HomeKeralaബ്രാൻഡ് കേരളം, റിസർച്ച് പാർക്ക്, ഉമ്മൻ ചാണ്ടി ഇൻഷുറൻസ്, ജെ.സി. ഡാനിയേൽ...

ബ്രാൻഡ് കേരളം, റിസർച്ച് പാർക്ക്, ഉമ്മൻ ചാണ്ടി ഇൻഷുറൻസ്, ജെ.സി. ഡാനിയേൽ ഫിലിം സിറ്റി പദ്ധതികൾ: ആരോഗ്യ, സാംസ്‌കാരിക മേഖലകൾക്ക് പ്രാധാന്യം നൽകി ബജറ്റ് | Kerala Budget 2026

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സാംസ്കാരിക, ആരോഗ്യ, തൊഴിൽ മേഖലകൾക്ക് മുൻഗണന നൽകുന്ന വിപുലമായ പദ്ധതികളാണ് യു.ഡി.എഫ് സർക്കാരിന്റെ ആദ്യ ബജറ്റിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ പ്രഖ്യാപിച്ചിരിക്കുന്നത്. ജനക്ഷേമവും തൊഴിൽ അവസരങ്ങളും ലക്ഷ്യമിട്ടുള്ള സുപ്രധാന പ്രഖ്യാപനങ്ങളാണ് ബജറ്റിൽ ഇടംപിടിച്ചിരിക്കുന്നത്.(Kerala Budget 2026 Announces JC Daniel Film City And Oommen Chandy Insurance Scheme)

മലയാള സിനിമയുടെ പിതാവ് ജെ.സി. ഡാനിയേലിന്റെ സ്മരണാർത്ഥം കൊച്ചിയിൽ 100 കോടി രൂപ ചെലവിൽ ഫിലിം സിറ്റി നിർമ്മിക്കും. സംഗീത ഇതിഹാസം ജോൺസൺ മാസ്റ്ററുടെ പേരിൽ തൃശൂരിൽ 50 കോടി രൂപ ചെലവിൽ മ്യൂസിക് അക്കാദമി സ്ഥാപിക്കും. വയോജന വകുപ്പിൽ കെയര്‍ ഗീവര്‍ പദ്ധതി നടപ്പിലാക്കും. രോഗപരിപാലന പരിശീലനം നൽകും. ഐഐടി റിസര്‍ച്ച് പാര്‍ക്ക് മാതൃകയിൽ റിസര്‍ച്ച് പാര്‍ക്ക്. വകയിരുത്തുന്നത് 60 കോടിയാണ്.

25 ലക്ഷം രൂപ വരെ സൗജന്യ ചികിത്സ ഉറപ്പാക്കുന്ന ‘ഉമ്മൻ ചാണ്ടി ഇൻഷുറൻസ് പദ്ധതി’ സർക്കാർ പ്രഖ്യാപിച്ചു. ഇതിന്റെ പ്രാഥമിക ചെലവുകൾക്കായി 10 കോടി രൂപ വകയിരുത്തി. കൂടാതെ, വയോജനങ്ങളുടെ ക്ഷേമത്തിനായി 10 കോടി രൂപയും വയോജന പരിപാലനത്തിനായി ‘കെയർ ഗിവർ’ പദ്ധതിയും നടപ്പിലാക്കും. സ്പെഷ്യാലിറ്റി ആശുപത്രികൾ, ഗവേഷണ കേന്ദ്രങ്ങൾ, പുനരധിവാസ കേന്ദ്രങ്ങൾ എന്നിവ ഉൾപ്പെടുത്തി 100 കോടി രൂപ ചെലവിൽ ‘കേരള ഹെൽത്ത് ആൻഡ് ലൈഫ് സയൻസ് സിറ്റി’ സ്ഥാപിക്കും. ആശുപത്രികളിൽ കെയർ ഗീവർ സർട്ടിഫിക്കറ്റ് കോഴ്സുകൾ ആരംഭിക്കും.

തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ ‘ഗ്ലോബൽ ജോബ് വാച്ച് ടവർ’ സ്ഥാപിക്കും (2 കോടി രൂപ). സംസ്ഥാനത്തെ ഉത്പന്നങ്ങൾക്കായി ‘ബ്രാൻഡ് കേരളം’ എന്ന പദ്ധതിയും, നിക്ഷേപങ്ങൾക്കായി ഭൂമി ഏറ്റെടുക്കൽ വേഗത്തിലാക്കാൻ ലാൻഡ് പൂളിംഗ് സംവിധാനവും നടപ്പിലാക്കും.

