ്ചരിച്ചുകൊണ്ടിരുന്ന ലണ്ടൻ ബസിൽ അലക്കുസഞ്ചിക്കുള്ളിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ ചെറിയ കുരങ്ങിനെ സുരക്ഷിതമായി മൃഗസംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. 'ഓയ്സ്റ്റർ' എന്ന് പേരിട്ട ഈ പെൺ കോമൺ മാർമോസെറ്റ് കുരങ്ങിനെ കഴിഞ്ഞ...

ഓടുന്ന ട്രെയിനിൽ ദീപം തെളിച്ച് പൂജ; എസി കോച്ചിലെ...

ന്യൂഡൽഹി: ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ എസി കോച്ചിൽ യാത്രക്കാരൻ ദീപം തെളിച്ച് പൂജ നടത്തിയതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നു (Indian Railways train viral video). മുകളിലെ ബർത്തിൽ ഇരുന്ന് എണ്ണവിളക്കും അഗർബത്തിയും...

PREMIUM

പഴകിയ കെട്ടിടങ്ങളും തുരുമ്പിച്ച വസ്തുക്കളും: വിറ്റ്നൂം, ആർക്കും വേണ്ടാത്ത...

ഒരു കാലത്ത് ആളും ആരവവുമുണ്ടായിരുന്ന നഗരങ്ങളിൽ പലതും ഇന്ന് ഉപേക്ഷിക്കപ്പെട്ട അവസ്ഥയിലാണ്. ചിലതാകട്ടെ വിനോദസഞ്ചാരകേന്ദ്രങ്ങളായി മാറി. അത്തരം ഒരു നഗരത്തിൻ്റെ കഥ കേട്ടോളൂ...(Wittenoom the ghost city ) ഓസ്ട്രേലിയയിൽ വിറ്റ്നും എന്നൊരു സ്‌ഥലമുണ്ട്....

”ടാങ്കിന്റെ അരികിലൂടെ നടന്നു പോകുന്ന കുഞ്ഞുങ്ങളെ പിന്നെ ആരും...

വർഷം 2006, നോയിഡയിലെ നിഥാരിയെന്ന (Nithari) ചെറു ഗ്രാമം. ഗ്രാമത്തോട് ചേർന്ന് തന്നെ സമ്പന്നർ പാർക്കുന്ന സെക്ടർ -31, അവിടെ വലിയൊരു വാട്ടർ ടാങ്ക് ഉണ്ട്. ടാങ്കിന്റെ അരികിലൂടെ നടന്നു പോകുന്ന കുഞ്ഞുങ്ങളെ...

സർപ്പശയ്യയിൽ ഉറങ്ങുന്ന മഹാവിഷ്ണു, വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന കരിങ്കല്‍ വിഗ്രഹം;...

ഇന്ത്യയെപ്പോലെ നേപ്പാളും ആഴത്തിൽ വേരൂന്നിയ ഹൈന്ദവ വിശ്വാസങ്ങളും ആചാരങ്ങളും പുലർത്തുന്ന് രാജ്യമാണ്. നേപ്പാളിലെ ഹൈന്ദവ വിശ്വാസികൾക്ക് ഏറെ പ്രധാനപ്പെട്ട ഒരു മഹാവിഷ്ണു ക്ഷേത്രമാണ് ബുദ്ധനീലകണ്ഠ ക്ഷേത്രം (Budhanilkantha Temple). ഈ ക്ഷേത്രം ഹിന്ദുക്കൾക്കും...