HomeIran Israel Conflictഹോർമൂസ് കടലിടുക്കിൽ യുദ്ധഭീതി: ഇറാനും അമേരിക്കയും നേർക്കുനേർ, വ്യോമാക്രമണത്തിൽ വ്യാപക നാശം,...

ഹോർമൂസ് കടലിടുക്കിൽ യുദ്ധഭീതി: ഇറാനും അമേരിക്കയും നേർക്കുനേർ, വ്യോമാക്രമണത്തിൽ വ്യാപക നാശം, എണ്ണവില കുതിക്കുന്നു | Strait Of Hormuz Conflict

ടെഹ്റാൻ : പശ്ചിമേഷ്യയെ യുദ്ധഭീതിയിലാഴ്ത്തി തന്ത്രപ്രധാനമായ ഹോർമൂസ് കടലിടുക്കിൽ ഇറാനും അമേരിക്കയും തമ്മിൽ കടുത്ത സൈനിക പോരാട്ടം. തങ്ങളുടെ അനുമതിയില്ലാതെ ഒരു കപ്പലിനും ഈ മേഖലയിലൂടെ കടന്നുപോകാനാകില്ലെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി. എന്നാൽ, ഹോർമൂസ് ഒരു അന്താരാഷ്ട്ര ജലപാതയാണെന്നും അതിലൂടെ കടന്നുപോകുന്ന കപ്പലുകൾക്ക് പൂർണ്ണ സംരക്ഷണം നൽകാൻ തങ്ങൾ സജ്ജമാണെന്നും അമേരിക്കൻ സെൻട്രൽ കമാൻഡ് തിരിച്ചടിച്ചു. ഒരു ഡസൻ ആണവ ബോംബുകളേക്കാൾ പ്രാധാന്യമുള്ളതാണ് തങ്ങൾക്ക് ഹോർമൂസെന്നാണ് ഇറാന്റെ സൈനിക നേതാക്കളുടെ പ്രസ്താവന.(Strait Of Hormuz Conflict US And Iran Face Off As Global Oil Prices Surge)

അതിനിടെ ഇറാനിലെ 140-ലേറെ കേന്ദ്രങ്ങളിലേക്ക് അമേരിക്കൻ സൈന്യം ശക്തമായ ഡ്രോൺ-വ്യോമാക്രമണം നടത്തി. ഇറാനിലെ തന്ത്രപ്രധാന തുറമുഖ നഗരമായ ബന്ദർ അബ്ബാസ്, സിരിക്, ഖഷം മേഖലകളിലാണ് യു.എസ് പ്രധാനമായും ബോംബിട്ടത്. മാഹ്ഷാഹറിലെ വാട്ടർ പമ്പിംഗ് സ്റ്റേഷന് നേരെയുണ്ടായ അമേരിക്കൻ ആക്രമണത്തിൽ ഒരു ജീവനക്കാരൻ കൊല്ലപ്പെട്ടതായി ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

അമേരിക്കൻ ആക്രമണത്തിന് തൊട്ടുപിന്നാലെ മേഖലയിലെ യു.എസ് സഖ്യരാജ്യങ്ങൾക്ക് നേരെ ഇറാൻ വൻ തിരിച്ചടി ആരംഭിച്ചു. ജോർദാനിലെ ആയുധപ്പുരകളും ഇന്ധന ടാങ്കുകളും, ബഹ്‌റൈനിലെ ഡ്രോൺ കമാൻഡ് സെന്ററും ഹെലികോപ്റ്റർ ഹാങ്ങറുകളും ആക്രമിച്ചതായി ഇറാൻ അവകാശപ്പെട്ടു. കുവൈത്തിലും ഖത്തറിലും ഇറാൻ നടത്തിയ മിസൈൽ-ഡ്രോൺ ആക്രമണങ്ങളിൽ വ്യാപക നാശനഷ്ടമുണ്ടായി. ഹോർമൂസ് കടലിടുക്കിൽ വച്ച് ‘ജി.എഫ്.എസ് ഗാലക്സി’ എന്ന കപ്പൽ ആക്രമിക്കപ്പെട്ടതിന് പിന്നാലെയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള പോരാട്ടം അതിരൂക്ഷമായത്. ഇറാന്റെ പരമോന്നത നേതാവിന് നേരെയുണ്ടായ വധഭീഷണിക്ക് കൃത്യമായ തിരിച്ചടി മുൻകൂട്ടി ആസൂത്രണം ചെയ്ത് നടപ്പാക്കുമെന്ന് ഇറാന്റെ വിദേശകാര്യ സഹമന്ത്രി വ്യക്തമാക്കി.

