Description
Digital Voice of Kerala
Friday, May 15, 2026

Digital Voice of Kerala
HomeKeralaഉമ്മൻ ചാണ്ടിയുടെ കുടുംബത്തെ സന്ദർശിച്ച് നിയുക്ത മുഖ്യമന്ത്രി VD സതീശൻ: പിണറായി...

ഉമ്മൻ ചാണ്ടിയുടെ കുടുംബത്തെ സന്ദർശിച്ച് നിയുക്ത മുഖ്യമന്ത്രി VD സതീശൻ: പിണറായി വിജയനെ കാണുമെന്നും പ്രതികരണം | VD Satheesan Visits Oommen Chandy Family

🎙️ Latest Podcast

തിരുവനന്തപുരം: നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പുതുപ്പള്ളിയിലെ വസതി സന്ദർശിച്ചു. ഉമ്മൻ ചാണ്ടിയുടെ കുടുംബാംഗങ്ങളുമായി കൂടിക്കാഴ്ച നടത്തിയ ശേഷം അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു  ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ അംഗമാകാൻ കഴിയാതിരുന്നതാണ് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടമെന്ന് സതീശൻ പറഞ്ഞു.(VD Satheesan Visits Oommen Chandy Family Before Swearing In As Kerala CM)

2006 മുതൽ 2011 വരെയുള്ള കാലഘട്ടം എന്റെ രാഷ്ട്രീയ ജീവിതത്തിലെ സുവർണ്ണകാലമായിരുന്നു. അന്ന് പ്രതിപക്ഷ നേതാവായിരുന്ന ഉമ്മൻ ചാണ്ടി സഭയിൽ അടിയന്തര പ്രമേയങ്ങൾ അവതരിപ്പിക്കാൻ അവസരങ്ങൾ നൽകി. മന്ത്രിയാകാത്തതിലല്ല, മറിച്ച് ഉമ്മൻ ചാണ്ടിയുടെ കീഴിൽ മന്ത്രിയാകാൻ കഴിയാത്തതിലാണ് വിഷമം. പാവപ്പെട്ടവരെ മറക്കരുത് എന്നതാണ് എന്റെ നയം, വി.ഡി. സതീശൻ വ്യക്തമാക്കി.

മുഖ്യമന്ത്രി പിണറായി വിജയനെ കാണാൻ പോകുമെന്നും, ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേരളത്തെ നയിക്കാൻ ഏറ്റവും പ്രാപ്തനായ വ്യക്തിയാണ് വി.ഡി. സതീശനെന്ന് ചാണ്ടി ഉമ്മൻ പ്രതികരിച്ചു. ഉമ്മൻ ചാണ്ടിയോടുള്ള സ്നേഹവും ബഹുമാനവുമാണ് സതീശനെ ഇവിടെ എത്തിച്ചതെന്നും, അദ്ദേഹം പറഞ്ഞ വാക്കുകളാണ് പിതാവിന്റെ കല്ലറയിൽ കുറിച്ചിട്ടുള്ളതെന്നും ചാണ്ടി ഉമ്മൻ ഓർമ്മിച്ചു.

Story Summary

Designated CM V.D. Satheesan visited Oommen Chandy’s residence, calling his inability to serve in Chandy’s cabinet a great personal loss. While Chandy Oommen hailed Satheesan as the most capable leader for Kerala, Satheesan expressed his intent to meet Pinarayi Vijayan to maintain political courtesy.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.