HomeKerala'BJPയുടെ കപട ക്രിസ്ത്യൻ പ്രേമം ബോധ്യപ്പെട്ടത് നല്ല കാര്യം തന്നെയാണ്, കണ്ടാലറിയാത്തവർ...

‘BJPയുടെ കപട ക്രിസ്ത്യൻ പ്രേമം ബോധ്യപ്പെട്ടത് നല്ല കാര്യം തന്നെയാണ്, കണ്ടാലറിയാത്തവർ കൊണ്ടാലറിയും’: വിമർശിച്ച് CPI മുഖപത്രം | CPI

തിരുവനന്തപുരം: ബിജെപിയുടെ രാഷ്ട്രീയ നീക്കങ്ങളെയും പ്രീണന തന്ത്രങ്ങളെയും രൂക്ഷമായി വിമർശിച്ച് സിപിഐ മുഖപത്രമായ ‘ജനയുഗം’. ബിജെപി നിലപാടുകളെ പിന്തുണച്ച ബിഷപ്പുമാർക്ക് വൈകിയാണെങ്കിലും കാര്യങ്ങൾ ബോധ്യപ്പെട്ടുവെന്നും ‘കണ്ടാലറിയാത്തവർ കൊണ്ടാലറിയും’ എന്ന അവസ്ഥയിലാണ് അവരെന്നും ജനയുഗം മുഖപ്രസംഗത്തിൽ പരിഹസിക്കുന്നു.(It is a good thing that BJP’s fake Christian love has been exposed, CPI mouthpiece criticizes)

തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ബിജെപി നടത്തുന്ന ക്രിസ്ത്യൻ സാമുദായിക പ്രീണനത്തെക്കുറിച്ച് ഇടതുപക്ഷം നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ, ഉത്തരേന്ത്യയിൽ സംഘ്പരിവാർ നടത്തുന്ന ന്യൂനപക്ഷ വേട്ടകൾ കണ്ടില്ലെന്ന് നടിച്ച് സഭാധ്യക്ഷന്മാർ ബിജെപിയെ അനുകൂലിക്കുകയായിരുന്നു. നരേന്ദ്ര മോദിയാണ് രക്ഷകനെന്ന വാഴ്ത്തുപാട്ടുകൾ അധികകാലം നിലനിൽക്കില്ലെന്ന ഇടതുപക്ഷത്തിന്റെ മുന്നറിയിപ്പ് ഇപ്പോൾ യാഥാർത്ഥ്യമായിരിക്കുകയാണെന്ന് മുഖപ്രസംഗം ചൂണ്ടിക്കാട്ടുന്നു.

സഭകളുടെ സാമ്പത്തിക സ്രോതസ്സുകൾക്ക് പൂട്ടിടാൻ കേന്ദ്ര സർക്കാർ കൊണ്ടുവന്ന വിദേശസംഭാവന നിയന്ത്രണ നിയമ ഭേദഗതിയാണ് സഭാധ്യക്ഷന്മാരെ ഇപ്പോൾ അങ്കലാപ്പിലാക്കിയിരിക്കുന്നത്. പള്ളികൾ നശിപ്പിക്കപ്പെടുകയും മിഷനറിമാർ പീഡിപ്പിക്കപ്പെടുകയും ചെയ്തപ്പോൾ പ്രതികരിക്കാത്തവർ, സ്വന്തം സാമ്പത്തിക താൽപ്പര്യങ്ങളെ ബാധിക്കുമെന്ന് കണ്ടപ്പോഴാണ് ബിജെപിയുടെ കപട ക്രിസ്ത്യൻ പ്രേമം തിരിച്ചറിഞ്ഞതെന്ന് ജനയുഗം ആരോപിക്കുന്നു.

ബിജെപിക്ക് വേണ്ടി ക്രിസ്ത്യൻ സമുദായത്തെ വിട്ടുകൊടുക്കാൻ ശ്രമിച്ച പി.സി. ജോർജും മകനും ഇപ്പോൾ സഭാധ്യക്ഷന്മാർക്കെതിരെ തിരിഞ്ഞിരിക്കുകയാണ്. ക്രിസ്ത്യാനികളെല്ലാം ബിജെപിക്ക് വോട്ട് ചെയ്യുമെന്ന് വിശ്വസിപ്പിച്ച് അച്ചാരം വാങ്ങിയവർക്ക്, തിരഞ്ഞെടുപ്പ് ഫലം വരുമ്പോൾ മറുപടി പറയേണ്ടി വരുമെന്ന ഭയമാണ്. സഭയ്ക്കും മെത്രാന്മാർക്കുമെതിരെ നികൃഷ്ടമായ പദപ്രയോഗങ്ങളാണ് ഇവർ ഇപ്പോൾ നടത്തുന്നത്. ബിജെപിയുടെ തനിനിറം വൈകിയാണെങ്കിലും വിശ്വാസികൾക്കും സഭാ നേതാക്കൾക്കും ബോധ്യപ്പെട്ടത് സ്വാഗതാർഹമാണെന്ന് പറഞ്ഞാണ് മുഖപ്രസംഗം അവസാനിക്കുന്നത്.

