HomeKeralaപ്രവർത്തനങ്ങൾക്ക് താൽക്കാലിക നിയന്ത്രണം ഏർപ്പെടുത്തിയ കേരള ഹൈക്കോടതി വിധി: സംസ്ഥാന വഖഫ്...

പ്രവർത്തനങ്ങൾക്ക് താൽക്കാലിക നിയന്ത്രണം ഏർപ്പെടുത്തിയ കേരള ഹൈക്കോടതി വിധി: സംസ്ഥാന വഖഫ് ബോർഡ് സുപ്രീം കോടതിയെ സമീപിച്ചു | Kerala Waqf Board

തിരുവനന്തപുരം: സംസ്ഥാന വഖഫ് ബോർഡിന്റെ പ്രവർത്തനങ്ങൾക്ക് താൽക്കാലിക നിയന്ത്രണം ഏർപ്പെടുത്തിയ കേരള ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയിൽ ഹർജി. സംസ്ഥാന വഖഫ് ബോർഡും ബോർഡ് അംഗം ഉമർ ഫൈസിയും ചേർന്നാണ് പരമോന്നത കോടതിയെ സമീപിച്ചിരിക്കുന്നത്.(Kerala Waqf Board Moves Supreme Court Against High Court Restriction Order)

ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് സ്റ്റേ ചെയ്യണമെന്നും വഖഫ് ബോർഡിന്റെ പ്രവർത്തനങ്ങൾ പൂർവ്വസ്ഥിതിയിലാക്കാൻ അനുമതി നൽകണമെന്നുമാണ് ഹർജിയിലെ പ്രധാന ആവശ്യം. ഭേദഗതി ചെയ്ത വഖഫ് നിയമപ്രകാരം മുസ്ലിം ഇതര വിഭാഗത്തിൽ നിന്നുള്ള രണ്ട് അംഗങ്ങളെ ഉൾപ്പെടുത്താതെ ബോർഡ് രൂപീകരിച്ചത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു ഹൈക്കോടതിയുടെ നടപടി.

ഇതിനെതിരെയാണ് ഇപ്പോൾ വഖഫ് ബോർഡ് സുപ്രീം കോടതിയിൽ അപ്പീൽ നൽകിയിരിക്കുന്നത്. ഏറെ നിർണ്ണായകമായ ഈ വിഷയത്തിൽ സുപ്രീംകോടതിയുടെ നിലപാട് എന്തായിരിക്കുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.

Story Summary

The Kerala State Waqf Board and board member Umar Faizi have moved the Supreme Court challenging the Kerala High Court’s interim order that restricted the board’s functioning. The petitioners have sought an immediate stay on the High Court verdict, which halted major policy decisions due to the non-inclusion of non-Muslim members.

Clickable Info Box