HomeKeralaസംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം: റോഡുകളിൽ വെള്ളം കയറി, 5 ഡാമുകളിൽ റെഡ്...

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം: റോഡുകളിൽ വെള്ളം കയറി, 5 ഡാമുകളിൽ റെഡ് അലർട്ട്; മൂഴിയാർ ഡാമിൻ്റെ ഷട്ടർ അടച്ചു, പത്തനംതിട്ടയിൽ കടുത്ത ദുരിതം | Kerala Rain Update

തിരുവനന്തപുരം: സംസ്ഥാനത്ത് പെയ്യുന്ന ശക്തമായ മഴയെത്തുടർന്ന് കെ.എസ്.ഇ.ബിക്ക് കീഴിലുള്ള അഞ്ച് പ്രധാന അണക്കെട്ടുകളിൽ റെഡ് അലർട്ട് തുടരുന്നു. ഇടുക്കിയിലെ കല്ലാർകുട്ടി, ഇരട്ടയാർ, ലോവർ പെരിയാർ, തൃശൂരിലെ പെരിങ്ങൽക്കൂത്ത്, കോഴിക്കോട്ടെ കുറ്റ്യാടി എന്നീ ഡാമുകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.(Kerala Rain Update Red Alert In Five KSEB Dams Severe Flooding)

കല്ലാർകുട്ടി, ലോവർ പെരിയാർ, പെരിങ്ങൽക്കൂത്ത്, കുറ്റ്യാടി അണക്കെട്ടുകളിൽ നിന്ന് നിശ്ചിത അളവിൽ വെള്ളം പുറത്തേക്ക് ഒഴുക്കിവിടുന്നുണ്ട്. അതേസമയം, ഇരട്ടയാർ ഡാമിന്റെ ഷട്ടറുകൾ ഇതുവരെ തുറന്നിട്ടില്ല. ജലനിരപ്പ് ഉയർന്നതിനെത്തുടർന്ന് ഇന്നലെ തുറന്നിരുന്ന പത്തനംതിട്ട മൂഴിയാർ ഡാമിന്റെ ഷട്ടറുകൾ അടച്ചതായി അധികൃതർ അറിയിച്ചു.

മഴ കനത്തതോടെ പത്തനംതിട്ട, കോട്ടയം, ആലപ്പുഴ ജില്ലകളിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളപ്പൊക്കം രൂക്ഷമായി തുടരുകയാണ്. പത്തനംതിട്ട ജില്ലയിൽ മാത്രം തുറന്ന 130 ദുരിതാശ്വാസ ക്യാമ്പുകളിലായി 1,794 കുടുംബങ്ങളിൽ നിന്നുള്ളവർ കഴിയുന്നുണ്ട്. ഇതിൽ 925 കുട്ടികളും 3 ഗർഭിണികളും ഉൾപ്പെടുന്നു. ആറന്മുള, റാന്നി, ചെങ്ങന്നൂർ, അപ്പർ കുട്ടനാട് മേഖലകളിലാണ് സ്ഥിതിഗതികൾ ഏറെ സങ്കീർണ്ണമായി തുടരുന്നത്. വെള്ളക്കെട്ട് ഒഴിയാത്തതിനാൽ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർക്ക് സ്വന്തം വീടുകളിലേക്ക് മടങ്ങാൻ ഇനിയും ദിവസങ്ങളെടുക്കും.

പ്രളയസാഹചര്യം റോഡ് ഗതാഗതത്തെയും സാരമായി ബാധിച്ചിട്ടുണ്ട്. ആലപ്പുഴ-ചങ്ങനാശേരി റോഡിലും, കോട്ടയം എം.സി റോഡിൽ നാഗമ്പടം ഭാഗത്തും വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടു. മഴക്കെടുതികൾക്കിടെ രണ്ട് അപകട മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

Story Summary

Red alerts remain active for five KSEB dams in Kerala, including Kallarkutti, Lower Periyar, and Kuttiyadi, amidst severe flooding across Pathanamthitta and Kottayam districts. Transport is severely hit, with major routes flooded and relief camps housing thousands of displaced residents.

