തിരുവനന്തപുരം: സംസ്ഥാനത്തെ ലക്ഷക്കണക്കിന് വിദ്യാർത്ഥികൾ കാത്തിരുന്ന എസ്എസ്എൽസി പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും. വൈകിട്ട് മൂന്ന് മണിക്ക് പൊതുവിദ്യാഭ്യാസ ഡയറക്ടറും വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയും ചേർന്നാണ് ഫലപ്രഖ്യാപനം നടത്തുക. ഇത്തവണ 4.17 ലക്ഷം വിദ്യാർത്ഥികളാണ് ഫലം കാത്തിരിക്കുന്നത്.(Kerala SSLC Exam Results 2026 To Be Announced Today At 3 PM)
തിരഞ്ഞെടുപ്പ് കഴിഞ്ഞ് പുതിയ സർക്കാർ അധികാരമേൽക്കാത്തതിനാൽ ഫലപ്രഖ്യാപനം വൈകുമോ എന്ന ആശങ്ക നിലനിന്നിരുന്നു. എന്നാൽ ഉപരിപഠനത്തിനുള്ള തടസ്സങ്ങൾ ഒഴിവാക്കാൻ ചീഫ് സെക്രട്ടറിയുടെ അനുമതിയോടെ ഉദ്യോഗസ്ഥ തലത്തിൽ തന്നെ ഫലം പ്രഖ്യാപിക്കാൻ തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ചേർന്ന പരീക്ഷാ ബോർഡ് യോഗം ഫലത്തിന് അന്തിമ അംഗീകാരം നൽകി.
കേരളത്തിൽ നിന്ന് 4,17,497 കുട്ടികളും ഗൾഫ് മേഖലയിൽ നിന്ന് 633 കുട്ടികളും ലക്ഷദ്വീപിൽ നിന്ന് 386 പേരുമാണ് ഇത്തവണ പരീക്ഷ എഴുതിയത്. ഫലപ്രഖ്യാപനം വൈകിയാൽ പ്ലസ് വൺ പ്രവേശനം ഉൾപ്പെടെയുള്ള നടപടികൾ പ്രതിസന്ധിയിലാകുമെന്ന് അധ്യാപക സംഘടനകൾ ചൂണ്ടിക്കാട്ടിയിരുന്നു.
ഫലം എവിടെയറിയാം?
വെബ്സൈറ്റ്: www.results.kite.kerala.gov.in എന്ന ക്ലൗഡ് പോർട്ടൽ വഴി ഫലമറിയാം.
മൊബൈൽ ആപ്പ്: ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് ‘Saphalam KITE’ എന്ന പരിഷ്‌കരിച്ച ആപ്പ് ഡൗൺലോഡ് ചെയ്തും റിസൾട്ട് നോക്കാം.
വ്യക്തിഗത ഫലങ്ങൾക്ക് പുറമെ സ്കൂൾ, വിദ്യാഭ്യാസ ജില്ലാ തലത്തിലുള്ള അവലോകനങ്ങളും പോർട്ടലിൽ ലഭ്യമാണ്. ഇത്തവണ റിസൾട്ടുകൾ ചിത്രമായോ പിഡിഎഫ് ആയോ സോഷ്യൽ മീഡിയയിൽ നേരിട്ട് പങ്കുവെക്കാനുള്ള പുതിയ ഫീച്ചറും അധികൃതർ ഏർപ്പെടുത്തിയിട്ടുണ്ട്.
Story Summary
The Kerala SSLC exam results 2026 will be announced today at 3 PM by Education Department officials to avoid delays in higher secondary admissions. Over 4.17 lakh students can check their results via the Saphalam KITE app or the official KITE results portal immediately after the announcement.