Story Summary

The UDF budget introduces a series of major initiatives including the ₹100 crore ‘J.C. Daniel Film City’ in Kochi, the ‘Oommen Chandy Insurance Scheme’ providing ₹25 lakh coverage, and a ₹100 crore ‘Health and Life Science City.’ Other key highlights include a Music Academy in Thrissur in honor of Johnson Master and measures to promote entrepreneurship through ‘Brand Kerala’ and improved land acquisition processes.

WhatsApp Channel Banner

Latest updates

ചരിത്രപ്പോരാട്ടത്തിന് വേദിയാകാൻ കൊൽക്കത്ത; ഇന്ത്യയും ബ്രസീലും നേർക്കുനേർ: സ്വപ്നപോരാട്ടം...

കൊൽക്കത്ത: ഇന്ത്യൻ ഫുട്ബോളിന്റെ ചരിത്രത്തിൽ പുതിയ അധ്യായം കുറിച്ചുകൊണ്ട് അഞ്ച് തവണ ലോകചാമ്പ്യന്മാരായ ബ്രസീൽ ദേശീയ ഫുട്ബോൾ ടീം ആദ്യമായി ഇന്ത്യയുടെ സീനിയർ ദേശീയ ടീമിനെതിരെ ഔദ്യോഗിക അന്താരാഷ്ട്ര സൗഹൃദ മത്സരത്തിനിറങ്ങുന്നു (India...

കനത്ത മഴ: മൂന്നു ജില്ലകളിൽ വെള്ളിയാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്...

കൊച്ചി: സംസ്ഥാനത്ത് കനത്ത മഴയും ശക്തമായ കാറ്റും തുടരുന്ന സാഹചര്യത്തിൽ എറണാകുളം, വയനാട്, കാസർഗോഡ് ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജൂലൈ 31 (വെള്ളിയാഴ്ച) ജില്ലാ കലക്ടർമാർ അവധി പ്രഖ്യാപിച്ചു (Kerala rain...

ഭോജ്ശാല തർക്കം: ദർഗയിൽ വെള്ളിയാഴ്ച നമസ്‌കാരത്തിന് സുപ്രീംകോടതിയുടെ ഇടക്കാല...

ന്യൂഡൽഹി: മധ്യപ്രദേശിലെ ധാർ ജില്ലയിലെ തർക്കഭൂമിയായ ഭോജ്ശാല സമുച്ചയത്തിന് സമീപമുള്ള ദർഗയിൽ മുസ്ലിം വിഭാഗത്തിന് വെള്ളിയാഴ്ചകളിൽ നമസ്‌കാരം നടത്താൻ സുപ്രീംകോടതി ഇടക്കാല അനുമതി നൽകി (Bhojshala dispute). ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ്...

സ്ത്രീധനപീഡനം സഹിക്കാനാകാതെ സർക്കാർ അധ്യാപിക ആത്മഹത്യ; ഭർത്താവിനും ബന്ധുക്കൾക്കുമെതിരെ...

ഡെറാഡൂൺ: സ്ത്രീധനപീഡനവും ഭർതൃവീട്ടിലെ മാനസിക-ശാരീരിക പീഡനവും സഹിക്കാനാകാതെ സർക്കാർ സ്കൂൾ അധ്യാപിക ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവിനും കുടുംബാംഗങ്ങൾക്കുമെതിരെ പൊലീസ് കേസെടുത്തു (Dehradun dowry harassment). മരിക്കുന്നതിന് മുൻപ് യുവതി പകർത്തിയ വീഡിയോ...

വ്യാജ പാസ്‌പോർട്ട് കേസ്: ഛോട്ടാ രാജന് ഏഴ് വർഷം...

ചെന്നൈ: വ്യാജ രേഖകളും വ്യാജ വിലാസവും ഉപയോഗിച്ച് പാസ്‌പോർട്ട് സമ്പാദിച്ച കേസിൽ അധോലോക നായകൻ ഛോട്ടാ രാജന് ഏഴ് വർഷം കഠിന തടവും 55,000 രൂപ പിഴയും വിധിച്ച് ചെന്നൈയിലെ സിബിഐ പ്രത്യേക...

DON'T MISS

‘ചൈനീസ് ഇലോൺ മസ്ക്’ വൈറൽ; ഫോട്ടോയ്ക്കായി റെസ്റ്റോറന്റിലേക്ക് ഒഴുകിയെത്തി...