WhatsApp Channel Banner

Latest updates

തളിപ്പറമ്പിൽ കുളത്തിൽ വീണ് ഒമ്പത് വയസ്സുകാരൻ മരിച്ചു |...

കണ്ണൂർ: തളിപ്പറമ്പിൽ കുളത്തിൽ വീണ് ഒമ്പത് വയസ്സുകാരന് ദാരുണാന്ത്യം. പട്ടുവം സ്വദേശിയായ കെ.പി. അമാൻ ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് 6.45-ഓടെയായിരുന്നു അപകടം (Taliparamba nine year old boy drowned Pattuvam). വൈകുന്നേരത്തോടെ...

അച്ഛന്റെ ശിരസ്സിൽ തന്റെ പൊലീസ് തൊപ്പിയണിയിച്ച് വിഷ്ണു; ഐ.ആർ.ബി...

റിപ്പോർട്ട് : അൻവർ ഷരീഫ്  പാണ്ടിക്കാട്: ഇന്ത്യ റിസർവ് ബറ്റാലിയനിൽ (IRB) പരിശീലനം പൂർത്തിയാക്കിയ സേനാംഗങ്ങളുടെ പാസ്സിങ് ഔട്ട് പരേഡിന് ശേഷം പാണ്ടിക്കാട് ഐ.ആർ.ബി ഗ്രൗണ്ട് അപൂർവ്വവും വികാരനിർഭരവുമായ നിമിഷങ്ങൾക്ക് സാക്ഷിയായി (India Reserve...

പ്രശസ്ത നടൻ പ്രദീപ് റാവത്ത് അന്തരിച്ചു; വിടവാങ്ങിയത് ബി.ആർ....

മുംബൈ: പ്രശസ്ത ചലച്ചിത്ര നടൻ പ്രദീപ് റാവത്ത് (74) അന്തരിച്ചു (Actor Pradeep Rawat passed away Mumbai). രക്താർബുദ ബാധയെ തുടർന്ന് മുംബൈയിലെ കോകിലബെൻ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച വൈകിട്ടോടെയായിരുന്നു അന്ത്യം. ബി.ആർ....

പന്തളത്ത് പിതാവിനെ കഴുത്തിൽ ചവിട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസ്:...

പന്തളം: വയസ്സായ പിതാവിനെ കഴുത്തിൽ ചവിട്ടി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മകന് 4 വർഷം കഠിനതടവും 50,000 രൂപ പിഴയും ശിക്ഷ വിധിച്ചു (Pandalam father assault son sentence)....

കെ.എസ്.ആർ.ടി.സിയിൽ ഇനി വാട്‌സ്‌ആപ്പ് വഴി ടിക്കറ്റ് എടുക്കാം; എ.ഐ...

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി സേവനങ്ങൾ കൂടുതൽ ജനകീയവും ഡിജിറ്റൽ സൗഹൃദവുമാക്കുന്നതിന്റെ ഭാഗമായി യാത്രക്കാർക്കായി വാട്‌സ്‌ആപ്പ് വഴി ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള പുതിയ സംവിധാനം സജ്ജമാകുന്നു (KSRTC WhatsApp ticket booking Kerala). കൊച്ചി, ചെന്നൈ...

DON'T MISS

80-ാം വയസ്സിൽ ആദ്യമായി കടൽ കണ്ട അച്ഛൻ; ജീവിതകാലത്തെ...

ന്യൂഡൽഹി: ജീവിതത്തിന്റെ തിരക്കുകൾക്കും കുടുംബ ഉത്തരവാദിത്വങ്ങൾക്കുമിടയിൽ പല ആഗ്രഹങ്ങളും മനസ്സിൽ ഒതുക്കിവെക്കുന്നവരുണ്ട്. ചില സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ ഒരു ജീവിതകാലം തന്നെ കാത്തിരിക്കേണ്ടിവരും. 80-ാം വയസ്സിൽ ആദ്യമായി കടൽ കാണാനുള്ള പിതാവിന്റെ ആഗ്രഹം സഫലമാക്കിയ...

