HomeKeralaജാമ്യത്തിലിറങ്ങിയതിന് പിന്നാലെ വീണ്ടും അധിക്ഷേപം: യൂട്യൂബർ രാജൻ ജോസഫ് വീണ്ടും അറസ്റ്റിൽ...

ജാമ്യത്തിലിറങ്ങിയതിന് പിന്നാലെ വീണ്ടും അധിക്ഷേപം: യൂട്യൂബർ രാജൻ ജോസഫ് വീണ്ടും അറസ്റ്റിൽ | YouTuber Rajan Joseph

പത്തനംതിട്ട: ശ്രീനാദേവി കുഞ്ഞമ്മയെ സമൂഹമാധ്യമങ്ങളിലൂടെ വീണ്ടും അപകീർത്തിപ്പെടുത്താൻ ശ്രമിച്ച കേസിൽ യൂട്യൂബർ രാജൻ ജോസഫ് വീണ്ടും അറസ്റ്റിലായി. കോടതിയിൽ നിന്ന് ജാമ്യം നേടി പുറത്തിറങ്ങിയ ഇയാൾ വീണ്ടും അപകീർത്തികരമായ വീഡിയോകൾ യൂട്യൂബിലൂടെ പ്രചരിപ്പിച്ച സാഹചര്യത്തിലാണ് പൊലീസിന്റെ അടിയന്തര നടപടി.(YouTuber Rajan Joseph Rearrested For Defaming Sreena Devi Kunjamma)

രാജൻ ജോസഫിന് പുറമെ മറ്റൊരാൾക്കെതിരെയും പരാതിയുണ്ട്. രാജൻ ജോസഫിനെ അടൂർ പൊലീസ് എറണാകുളത്തെത്തിയാണ് ഇന്നലെ രാത്രിയോടെ വീണ്ടും കസ്റ്റഡിയിലെടുത്തത്. നിലവിൽ പ്രതി അടൂർ പൊലീസ് സ്റ്റേഷനിലാണുള്ളത്.

മുൻപ് ശ്രീനാദേവി കുഞ്ഞമ്മ നൽകിയ സമാനമായ പരാതിയിൽ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തതിനെ തുടർന്ന് ഒളിവിൽ പോയ ഇയാളെ ഈ മാസം 11-നാണ് എറണാകുളത്ത് വെച്ച് പൊലീസ് ആദ്യമായി പിടികൂടിയത്. തുടർന്ന് കോടതിയിൽ ഹാജരാക്കി ജാമ്യം നേടി പുറത്തിറങ്ങിയ ശേഷമാണ് ഇയാൾ കുറ്റം ആവർത്തിച്ചത്.

Story Summary

YouTuber Rajan Joseph was re-arrested by the Adoor police from Ernakulam after posting new defamatory videos against Sreena Devi Kunjamma on the exact day he secured bail. He was previously arrested on July 11 following non-bailable charges for character assassination, but repeated the offense post-release.

Clickable Info Box