WhatsApp Channel Banner

Latest updates

പ്രശസ്ത നടൻ പ്രദീപ് റാവത്ത് അന്തരിച്ചു; വിടവാങ്ങിയത് ബി.ആർ....

മുംബൈ: പ്രശസ്ത ചലച്ചിത്ര നടൻ പ്രദീപ് റാവത്ത് (74) അന്തരിച്ചു (Actor Pradeep Rawat passed away Mumbai). രക്താർബുദ ബാധയെ തുടർന്ന് മുംബൈയിലെ കോകിലബെൻ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച വൈകിട്ടോടെയായിരുന്നു അന്ത്യം. ബി.ആർ....

പന്തളത്ത് പിതാവിനെ കഴുത്തിൽ ചവിട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസ്:...

പന്തളം: വയസ്സായ പിതാവിനെ കഴുത്തിൽ ചവിട്ടി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മകന് 4 വർഷം കഠിനതടവും 50,000 രൂപ പിഴയും ശിക്ഷ വിധിച്ചു (Pandalam father assault son sentence)....

കെ.എസ്.ആർ.ടി.സിയിൽ ഇനി വാട്‌സ്‌ആപ്പ് വഴി ടിക്കറ്റ് എടുക്കാം; എ.ഐ...

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി സേവനങ്ങൾ കൂടുതൽ ജനകീയവും ഡിജിറ്റൽ സൗഹൃദവുമാക്കുന്നതിന്റെ ഭാഗമായി യാത്രക്കാർക്കായി വാട്‌സ്‌ആപ്പ് വഴി ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള പുതിയ സംവിധാനം സജ്ജമാകുന്നു (KSRTC WhatsApp ticket booking Kerala). കൊച്ചി, ചെന്നൈ...

അതിശക്തമായ മഴ തുടരുന്നു: ബുധനാഴ്ച സംസ്ഥാനത്ത് 10 ജില്ലകളിൽ...

തിരുവനന്തപുരം: സംസ്ഥാനത്ത് പെയ്യുന്ന അതിശക്തമായ മഴയുടെയും പ്രകൃതിക്ഷോഭങ്ങളുടെയും പശ്ചാത്തലത്തിൽ ഓഗസ്റ്റ് 5 ബുധനാഴ്ച 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചു (Kerala rain school college holiday August...

നടി തൃഷയ്‌ക്കെതിരായ പരാമർശം: ഉദയനിധി സ്റ്റാലിന് സ്റ്റേഷൻ ജാമ്യം;...

തഞ്ചാവൂർ: നടി തൃഷയ്‌ക്കെതിരെ അശ്ലീല പരാമർശം നടത്തിയെന്ന കേസിൽ അറസ്റ്റിലായ തമിഴ്‌നാട് പ്രതിപക്ഷ നേതാവും ഡി.എം.കെ യുവാജന വിഭാഗം നേതാവുമായ ഉദയനിധി സ്റ്റാലിന് സ്റ്റേഷൻ ജാമ്യം (Udhayanidhi Stalin station bail Thanjavur)....

DON'T MISS

80-ാം വയസ്സിൽ ആദ്യമായി കടൽ കണ്ട അച്ഛൻ; ജീവിതകാലത്തെ...

ന്യൂഡൽഹി: ജീവിതത്തിന്റെ തിരക്കുകൾക്കും കുടുംബ ഉത്തരവാദിത്വങ്ങൾക്കുമിടയിൽ പല ആഗ്രഹങ്ങളും മനസ്സിൽ ഒതുക്കിവെക്കുന്നവരുണ്ട്. ചില സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ ഒരു ജീവിതകാലം തന്നെ കാത്തിരിക്കേണ്ടിവരും. 80-ാം വയസ്സിൽ ആദ്യമായി കടൽ കാണാനുള്ള പിതാവിന്റെ ആഗ്രഹം സഫലമാക്കിയ...

കാമുകനുമായി തർക്കം, പിന്നാലെ 18-ാം നിലയിൽ നിന്ന് എടുത്തുചാടി;...

