HomeCrimeആഡംബര ജീവിതം, യാത്ര വിമാനത്തിൽ: കേരളത്തിലെ ഹെറോയിൻ വിപണന ശൃംഖലയിലെ 'ദാദാ'...

ആഡംബര ജീവിതം, യാത്ര വിമാനത്തിൽ: കേരളത്തിലെ ഹെറോയിൻ വിപണന ശൃംഖലയിലെ ‘ദാദാ’ പിടിയിൽ | Major Heroin Smuggler

കൊച്ചി: കേരളത്തിൽ ഹെറോയിൻ വിതരണം ചെയ്യുന്ന വൻ മയക്കുമരുന്ന് മാഫിയയിലെ പ്രധാന തലവൻ പൊലീസ് പിടിയിലായി. അസം നാഗൗൺ സ്വദേശി ഷെഫീഖുൾ ഇസ്ലാം (38) ആണ് എറണാകുളം റൂറൽ പൊലീസിന്റെ വലയിലായത്. അടുത്തിടെ അങ്കമാലിയിൽ ലക്ഷങ്ങൾ വിലവരുന്ന 609 ഗ്രാം ഹെറോയിനുമായി മൂന്ന് ഇതരസംസ്ഥാന തൊഴിലാളികൾ പിടിയിലായ കേസിന്റെ തുടർ അന്വേഷണത്തിലാണ് ഇയാൾ അറസ്റ്റിലായത്. മയക്കുമരുന്ന് കച്ചവടക്കാർക്കിടയിൽ ‘ദാദാ’ എന്ന പേരിലാണ് ഇയാൾ അറിയപ്പെട്ടിരുന്നത്.(Major Heroin Smuggler From Assam Arrested In Kochi By Special Police Team)

പത്ത് വർഷം മുൻപ് കേരളത്തിലെത്തിയ ഷെഫീഖുൾ പ്ലൈവുഡ് കമ്പനികളിലെ ജോലിക്ക് ശേഷമാണ് ആക്രി കച്ചവടത്തിലേക്ക് തിരിഞ്ഞത്. ഇതിന്റെ മറവിലായിരുന്നു വൻതോതിലുള്ള മയക്കുമരുന്ന് കച്ചവടം. ആഡംബര ജീവിതം നയിച്ചിരുന്ന ഇയാൾ മയക്കുമരുന്ന് ഇടപാടുകൾക്കായി അസമിലേക്കും തിരിച്ചും വിമാന മാർഗമാണ് സഞ്ചരിച്ചിരുന്നത്. അസമിൽ നിന്ന് 30,000 രൂപയ്ക്ക് എത്തിക്കുന്ന ഒരു ബോക്സ് ഹെറോയിൻ കേരളത്തിൽ ഒരു ലക്ഷം രൂപ വരെ ഈടാക്കിയാണ് വിറ്റിരുന്നത്.

കൂടാതെ ചെറിയ കുപ്പികളിലാക്കി 1000 രൂപ നിരക്കിലും പെരുമ്പാവൂർ കേന്ദ്രീകരിച്ച് വിൽപ്പന നടത്തിവന്നു. പൊലീസിന്റെ കണ്ണുവെട്ടിക്കാൻ വിജനമായ സ്ഥലങ്ങളിൽ വീടുകൾ വാടകയ്ക്കെടുത്തായിരുന്നു താമസം. ഇയാൾ താമസിച്ചിരുന്ന പെരുമ്പാവൂർ പോഞ്ഞാശ്ശേരിയിലെ വീട്ടിൽ നിന്ന് മയക്കുമരുന്ന് നിറയ്ക്കാൻ സൂക്ഷിച്ച നൂറുകണക്കിന് ബോട്ടിലുകൾ പൊലീസ് കണ്ടെടുത്തു. കാറിന്റെ രഹസ്യ അറകളിൽ സോപ്പുപെട്ടികളിലാക്കി ഹെറോയിൻ കടത്തിയ ഇയാളുടെ സംഘത്തിലെ മൂന്ന് പേരെ നേരത്തെ പൊലീസ് പിടികൂടിയിരുന്നു. പ്രത്യേക അന്വേഷണ സംഘമാണ് ‘ഓപ്പറേഷൻ തൂഫാൻ’ പദ്ധതിയുടെ ഭാഗമായി പ്രതിയെ അറസ്റ്റ് ചെയ്തത്.

Story Summary

The kingpin of a major heroin smuggling network in Kerala, Shafeequl Islam (alias Dada) from Assam, was arrested by the Ernakulam Rural Police. Operating under the guise of a scrap business, the accused led a luxurious lifestyle, sourcing drugs from Assam via flights and distributing them in tourist and industrial pockets like Perumbavoor.

Clickable Info Box