തിരുവനന്തപുരം: മുഖ്യമന്ത്രിയും എൻ.എസ്.എസ് നേതൃത്വവുമായി നിലനിൽക്കുന്ന തർക്കങ്ങൾ പരിഹരിക്കാൻ മധ്യസ്ഥ ശ്രമങ്ങളുമായി മുതിർന്ന നേതാവ് പി.ജെ കുര്യൻ രംഗത്ത്. ഇതിന്റെ ഭാഗമായി അദ്ദേഹം എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരുമായി നേരിട്ട് ആശയവിനിമയം നടത്തും.(PJ Kurien Mediates To Resolve CM VD Satheesan NSS Sukumaran Nair Dispute)
പാർട്ടിയുടെ ഔദ്യോഗിക നിർദ്ദേശപ്രകാരമല്ല, മറിച്ച് സുകുമാരൻ നായരുമായുള്ള വ്യക്തിപരമായ അടുത്ത സൗഹൃദം മുൻനിർത്തി സ്വന്തം നിലയിലാണ് കുര്യന്റെ ഈ നീക്കം. കൂടിക്കാഴ്ചയ്ക്ക് അനുമതി നിഷേധിച്ചതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി ഡി സതീശനും ജി. സുകുമാരൻ നായരും തമ്മിൽ പരസ്യമായ വാക്പോര് മുറുകുന്നതിനിടയിലാണ് അനുരഞ്ജന നീക്കം.
സുകുമാരൻ നായർക്ക് കൂടിക്കാഴ്ചയ്ക്ക് അനുമതി നിഷേധിച്ചെന്ന വാർത്തകൾ തെറ്റാണെന്നും അദ്ദേഹവുമായി സംസാരിച്ചിരുന്നുവെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ, ഈ വാദത്തെ തള്ളിക്കൊണ്ട് സുകുമാരൻ നായർ ശക്തമായി പ്രതികരിച്ചു. ബജറ്റ് തിരക്കുകൾ കാരണമാണ് കാണാൻ കഴിയാതിരുന്നതെങ്കിൽ അപ്പോൾത്തന്നെ അറിയിക്കാമായിരുന്നുവെന്നും ഇപ്പോൾ ന്യായീകരിക്കുന്നതിൽ കാര്യമില്ലെന്നും സുകുമാരൻ നായർ പറഞ്ഞു.
Story Summary
Senior Congress leader PJ Kurien is initiating mediation efforts to resolve the ongoing dispute between Kerala Chief Minister and NSS General Secretary G Sukumaran Nair. Kurien, who shares a close personal bond with Nair, is stepping in independently after the NSS leader strongly refuted the CM’s claims.