ബെയ്ജിങ്: ഇലോൺ മസ്കിനോട് അതിശയകരമായ രൂപസാദൃശ്യമുള്ള ചൈനീസ് ബാർബിക്യൂ ഷെഫ് സമൂഹമാധ്യമങ്ങളിൽ വൈറലായി. വടക്കുപടിഞ്ഞാറൻ ചൈനയിലെ ഷാൻസി പ്രവിശ്യയിൽ റെസ്റ്റോറന്റ് നടത്തുന്ന മാ ജിയാൻപിങ് എന്ന 48-കാരനാണ് രൂപസാദൃശ്യം കാരണം ഇപ്പോൾ ‘ചൈനീസ്...

വീണ് ബോധം നഷ്ടപ്പെട്ട അമേരിക്കൻ പൗരന് രക്ഷയായി ആപ്പിൾ...

വാഷിങ്ടൺ: അടിയന്തര സാഹചര്യത്തിൽ വീണ് ബോധം നഷ്ടപ്പെട്ട അമേരിക്കൻ പൗരന്റെ ജീവൻ രക്ഷിക്കാൻ സഹായിച്ചത് മകൾ സമ്മാനമായി നൽകിയ ആപ്പിൾ വാച്ച് (Apple Watch Fall Detection Saves Man Life). അമേരിക്കയിലെ...

ജോലി നഷ്ടപ്പെട്ടു, മൂന്ന് ബിസിനസ് പരാജയങ്ങൾ, അക്കൗണ്ടിൽ വെറും...

സിംഗപ്പൂർ സംരംഭകയായ മിസ നസിലി തന്റെ വിജയത്തിന് പിന്നിലെ തിരിച്ചടികളുടെയും സാമ്പത്തിക പ്രതിസന്ധികളുടെയും കഥ പങ്കുവെച്ച് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു. ഇന്ന് നിരവധി വിജയകരമായ ബ്രാൻഡുകൾ നയിക്കുന്ന സംരംഭകയാണെങ്കിലും, തന്റെ യാത്രയിൽ ജോലി...

PREMIUM

400ലേറെ വർഷമായി മനുഷ്യ വാസമില്ലാത്ത നഗരം !പ്രേതബാധയുണ്ടെന്ന് കരുതപ്പെടുന്ന,...

ഇത്രയും നേരം നമ്മൾ ഇന്ത്യയ്ക്ക് പുറത്തുള്ള ഉപേക്ഷിക്കപ്പെട്ട നഗരങ്ങളെ കുറിച്ചാണ് പറഞ്ഞത്. എന്നാൽ, ഇന്ത്യയിലുമുണ്ട് ഇത്തരമൊരു നഗരം. മധ്യപ്രദേശിലെ മാണ്ടു. ഒരിക്കൽ വടക്കേ ഇന്ത്യയിൽ നിലനിന്നിരുന്ന വലിയൊരു രാജ്യത്തിന്റെ തല സ്ഥാനമായിരുന്നത്രെ ഇത്....

ആയിര കണക്കിന് പേരെ കോടീശ്വരന്മാർ ആക്കിയ നഗരം! ഇന്ന്...

നേരത്തെ നാം വിറ്റ്നൂമിനേക്കുറിച്ച് പറഞ്ഞു. വിറ്റ്നൂമിനെപ്പോലെ ഉപേക്ഷിക്കപ്പെട്ട ചില നഗരങ്ങൾ ഇന്ന് വിനോദസഞ്ചാരകേന്ദ്രങ്ങളാണ്. അവയെക്കുറിച്ച് അറിഞ്ഞാലോ ? (Humberstone the ghosted town ) അത്തരത്തിലൊന്നാണ് ചിലിയിലെ ഹംബർസ്റ്റോൺ. 1920 മുതൽ 40 വരെ...

പഴകിയ കെട്ടിടങ്ങളും തുരുമ്പിച്ച വസ്തുക്കളും: വിറ്റ്നൂം, ആർക്കും വേണ്ടാത്ത...

ഒരു കാലത്ത് ആളും ആരവവുമുണ്ടായിരുന്ന നഗരങ്ങളിൽ പലതും ഇന്ന് ഉപേക്ഷിക്കപ്പെട്ട അവസ്ഥയിലാണ്. ചിലതാകട്ടെ വിനോദസഞ്ചാരകേന്ദ്രങ്ങളായി മാറി. അത്തരം ഒരു നഗരത്തിൻ്റെ കഥ കേട്ടോളൂ...(Wittenoom the ghost city ) ഓസ്ട്രേലിയയിൽ വിറ്റ്നും എന്നൊരു സ്‌ഥലമുണ്ട്....