HomeKerala'രണ്ടാം ഭൂപരിഷ്കരണം' പ്രഖ്യാപിച്ച് മുഖ്യമന്ത്രി: പ്രിയദർശിനി പദ്ധതിക്ക് 600 കോടി, ജെൻ...

‘രണ്ടാം ഭൂപരിഷ്കരണം’ പ്രഖ്യാപിച്ച് മുഖ്യമന്ത്രി: പ്രിയദർശിനി പദ്ധതിക്ക് 600 കോടി, ജെൻ സികൾക്ക് സ്റ്റാർട്ടപ്പ്, വനം വന്യജീവി സംരക്ഷണത്തിന് 240.80 കോടി, ഓൺലൈൻ ഗ്രാമസഭ, വിലങ്ങാട് പാക്കേജ്, ക്ഷീര-റബ്ബർ കർഷകർക്ക് ആശ്വാസം| Kerala Budget 2026

തിരുവനന്തപുരം: കേരളത്തിന്റെ വികസനത്തിന് അടിത്തറ പാകുന്ന ഒട്ടേറെ നിർണ്ണായക പ്രഖ്യാപനങ്ങളുമായി വി.ഡി. സതീശന്റെ ബജറ്റ് അവതരണം പുരോഗമിക്കുന്നു. വ്യാവസായ വികസനത്തിന് ഭൂമി ഉറപ്പാക്കുന്നതിനായി ‘രണ്ടാം ഭൂപരിഷ്കരണം’ കൊണ്ടുവരുമെന്നതാണ് ബജറ്റിലെ ഏറ്റവും വലിയ പ്രഖ്യാപനങ്ങളിലൊന്ന്.(Kerala Budget 2026 Introduces Second Land Reform And Priyadarshini Project)

വ്യവസായ സംരംഭങ്ങൾക്കായി ഭൂമി ലഭ്യമാക്കാൻ ലാൻഡ് മാനേജ്‌മെന്റ് നയം നടപ്പിലാക്കും. വാണിജ്യ സംരംഭങ്ങൾക്കായി ഭൂമി പരിവർത്തനം ചെയ്യുന്നത് വേഗത്തിലാക്കുകയും, വലിയ പദ്ധതികൾക്കായി ലാൻഡ് പൂളിംഗ് നടപ്പിലാക്കുകയും ചെയ്യും. ഇതിന് കിൻഫ്രയും ഇൻകലും നേതൃത്വം നൽകും. കര്‍ഷകര്‍ക്ക് കൈത്താങ്ങായി പദ്ധതികള്‍ അവതരിപ്പിച്ചു. ഫാം ടൂറിസം പ്രോത്സാഹിപ്പിക്കും. ക്ഷീരവികസനത്തിനായി 102 കോടി വകയിരുത്തും. ബജറ്റിൽ ജെൻസികൾക്കായി സ്റ്റാർട്ട് അപ് പദ്ധതി. ഇതിനായി 50 കോടി വകയിരുത്തും

കെ.എസ്.ആർ.ടി.സി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ഉറപ്പാക്കുന്ന ‘പ്രിയദർശിനി പദ്ധതി’ക്കായി 600 കോടി രൂപ വകയിരുത്തി. കൂടാതെ, തിരുവനന്തപുരം, കോഴിക്കോട് നഗരങ്ങളിൽ ലൈറ്റ് മെട്രോ പദ്ധതികൾ നടപ്പിലാക്കും. മലയാള ഭാഷയിൽ എ.ഐ സംരംഭങ്ങൾ തുടങ്ങുന്നതിനായി 10 കോടി രൂപ മാറ്റി വെച്ചു. കൂടാതെ പ്രവാസികൾക്കായി പ്രത്യേക ‘പ്രവാസി ഇൻവെസ്റ്റ്‌മെന്റ് ഫണ്ട്’ രൂപീകരിക്കും.