കാമുകനുമായി തർക്കം, പിന്നാലെ 18-ാം നിലയിൽ നിന്ന് എടുത്തുചാടി;...

ബീജിങ്: കാമുകനുമായുള്ള രൂക്ഷമായ തർക്കത്തിന് പിന്നാലെ 18-ാം നിലയിലെ ഫ്ലാറ്റിൽ നിന്ന് ചാടിയ 20 വയസുകാരി അത്ഭുതകരമായി രക്ഷപ്പെട്ട സംഭവം ചൈനയിൽ ചർച്ചയാകുന്നു (Woman Survives 18th Floor Fall). കിഴക്കൻ ചൈനയിലെ...

പുതിയ വിമാനത്താവളത്തിൽ ‘പിക്‌നിക്’; എഎസ്ആർ എയർപോർട്ടിലെ ഫൗണ്ടനിൽ ഇറങ്ങി...

വിശാഖപട്ടണം: ആന്ധ്രപ്രദേശിലെ പുതുതായി ഉദ്ഘാടനം ചെയ്ത അല്ലൂരി സീതാരാമ രാജു (ASR) അന്താരാഷ്ട്ര വിമാനത്താവളത്തിൽ ചില സന്ദർശകരുടെ പെരുമാറ്റം വിവാദമായി. വിമാനത്താവളത്തിലെ അലങ്കാര ഫൗണ്ടനുകളിൽ ഇറങ്ങി കളിക്കുന്നതും ലാൻഡ്‌സ്‌കേപ്പിൽ നട്ടിരുന്ന ചെടികൾ പറിച്ചെടുക്കുന്നതുമായ...

PREMIUM

57 വർഷം കൊണ്ട് വെറും കൈയാൽ മലഞ്ചെരുവിൽ 6,000...

ചൈനയിലെ ഗാവോട്ടാനിൽ പുറത്ത് കളിച്ചുകൊണ്ടിരുന്ന ലിയു ഗുവോജിയാങ്ങിന് വെറും ആറ് വയസ്സുള്ളപ്പോഴാണ് ഒരു വിവാഹഘോഷയാത്ര ഗ്രാമത്തിലേക്ക് പ്രവേശിച്ചത്. കുഞ്ഞിപ്പല്ലുകൾ നഷ്ടപ്പെട്ടവരുടെ വായിൽ വധു തൊടുന്നത് ഭാഗ്യമായി കണക്കാക്കപ്പെട്ടിരുന്നു. അതിനാൽ ലിയു പല്ലക്കിൻ്റെ അടുത്തേക്ക്...

അന്യഗ്രഹജീവികൾ നിർമ്മിച്ചതോ? വിജനമായ ഈ ദ്വീപിൽ അവശേഷിക്കുന്നത് ഭീമാകാരമായ...

സമുദ്രത്താൽ ചുറ്റപ്പെട്ടു ധാരാളം ദ്വീപസമൂഹങ്ങൾ ഭൂമിയിൽ ഉണ്ട്. ഈ ദ്വീപസമൂഹങ്ങൾ അവയുടെ ജൈവഘടനയുമായി ബന്ധപ്പെട്ടാണ് ഒന്ന് മറ്റൊന്നിൽ നിന്ന് വ്യത്യസ്തപ്പെടുന്നത്. എന്നാൽ മറ്റു ചിലത് അതിശയകരമായ നിർമിതിയാൽ വ്യത്യസ്തമായിരിക്കാം. നിഗൂഢതയ്ക്കും മാസ്മരികമായ കലാസൃഷ്ടിക്കും...

ഇരുട്ടിൻ്റെ നഗരം ! അവകാശികളില്ലാതെ കൊള്ളക്കാരുടെ സ്വന്തമായ ഇടം:...

മുൻപ് പറഞ്ഞ രണ്ടു നഗരങ്ങളിൽ നിന്നും തികച്ചും വ്യത്യസ്ത‌മാണ് ചൈനയിലെ കൗലൂൺ വാലഡ് എന്ന നഗരത്തിന്റെ കഥ. കടൽക്കൊളളക്കാരെ നേരിടാൻ സൈനികരായിരുന്നു ആദ്യം ഇവിടെ താവളമടിച്ചത്. രണ്ടാം ലോക മഹായുദ്ധത്തിൽ ജപ്പാൻ കൗലൂൺ...