HomeKeralaമിഷൻ സമുദ്ര, വിമാനത്താവള വികസനം, MSME ഗ്രോത്ത് സ്‌കീം, കേരള നോളജ്...

മിഷൻ സമുദ്ര, വിമാനത്താവള വികസനം, MSME ഗ്രോത്ത് സ്‌കീം, കേരള നോളജ് വാലി – വയനാട് ട്രൈബൽ യൂണിവേഴ്സിറ്റി പദ്ധതികൾ, ഇൻവെസ്റ്റ് കേരളം സെൽ രൂപീകരിക്കും, ആരോഗ്യ മേഖലയ്ക്കും വികസനം: മുഖ്യമന്ത്രി VD സതീശൻ | Kerala Budget 2026

തിരുവനന്തപുരം: അടിസ്ഥാന സൗകര്യ വികസനത്തിനും ക്ഷേമ പ്രവർത്തനങ്ങൾക്കും മുൻഗണന നൽകിക്കൊണ്ട് മുഖ്യമന്ത്രിയും ധനമന്ത്രിയുമായ വി.ഡി. സതീശൻ നിയമസഭയിൽ ബജറ്റ് അവതരണം തുടരുന്നു. കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും വികസനത്തിന്റെ പുതിയ മാതൃകകൾ മുന്നോട്ടുവെക്കുന്ന ബജറ്റാണ് സർക്കാർ അവതരിപ്പിക്കുന്നത്.(Kerala Budget 2026, CM VD Satheesan Presents Development Focused Budget With Mission Samudra)

കേരളത്തിന്റെ തീരദേശങ്ങളെയും തുറമുഖങ്ങളെയും ജലപാതകളെയും സംയോജിപ്പിച്ച് മാരിടൈം സമ്പദ്‌വ്യവസ്ഥയാക്കാൻ ലക്ഷ്യമിട്ടുള്ള ‘മിഷൻ സമുദ്ര’ പദ്ധതിക്ക് 400 കോടി രൂപ വകയിരുത്തി. വിഴിഞ്ഞത്ത് കപ്പൽ നിർമ്മാണ കേന്ദ്രം, കൊല്ലം, ബേപ്പൂർ, അഴീക്കൽ തുറമുഖങ്ങളുടെ വികസനം എന്നിവ ഇതിന്റെ ഭാഗമാണ്. സംസ്ഥാനത്തെ നാല് വിമാനത്താവളങ്ങളെ ഏകോപിപ്പിച്ച് പ്രധാന ലോജിസ്റ്റിക് ഹബ്ബാക്കാൻ 200 കോടി രൂപ അനുവദിച്ചു. പൈലറ്റ് പരിശീലനം, വിമാന അറ്റകുറ്റപ്പണി എന്നിവയും ഇതിൽ ഉൾപ്പെടും. സിയാലിനോട് ചേർന്ന് ഗ്ലോബൽ കൺവെൻഷൻ സെന്റർ സ്ഥാപിക്കും.10,000 എംഎസ്എംഇ കൾ തുടങ്ങാനായി സഹായം നൽകും. അതിനായി 100 കോടി അനുവദിച്ചു

സംസ്ഥാനത്തേക്ക് നിക്ഷേപകരെ ആകർഷിക്കുന്നതിനായി ‘ഇൻവെസ്റ്റ് കേരളം സെൽ’ രൂപീകരിക്കും. ഭൂമി ഏറ്റെടുക്കലിലെ തടസ്സങ്ങൾ നീക്കി നിക്ഷേപങ്ങൾ സുഗമമാക്കുകയാണ് ഇതിന്റെ ലക്ഷ്യം. റെയർ എർത്ത് ആൻഡ് ക്രിട്ടിക്കൽ മിനറൽസ് മേഖലയ്ക്ക് 100 കോടിയും, സതേൺ കേരള കോറിഡോറിന് 50 കോടിയും അനുവദിച്ചു.

ഭൂമി ഏറ്റെടുക്കലിന് ഏകജാലക പദ്ധതി. വണ്‍ കേരള കരുതല്‍ മിഷന്‍ – മാരക രോഗങ്ങള്‍ക്ക് ചികിത്സ ലഭ്യമാക്കാനുള്ള പദ്ധതി. അര്‍ഹരായവര്‍ക്ക് ചികിത്സാ സഹായം എത്തിക്കും. ദുര്‍ബല വിഭാഗങ്ങള്‍ക്ക് സമയബന്ധിതമായി സാമ്പത്തിക സഹായം. ഒരുകോടി രൂപ ഇതിനായി വകയിരുത്തി. കേരള നോളജ് വാലി -കേരളത്തെ ഉന്നത വിദ്യാഭ്യാസത്തിന്റെ കേന്ദ്രമാക്കി മാറ്റും. റാങ്കിങ്ങുകളില്‍ മുന്നിലുള്ള സര്‍വകലാശാല കേന്ദ്രങ്ങള്‍ കേരളത്തില്‍ എത്തിക്കും. വിദ്യാര്‍ഥികള്‍ക്ക് കേരളത്തില്‍ തന്നെ അവസരം ഉറപ്പാക്കും. ഇതിനായി 100 കോടി വകയിരുത്തി. വയനാട് ട്രൈബല്‍ യൂണിവേഴ്‌സിറ്റി സ്ഥാപിക്കും. ഇതിനായി 50 കോടി വകയിരുത്തി.