മൂന്നു വർഷത്തിനുള്ളിൽ സംസ്ഥാനത്തെ പ്രതിദിന പാലുൽപാദനം ഒരു കോടി ലീറ്ററാക്കി ഉയർത്തും. വനം വന്യജീവി സംരക്ഷണത്തിന് 240.80 കോടി രൂപ മാറ്റിവെയ്ക്കും. റബ്ബറിന്റെ താങ്ങുവില 250 രൂപയായി വർധിപ്പിക്കും. പുനരുപയോഗ ഊര്‍ജ മേഖലയില്‍ സഹകരണ വകുപ്പിനെ പ്രോത്സാഹിക്കുന്നതിനായി പ്രത്യേക പദ്ധതി. പിന്നാക്ക ജില്ലകളുടെ വികസനത്തിനായി പ്രത്യേക പാക്കേജ്, എന്‍ഡോസള്‍ഫാന്‍ ബാധിതര്‍ക്ക് പ്രത്യേക പാക്കേജ് എന്നിവ പ്രഖ്യാപിച്ചു. ഉരുള്‍പൊട്ടലില്‍ വിലങ്ങാട് വില്ലേജിലുണ്ടായ നാശനഷ്ടങ്ങളുടെ പശ്ചാത്തലത്തില്‍ പ്രത്യേക പാക്കേജ്. ഇതിനായി 5 കോടി വകയിരുത്തി. ഗ്രാമസഭയില്‍ നേരിട്ട് എത്താനാകാത്തവര്‍ക്കായി ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തും. ഓരോ കുടുംബത്തിനും ₹25 ലക്ഷത്തിന്റെ ഇൻഷുറൻസ്. സ്കൂളുകളിൽ പൗൾട്രി ക്ലബ്. ക്ഷീര വികസന മേഖലയ്ക്ക് 102.88 കോടി രൂപ. മൂന്നു വർഷത്തിനുള്ളിൽ സംസ്ഥാനത്തെ പ്രതിദിന പാലുൽപാദനം ഒരു കോടി ലീറ്ററാക്കി ഉയർത്തും. അടിസ്ഥാന സൗകര്യ വികസനത്തോടൊപ്പം സാങ്കേതിക വിദ്യയെയും തൊഴിൽ മേഖലയെയും സമന്വയിപ്പിച്ചുകൊണ്ടുള്ള വികസന മാതൃകയാണ് സർക്കാർ ലക്ഷ്യമിടുന്നത്.

Story Summary

In a major policy shift, the budget introduces a ‘Second Land Reform’ to streamline land conversion and acquisition for industrial growth through land pooling. The government also reaffirmed its focus on public transport and connectivity by allocating ₹600 crore for the ‘Priyadarshini’ project for free travel for women on KSRTC buses and advancing Light Metro projects for Thiruvananthapuram and Kozhikode.

WhatsApp Channel Banner

Latest updates

കേരള പോലീസ് തലപ്പത്ത് വൻ അഴിച്ചുപണി: പുതിയ ഡി.ജി.പിയായി...

തിരുവനന്തപുരം: സംസ്ഥാന പോലീസ് ഉന്നതതലത്തിൽ വൻ അഴിച്ചുപണി നടപ്പിലാക്കി സർക്കാർ ഉത്തരവ് പുറത്തിറങ്ങി (Kerala DGP S Sreejith). ജയിൽ വകുപ്പ് മേധാവിയായി സേവനമനുഷ്ഠിച്ചുവരികയായിരുന്ന എസ്. ശ്രീജിത്തിനെ പുതിയ സംസ്ഥാന പോലീസ് മേധാവിയായി...

നെടുമങ്ങാട് കോടതിയിൽനിന്ന് പോക്സോ കേസ് പ്രതി ഇറങ്ങിയോടി; തിരച്ചിൽ...

തിരുവനന്തപുരം: നെടുമങ്ങാട് മജിസ്‌ട്രേറ്റ് കോടതിയിൽനിന്ന് പോക്സോ കേസ് പ്രതി പോലീസിനെ വെട്ടിച്ച് ഇറങ്ങിയോടി (Nedumangad court escape). നെടുമങ്ങാട് സ്വദേശിയായ നിതിൻ രാജ് (31) ആണ് കോടതിമുറിയിൽനിന്ന് രക്ഷപ്പെട്ടത്. 2022-ൽ പ്രണയം നടിച്ച്...

കൗൺസിലർ സുഗതന്റെ അവധി അപേക്ഷ: ആഭ്യന്തര വകുപ്പ് അണ്ടർ...

തിരുവനന്തപുരം: കാപ്പാ കേസിൽ ജയിലിൽ കഴിയുന്ന കൗൺസിലർ ആർ. സുഗതന്റെ (R Sugathan) അവധി അപേക്ഷയുമായി ബന്ധപ്പെട്ട വിവാദത്തിൽ ആഭ്യന്തര വകുപ്പ് അണ്ടർ സെക്രട്ടറിക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചു. മന്ത്രിയുടെയോ വകുപ്പ് സെക്രട്ടറിയുടെയോ അനുമതിയില്ലാതെ...

പിഎം ശ്രീ പദ്ധതി നടപ്പാക്കാനുള്ള തീരുമാനം കാവിവൽക്കരണത്തിന് മുന്നിലെ...

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതി കേരളത്തിൽ നടപ്പിലാക്കാനുള്ള യുഡിഎഫ് സർക്കാരിന്റെ തീരുമാനം സംഘപരിവാറിന്റെ കാവിവൽക്കരണ അജണ്ടകൾക്ക് മുന്നിൽ പൂർണ്ണമായി കീഴടങ്ങുന്നതാണെന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയൻ (Pinarayi Vijayan PM SHRI scheme Kerala)....

ലോട്ടറി തൊഴിലാളികൾക്ക് ഓണസമ്മാനവുമായി സർക്കാർ; ഉത്സവബത്ത 8,500 രൂപയായി...

തിരുവനന്തപുരം: പുതുയുഗ യാത്രയ്ക്കിടെ നൽകിയ ഉറപ്പുപാലിച്ചുകൊണ്ട് സംസ്ഥാനത്തെ ഭാഗ്യക്കുറി തൊഴിലാളികൾക്കും പെൻഷനുകാർക്കുമുള്ള ഓണം ഉത്സവബത്ത വർധിപ്പിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ ഉത്തരവായി (Kerala lottery Onam allowance). പുതിയ പ്രഖ്യാപനപ്രകാരം കേരള സംസ്ഥാന...

