കണ്ണൂർ: പയ്യന്നൂരിൽ ഒന്നര വയസ്സുകാരൻ മരണപ്പെട്ട സംഭവത്തിൽ കുട്ടിയുടെ മാതാപിതാക്കളുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്നും ഗുരുതരമായ ചികിത്സാ പിഴവുണ്ടായതായി അച്ഛനും അമ്മയും മൊഴി നൽകി.(Payyannur Child Death Case Parents Allege Severe Medical Negligence By Doctors)
ഉച്ചയ്ക്ക് 12 മണിയോടെ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചിട്ടും രണ്ട് മണിക്ക് ശേഷമാണ് കാര്യമായ എന്തെങ്കിലും ചികിത്സ നൽകാൻ ഡോക്ടർമാർ തയ്യാറായതെന്ന് മാതാപിതാക്കൾ ആരോപിച്ചു.
വീഴ്ച വരുത്തിയ ഡോക്ടർമാർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കണമെന്നും മാതാപിതാക്കൾ ആവശ്യപ്പെട്ടു. വിശദമായ പരിശോധനകൾക്ക് ശേഷം പോലീസ് വിഷയത്തിൽ തുടർനടപടികൾ സ്വീകരിക്കും.
Story Summary
The parents of a one-and-a-half-year-old child who died in Payyannur have given statements to the police alleging medical negligence. They stated that the hospital delayed major treatment for over two hours after admission and demanded strict action against the responsible doctors.


