HomeKeralaവെള്ളാപ്പള്ളി വിഷയത്തിൽ മുൻ പിണറായി സർക്കാരിനെതിരെ DYFI: പാർട്ടിയുടെ ആലപ്പുഴ ജില്ലാ...

വെള്ളാപ്പള്ളി വിഷയത്തിൽ മുൻ പിണറായി സർക്കാരിനെതിരെ DYFI: പാർട്ടിയുടെ ആലപ്പുഴ ജില്ലാ സമ്മേളനത്തിൽ രൂക്ഷ വിമർശനം | DYFI Alappuzha District Conference

ആലപ്പുഴ: എസ്.എൻ.ഡി.പി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനോട് കഴിഞ്ഞ എൽ.ഡി.എഫ് സർക്കാർ സ്വീകരിച്ച മൃദുസമീപനത്തിനെതിരെ ഡിവൈഎഫ്ഐ ആലപ്പുഴ ജില്ലാ സമ്മേളനത്തിൽ കടുത്ത വിമർശനം. വെള്ളാപ്പള്ളി നടേശൻ പലപ്പോഴായി വർഗീയ പരാമർശങ്ങൾ നടത്തിയപ്പോൾ സർക്കാർ മിണ്ടാതിരുന്നതും ശക്തമായി പ്രതികരിക്കാതിരുന്നതും രാഷ്ട്രീയമായി വലിയ തിരിച്ചടിയായെന്ന് പ്രതിനിധികൾ സമ്മേളനത്തിൽ കുറ്റപ്പെടുത്തി.(DYFI Alappuzha District Conference Criticizes Pinarayi Government Vellappally Natesan Issue)

വെള്ളാപ്പള്ളിയോടുള്ള നിലപാടിൽ പിണറായി സർക്കാരിന് വീഴ്ച പറ്റിയെന്നാണ് പൊതുചർച്ചയിൽ പ്രതിനിധികൾ വ്യക്തമാക്കിയത്. ജില്ലയിലെ മുതിർന്ന സി.പി.എം നേതാവ് ജി. സുധാകരനെതിരെയും സമ്മേളനത്തിൽ വിമർശനമുയർന്നു.

പാർട്ടിയെ പ്രതിരോധത്തിലാക്കിയ സുധാകരന്റെ പല പ്രസ്താവനകൾക്കെതിരെയും ശക്തമായ പ്രതിഷേധം ഉയർത്താൻ ഡിവൈഎഫ്ഐക്ക് സാധിച്ചില്ലെന്ന് പ്രതിനിധികൾ ചൂണ്ടിക്കാട്ടി. സംഘടനയുടെ അഖിലേന്ത്യാ നേതൃത്വത്തെയും സമ്മേളന പ്രതിനിധികൾ നിശിതമായി വിമർശിച്ചു.

Story Summary

DYFI delegates at the Alappuzha district conference strongly criticized the Pinarayi Vijayan-led LDF government’s lenient approach toward SNDP General Secretary Vellappally Natesan’s communal statements. The conference also witnessed direct criticism against G. Sudhakaran and the DYFI national leadership over dual organizational responsibilities.

Clickable Info Box