HomeKeralaഇൻഫ്ലുവൻസർ ചിന്നു പാപ്പുവിൻ്റെ മരണം: സുഹൃത്തുക്കളുടെ മൊഴി രേഖപ്പെടുത്തി പോലീസ് |...

ഇൻഫ്ലുവൻസർ ചിന്നു പാപ്പുവിൻ്റെ മരണം: സുഹൃത്തുക്കളുടെ മൊഴി രേഖപ്പെടുത്തി പോലീസ് | Chinnu Pappu

കാസർഗോഡ്: സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ചിന്നു പാപ്പുവിനെ (24) വാടക ക്വാർട്ടേഴ്സിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പോലീസ് അന്വേഷണം വിപുലീകരിച്ചു. മരണത്തിൽ ദുരൂഹതയുണ്ടോ എന്നറിയാൻ യുവതിയുടെ സുഹൃത്തുക്കളുടെ മൊഴി അന്വേഷണസംഘം രേഖപ്പെടുത്തി. (Influencer Chinnu Pappu’s death, Police record statements of friends)

കാസർഗോഡ് ചൗക്കിയിലെ വാടക ക്വാർട്ടേഴ്സിലാണ് ഇന്നലെ ചിന്നുവിനെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ചിന്നുവിന്റെ മരണവിവരം ആദ്യം പുറംലോകത്തെ അറിയിച്ച സുഹൃത്തിനെ പോലീസ് വിശദമായി ചോദ്യം ചെയ്തു.

ചൗക്കിയിലെ വാടകവീട്ടിൽ കഴിഞ്ഞ ദിവസങ്ങളിൽ എത്തിയിരുന്നവരെക്കുറിച്ചും പോലീസ് വിവരങ്ങൾ ശേഖരിക്കുന്നുണ്ട്. ഒരു മാസം മുമ്പാണ് ഇവർ വിവാഹമോചിതയായത്. നാല് വയസ്സുള്ള ഒരു ആൺകുട്ടിയുണ്ട്.

Clickable Info Box