പശ്ചിമേഷ്യൻ സംഘർഷം വീണ്ടും കടുത്തതോടെ ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില കുതിച്ചുയരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മാത്രം എണ്ണവിലയിൽ നാല് ശതമാനത്തിന്റെ വർധനവുണ്ടായി. ബ്രെന്റ് ക്രൂഡിന്റെ വില ബാരലിന് 80 ഡോളറിലെത്തി. യു.എസ് ക്രൂഡ് ഓയിൽ വില ബാരലിന് 79 ഡോളറിലേക്ക് ഉയർന്നു. സമാധാന കരാർ നിലവിലിരുന്ന സമയത്ത് 65 ഡോളർ വരെ താഴ്ന്ന വിലയാണ് ഇപ്പോൾ വീണ്ടും കുതിച്ചുയരുന്നത്.

Story Summary

The Strait of Hormuz has turned into a war zone as Iran and the US engage in direct military conflict, leading to US airstrikes on over 140 Iranian targets and retaliatory drone strikes by Iran in Jordan, Bahrain, Kuwait, and Qatar. Following the attack on the vessel ‘GFS Galaxy’ and the blocking of the vital maritime route, global crude oil prices surged by 4% in 24 hours, with Brent crude touching $80 per barrel.

WhatsApp Channel Banner

Latest updates

കനത്ത മഴ മുന്നറിയിപ്പ്: എറണാകുളം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ...

എറണാകുളം: കേന്ദ്ര കാലാവസ്ഥാ വകുപ്പ് രാത്രി 10 മണിക്ക് പുറത്തിറക്കിയ ഏറ്റവും പുതിയ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ ജില്ലയിൽ രാത്രി മുഴുവൻ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു (Heavy rain holiday...

തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിൽ നവജാത ശിശുവിനെ ക്ലോസറ്റിൽ ഉപേക്ഷിച്ച...

തിരുവനന്തപുരം: തിരുവനന്തപുരം എസ്.എ.ടി (Trivandrum SAT Hospital newborn abandoned) ആശുപത്രിയിലെ ശുചിമുറിയിൽ നവജാത ശിശുവിനെ ക്ലോസറ്റിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. തിരുവല്ലം വണ്ടിത്തടം സ്വദേശിനിയായ ഗ്രീഷ്മ (20) എന്ന യുവതിയാണ് പ്രസവിച്ച...

തുടർഭരണം അപകടമെന്ന് സാനു മാഷിന് തോന്നിയിട്ടില്ല: സച്ചിദാനന്ദന് പരോക്ഷ...

കൊച്ചി: പ്രമുഖ സാഹിത്യ വിമർശകനും ചിന്തകനുമായ പ്രൊഫ. എം.കെ. സാനുവിന്റെ ഒന്നാം ചരമവാർഷിക അനുസ്മരണ വേദിയിൽ കവി കെ. സച്ചിദാനന്ദന് പരോക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ്പിണറായി വിജയൻ (Pinarayi Vijayan). ഇടതുപക്ഷത്ത് നിന്നുകൊണ്ട്...

ഡൽഹിയിൽ വാർത്താസമ്മേളനത്തിനിടെ പപ്പു യാദവ് എം.പിക്ക് നേരെ ചെരുപ്പേറ്;...