കേന്ദ്ര വിഹിതത്തിൽ 20,500 കോടി രൂപയുടെ കുറവുണ്ടായതും, ശമ്പള പരിഷ്കരണം മൂലമുണ്ടാകുന്ന ബാധ്യതകളും സംസ്ഥാനത്തെ വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. എങ്കിലും കെ.എസ്.ആർ.ടി.സി സൗജന്യ യാത്ര, ആശാ വർക്കർമാരുടെ ഓണറേറിയം വർദ്ധനവ് തുടങ്ങിയ ക്ഷേമ പദ്ധതികൾ സർക്കാർ ഇതിനകം നടപ്പിലാക്കി കഴിഞ്ഞു. യുവാക്കൾക്ക് സംസ്ഥാനത്ത് തന്നെ മികച്ച തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയാണ് സർക്കാരിന്റെ പ്രധാന ലക്ഷ്യമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Story Summary

Chief Minister V.D. Satheesan’s maiden budget emphasizes a blend of infrastructure development and welfare, highlighted by the 400-crore ‘Mission Samudra’ to boost the maritime economy and a 200-crore investment to transform Kerala’s four airports into logistics hubs.

WhatsApp Channel Banner

Latest updates

ഇടുക്കിയിൽ കനത്ത മഴ; പാംബ്ലാ ഡാമിന്റെ ഷട്ടറുകൾ ഇന്ന്...

ഇടുക്കി: ജില്ലയിൽ തുടരുന്ന കനത്ത മഴയെ തുടർന്ന് പാംബ്ലാ ഡാമിന്റെ ഷട്ടറുകൾ ഇന്ന് രാത്രി 10 മണി മുതൽ ഉയർത്താൻ ജില്ലാ കലക്ടർ ഉത്തരവിട്ടു (Pambla Dam Idukki rain). ഡാമിലെ ജലനിരപ്പ്...

യുഎസ് ഉപരോധം: ക്യൂബയിലേക്കുള്ള 7,000-ത്തിലധികം ചരക്ക് കണ്ടെയ്നറുകൾ തുറമുഖങ്ങളിൽ...

ഹവാന: യുഎസ് ഉപരോധത്തിന്റെ പ്രത്യാഘാതമായി (Cuba US sanctions) ഭക്ഷ്യവസ്തുക്കൾ, ഇന്ധനം, മരുന്നുകൾ, കുടിവെള്ള വിതരണത്തിനാവശ്യമായ സാമഗ്രികൾ എന്നിവ ഉൾപ്പെട്ട 7,000-ത്തിലധികം ചരക്ക് കണ്ടെയ്നറുകൾ കരീബിയൻ മേഖലയിലെ വിവിധ തുറമുഖങ്ങളിൽ തടഞ്ഞു വച്ചിരിക്കുന്നതായി...

ഒരേ ബൈക്കിൽ നാലുപേർ; നിയന്ത്രണം വിട്ട് മതിലിലിടിച്ച് ദാരുണാപകടം,...

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നാദിയ ജില്ലയിൽ നിയന്ത്രണം വിട്ട ബൈക്ക് വീടിന്റെ മതിലിലിടിച്ചുണ്ടായ അപകടത്തിൽ നാല് യുവാക്കൾ മരിച്ചു (West Bengal accident). വ്യാഴാഴ്ച സാഹിബ് ദംഗ മേഖലയിലാണ് ദാരുണ സംഭവം നടന്നത്. സംസ്കാര...

ജന്തർ മന്തർ വിദ്യാർഥി പ്രതിഷേധം: അമിത് ഷാ രാജിവെക്കണമെന്ന്...

ന്യൂഡൽഹി: ഡൽഹിയിലെ ജന്തർ മന്തറിൽ സമാധാനപരമായി പ്രതിഷേധിച്ച വിദ്യാർഥികൾക്കെതിരെ പൊലീസ് നടപടിയെടുത്ത സംഭവത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ (Abhijeet Dipke Amit Shah) രാജിവെക്കണമെന്ന ആവശ്യം വീണ്ടും ശക്തമാകുന്നു. കോൺഗ്രസ്...

ശബരിമലയിൽ ഇത്തവണ പുറംനെയ്യില്ല; ഭക്തർ സമർപ്പിക്കുന്ന നെയ്യ് മാത്രം...

തിരുവനന്തപുരം: ശബരിമലയിലെ ഈ മണ്ഡല-മകരവിളക്ക് സീസണിൽ അരവണ നിർമാണത്തിനായി പുറത്തുനിന്ന് നെയ്യ് (Sabarimala ghee) വാങ്ങില്ലെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് അറിയിച്ചു. ഭക്തർ സമർപ്പിക്കുന്ന നെയ്യ് മാത്രം ശുദ്ധീകരിച്ച് ഉപയോഗിക്കാനാണ് തീരുമാനമെന്ന് ബോർഡ്...