DON'T MISS

‘ചൈനീസ് ഇലോൺ മസ്ക്’ വൈറൽ; ഫോട്ടോയ്ക്കായി റെസ്റ്റോറന്റിലേക്ക് ഒഴുകിയെത്തി...

ബെയ്ജിങ്: ഇലോൺ മസ്കിനോട് അതിശയകരമായ രൂപസാദൃശ്യമുള്ള ചൈനീസ് ബാർബിക്യൂ ഷെഫ് സമൂഹമാധ്യമങ്ങളിൽ വൈറലായി. വടക്കുപടിഞ്ഞാറൻ ചൈനയിലെ ഷാൻസി പ്രവിശ്യയിൽ റെസ്റ്റോറന്റ് നടത്തുന്ന മാ ജിയാൻപിങ് എന്ന 48-കാരനാണ് രൂപസാദൃശ്യം കാരണം ഇപ്പോൾ ‘ചൈനീസ്...

വീണ് ബോധം നഷ്ടപ്പെട്ട അമേരിക്കൻ പൗരന് രക്ഷയായി ആപ്പിൾ...

വാഷിങ്ടൺ: അടിയന്തര സാഹചര്യത്തിൽ വീണ് ബോധം നഷ്ടപ്പെട്ട അമേരിക്കൻ പൗരന്റെ ജീവൻ രക്ഷിക്കാൻ സഹായിച്ചത് മകൾ സമ്മാനമായി നൽകിയ ആപ്പിൾ വാച്ച് (Apple Watch Fall Detection Saves Man Life). അമേരിക്കയിലെ...

ജോലി നഷ്ടപ്പെട്ടു, മൂന്ന് ബിസിനസ് പരാജയങ്ങൾ, അക്കൗണ്ടിൽ വെറും...

സിംഗപ്പൂർ സംരംഭകയായ മിസ നസിലി തന്റെ വിജയത്തിന് പിന്നിലെ തിരിച്ചടികളുടെയും സാമ്പത്തിക പ്രതിസന്ധികളുടെയും കഥ പങ്കുവെച്ച് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു. ഇന്ന് നിരവധി വിജയകരമായ ബ്രാൻഡുകൾ നയിക്കുന്ന സംരംഭകയാണെങ്കിലും, തന്റെ യാത്രയിൽ ജോലി...

PREMIUM

ഇരുട്ടിൻ്റെ നഗരം ! അവകാശികളില്ലാതെ കൊള്ളക്കാരുടെ സ്വന്തമായ ഇടം:...

മുൻപ് പറഞ്ഞ രണ്ടു നഗരങ്ങളിൽ നിന്നും തികച്ചും വ്യത്യസ്ത‌മാണ് ചൈനയിലെ കൗലൂൺ വാലഡ് എന്ന നഗരത്തിന്റെ കഥ. കടൽക്കൊളളക്കാരെ നേരിടാൻ സൈനികരായിരുന്നു ആദ്യം ഇവിടെ താവളമടിച്ചത്. രണ്ടാം ലോക മഹായുദ്ധത്തിൽ ജപ്പാൻ കൗലൂൺ...

400ലേറെ വർഷമായി മനുഷ്യ വാസമില്ലാത്ത നഗരം !പ്രേതബാധയുണ്ടെന്ന് കരുതപ്പെടുന്ന,...

ഇത്രയും നേരം നമ്മൾ ഇന്ത്യയ്ക്ക് പുറത്തുള്ള ഉപേക്ഷിക്കപ്പെട്ട നഗരങ്ങളെ കുറിച്ചാണ് പറഞ്ഞത്. എന്നാൽ, ഇന്ത്യയിലുമുണ്ട് ഇത്തരമൊരു നഗരം. മധ്യപ്രദേശിലെ മാണ്ടു. ഒരിക്കൽ വടക്കേ ഇന്ത്യയിൽ നിലനിന്നിരുന്ന വലിയൊരു രാജ്യത്തിന്റെ തല സ്ഥാനമായിരുന്നത്രെ ഇത്....

ആയിര കണക്കിന് പേരെ കോടീശ്വരന്മാർ ആക്കിയ നഗരം! ഇന്ന്...

നേരത്തെ നാം വിറ്റ്നൂമിനേക്കുറിച്ച് പറഞ്ഞു. വിറ്റ്നൂമിനെപ്പോലെ ഉപേക്ഷിക്കപ്പെട്ട ചില നഗരങ്ങൾ ഇന്ന് വിനോദസഞ്ചാരകേന്ദ്രങ്ങളാണ്. അവയെക്കുറിച്ച് അറിഞ്ഞാലോ ? (Humberstone the ghosted town ) അത്തരത്തിലൊന്നാണ് ചിലിയിലെ ഹംബർസ്റ്റോൺ. 1920 മുതൽ 40 വരെ...