ബീജിങ്: കാമുകനുമായുള്ള രൂക്ഷമായ തർക്കത്തിന് പിന്നാലെ 18-ാം നിലയിലെ ഫ്ലാറ്റിൽ നിന്ന് ചാടിയ 20 വയസുകാരി അത്ഭുതകരമായി രക്ഷപ്പെട്ട സംഭവം ചൈനയിൽ ചർച്ചയാകുന്നു (Woman Survives 18th Floor Fall). കിഴക്കൻ ചൈനയിലെ...

പുതിയ വിമാനത്താവളത്തിൽ ‘പിക്‌നിക്’; എഎസ്ആർ എയർപോർട്ടിലെ ഫൗണ്ടനിൽ ഇറങ്ങി...

വിശാഖപട്ടണം: ആന്ധ്രപ്രദേശിലെ പുതുതായി ഉദ്ഘാടനം ചെയ്ത അല്ലൂരി സീതാരാമ രാജു (ASR) അന്താരാഷ്ട്ര വിമാനത്താവളത്തിൽ ചില സന്ദർശകരുടെ പെരുമാറ്റം വിവാദമായി. വിമാനത്താവളത്തിലെ അലങ്കാര ഫൗണ്ടനുകളിൽ ഇറങ്ങി കളിക്കുന്നതും ലാൻഡ്‌സ്‌കേപ്പിൽ നട്ടിരുന്ന ചെടികൾ പറിച്ചെടുക്കുന്നതുമായ...

PREMIUM

57 വർഷം കൊണ്ട് വെറും കൈയാൽ മലഞ്ചെരുവിൽ 6,000...

ചൈനയിലെ ഗാവോട്ടാനിൽ പുറത്ത് കളിച്ചുകൊണ്ടിരുന്ന ലിയു ഗുവോജിയാങ്ങിന് വെറും ആറ് വയസ്സുള്ളപ്പോഴാണ് ഒരു വിവാഹഘോഷയാത്ര ഗ്രാമത്തിലേക്ക് പ്രവേശിച്ചത്. കുഞ്ഞിപ്പല്ലുകൾ നഷ്ടപ്പെട്ടവരുടെ വായിൽ വധു തൊടുന്നത് ഭാഗ്യമായി കണക്കാക്കപ്പെട്ടിരുന്നു. അതിനാൽ ലിയു പല്ലക്കിൻ്റെ അടുത്തേക്ക്...

അന്യഗ്രഹജീവികൾ നിർമ്മിച്ചതോ? വിജനമായ ഈ ദ്വീപിൽ അവശേഷിക്കുന്നത് ഭീമാകാരമായ...

സമുദ്രത്താൽ ചുറ്റപ്പെട്ടു ധാരാളം ദ്വീപസമൂഹങ്ങൾ ഭൂമിയിൽ ഉണ്ട്. ഈ ദ്വീപസമൂഹങ്ങൾ അവയുടെ ജൈവഘടനയുമായി ബന്ധപ്പെട്ടാണ് ഒന്ന് മറ്റൊന്നിൽ നിന്ന് വ്യത്യസ്തപ്പെടുന്നത്. എന്നാൽ മറ്റു ചിലത് അതിശയകരമായ നിർമിതിയാൽ വ്യത്യസ്തമായിരിക്കാം. നിഗൂഢതയ്ക്കും മാസ്മരികമായ കലാസൃഷ്ടിക്കും...

ഇരുട്ടിൻ്റെ നഗരം ! അവകാശികളില്ലാതെ കൊള്ളക്കാരുടെ സ്വന്തമായ ഇടം:...

മുൻപ് പറഞ്ഞ രണ്ടു നഗരങ്ങളിൽ നിന്നും തികച്ചും വ്യത്യസ്ത‌മാണ് ചൈനയിലെ കൗലൂൺ വാലഡ് എന്ന നഗരത്തിന്റെ കഥ. കടൽക്കൊളളക്കാരെ നേരിടാൻ സൈനികരായിരുന്നു ആദ്യം ഇവിടെ താവളമടിച്ചത്. രണ്ടാം ലോക മഹായുദ്ധത്തിൽ ജപ്പാൻ കൗലൂൺ...