തിരുവനന്തപുരം: കേരളത്തിൽ ഉഷ്ണതരംഗത്തിന് സമാനമായ സാഹചര്യത്തിലൂടെ ജനജീവിതം ദുസ്സഹമാകുന്നു. പാലക്കാട് ജില്ലയിൽ താപനില 40°C രേഖപ്പെടുത്തി. ഇന്നും വരും ദിവസങ്ങളിലും സംസ്ഥാനത്ത് ചൂട് ശരാശരിയിൽ നിന്നും 3 മുതൽ 4 ഡിഗ്രി വരെ ഉയരാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ.(Kerala swelters in heat, Palakkad at 40 degrees)
പന്ത്രണ്ട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഓരോ ജില്ലയിലും പ്രതീക്ഷിക്കുന്ന ഉയർന്ന താപനില പാലക്കാട്: 40°C, കൊല്ലം: 39°C, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്: 37°C, തിരുവനന്തപുരം: 36°C എന്നിങ്ങനെയാണ്.
ചൂടിൽ പൊറുതിമുട്ടുന്ന ജനങ്ങൾക്ക് ആശ്വാസമായി സംസ്ഥാനത്ത് ഇന്ന് മുതൽ ഏപ്രിൽ 24 വരെ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോടു കൂടിയ വേനൽ മഴയ്ക്ക് സാധ്യതയുണ്ട്. മഴ സാധ്യതയുള്ള ജില്ലകൾ തിരുവനന്തപുരം, ഇടുക്കി, എറണാകുളം, പാലക്കാട്, തൃശൂർ, മലപ്പുറം എന്നിവയാണ്. മഴയ്ക്കൊപ്പം മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയിൽ വരെ കാറ്റുവീശാനും സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