DON'T MISS

‘ചൈനീസ് ഇലോൺ മസ്ക്’ വൈറൽ; ഫോട്ടോയ്ക്കായി റെസ്റ്റോറന്റിലേക്ക് ഒഴുകിയെത്തി...

ബെയ്ജിങ്: ഇലോൺ മസ്കിനോട് അതിശയകരമായ രൂപസാദൃശ്യമുള്ള ചൈനീസ് ബാർബിക്യൂ ഷെഫ് സമൂഹമാധ്യമങ്ങളിൽ വൈറലായി. വടക്കുപടിഞ്ഞാറൻ ചൈനയിലെ ഷാൻസി പ്രവിശ്യയിൽ റെസ്റ്റോറന്റ് നടത്തുന്ന മാ ജിയാൻപിങ് എന്ന 48-കാരനാണ് രൂപസാദൃശ്യം കാരണം ഇപ്പോൾ ‘ചൈനീസ്...

വീണ് ബോധം നഷ്ടപ്പെട്ട അമേരിക്കൻ പൗരന് രക്ഷയായി ആപ്പിൾ...

വാഷിങ്ടൺ: അടിയന്തര സാഹചര്യത്തിൽ വീണ് ബോധം നഷ്ടപ്പെട്ട അമേരിക്കൻ പൗരന്റെ ജീവൻ രക്ഷിക്കാൻ സഹായിച്ചത് മകൾ സമ്മാനമായി നൽകിയ ആപ്പിൾ വാച്ച് (Apple Watch Fall Detection Saves Man Life). അമേരിക്കയിലെ...

ജോലി നഷ്ടപ്പെട്ടു, മൂന്ന് ബിസിനസ് പരാജയങ്ങൾ, അക്കൗണ്ടിൽ വെറും...

സിംഗപ്പൂർ സംരംഭകയായ മിസ നസിലി തന്റെ വിജയത്തിന് പിന്നിലെ തിരിച്ചടികളുടെയും സാമ്പത്തിക പ്രതിസന്ധികളുടെയും കഥ പങ്കുവെച്ച് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു. ഇന്ന് നിരവധി വിജയകരമായ ബ്രാൻഡുകൾ നയിക്കുന്ന സംരംഭകയാണെങ്കിലും, തന്റെ യാത്രയിൽ ജോലി...

PREMIUM

400ലേറെ വർഷമായി മനുഷ്യ വാസമില്ലാത്ത നഗരം !പ്രേതബാധയുണ്ടെന്ന് കരുതപ്പെടുന്ന,...

ഇത്രയും നേരം നമ്മൾ ഇന്ത്യയ്ക്ക് പുറത്തുള്ള ഉപേക്ഷിക്കപ്പെട്ട നഗരങ്ങളെ കുറിച്ചാണ് പറഞ്ഞത്. എന്നാൽ, ഇന്ത്യയിലുമുണ്ട് ഇത്തരമൊരു നഗരം. മധ്യപ്രദേശിലെ മാണ്ടു. ഒരിക്കൽ വടക്കേ ഇന്ത്യയിൽ നിലനിന്നിരുന്ന വലിയൊരു രാജ്യത്തിന്റെ തല സ്ഥാനമായിരുന്നത്രെ ഇത്....

ആയിര കണക്കിന് പേരെ കോടീശ്വരന്മാർ ആക്കിയ നഗരം! ഇന്ന്...

നേരത്തെ നാം വിറ്റ്നൂമിനേക്കുറിച്ച് പറഞ്ഞു. വിറ്റ്നൂമിനെപ്പോലെ ഉപേക്ഷിക്കപ്പെട്ട ചില നഗരങ്ങൾ ഇന്ന് വിനോദസഞ്ചാരകേന്ദ്രങ്ങളാണ്. അവയെക്കുറിച്ച് അറിഞ്ഞാലോ ? (Humberstone the ghosted town ) അത്തരത്തിലൊന്നാണ് ചിലിയിലെ ഹംബർസ്റ്റോൺ. 1920 മുതൽ 40 വരെ...

പഴകിയ കെട്ടിടങ്ങളും തുരുമ്പിച്ച വസ്തുക്കളും: വിറ്റ്നൂം, ആർക്കും വേണ്ടാത്ത...

ഒരു കാലത്ത് ആളും ആരവവുമുണ്ടായിരുന്ന നഗരങ്ങളിൽ പലതും ഇന്ന് ഉപേക്ഷിക്കപ്പെട്ട അവസ്ഥയിലാണ്. ചിലതാകട്ടെ വിനോദസഞ്ചാരകേന്ദ്രങ്ങളായി മാറി. അത്തരം ഒരു നഗരത്തിൻ്റെ കഥ കേട്ടോളൂ...(Wittenoom the ghost city ) ഓസ്ട്രേലിയയിൽ വിറ്റ്നും എന്നൊരു സ്‌ഥലമുണ്ട്....