ന്യൂഡൽഹി: സ്വതന്ത്ര ലോക്സഭാ എം.പി. പപ്പു യാദവ് എന്ന രാജേഷ് രഞ്ജന് നേരെ ഡൽഹിയിൽ വാർത്താസമ്മേളനത്തിനിടെ ചെരുപ്പേറ്. ദാരുണമായ ആക്രമണത്തിന് പിന്നാലെ അക്രമിയായ ഉത്തർപ്രദേശ് ബുലന്ദ്ഷഹർ സ്വദേശി സുമിത് എന്നയാളെ പപ്പു യാദവും...

ഇറാനെതിരെയുള്ള ആക്രമണം റദ്ദാക്കിയതായി ട്രംപ്; തിരിച്ചടിക്കുമെന്ന് ഇറാൻ, ഗൾഫ്...

വാഷിംഗ്ടൺ/ടെഹ്റാൻ: ഇറാനെതിരെ നടത്താൻ പദ്ധതിയിട്ടിരുന്ന സൈനിക ആക്രമണങ്ങൾ റദ്ദാക്കിയതായി അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് (Donald Trump Iran strikes cancelled). ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് നിർണ്ണായക പ്രഖ്യാപനം നടത്തിയത്. ഇറാനുമായുള്ള നയതന്ത്ര...

DON'T MISS

കാമുകിയുടെ ആർത്തവരക്തം മൈനസ് 80 ഡിഗ്രിയിൽ സൂക്ഷിക്കുന്നു; കാരണം...

വാഷിങ്ടൺ: വാർധക്യം തടയാനും ആയുസ്സ് വർധിപ്പിക്കാനുമുള്ള പരീക്ഷണങ്ങളിലൂടെ ശ്രദ്ധ നേടിയ ആന്റി-ഏജിങ് ഇൻഫ്ലുവൻസർ ബ്രയാൻ ജോൺസൺ വീണ്ടും സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരിക്കുകയാണ്. തന്റെ കാമുകിയായ കേറ്റ് ടോളോയുടെ ആർത്തവരക്ത സാമ്പിൾ മൈനസ് 80 ഡിഗ്രി...

ഭക്ഷണത്തിൽ പാറ്റയെ കണ്ടാൽ പരാതിപ്പെടാനാകുമോ? ബിഹാറിൽ വൈറലായി ‘കോക്ക്‌റോച്ച്...

നളന്ദ: പേരുകേട്ട് ആദ്യം ഒന്ന് ഞെട്ടും; പക്ഷേ കഫേയ്ക്കുള്ളിൽ കയറിയാൽ കാഴ്ച മറ്റൊന്നാണ്. ബിഹാറിലെ നളന്ദ ജില്ലയിൽ പുതുതായി ആരംഭിച്ച ‘കോക്ക്‌റോച്ച് കഫേ’ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരിക്കുകയാണ് (Cockroach Cafe Bihar). വിചിത്രമായ...

150 വർഷത്തിന് ശേഷം പുസ്തകം ലൈബ്രറിയിലേക്ക് മടങ്ങി; പിഴത്തുക...

കിയാമ: ഓസ്‌ട്രേലിയയിലെ ഒരു പൊതുഗ്രന്ഥശാലയിൽ നിന്ന് ഏകദേശം 150 വർഷം മുമ്പ് വായനയ്ക്കായി എടുത്ത പുസ്തകം ഒടുവിൽ ലൈബ്രറിയിലേക്ക് തിരിച്ചെത്തി. 1858-ൽ പ്രസിദ്ധീകരിച്ച ‘Antiquities of Athens’ എന്ന പുസ്തകമാണ് ന്യൂ സൗത്ത്...

PREMIUM

അന്യഗ്രഹജീവികൾ നിർമ്മിച്ചതോ? വിജനമായ ഈ ദ്വീപിൽ അവശേഷിക്കുന്നത് ഭീമാകാരമായ...

സമുദ്രത്താൽ ചുറ്റപ്പെട്ടു ധാരാളം ദ്വീപസമൂഹങ്ങൾ ഭൂമിയിൽ ഉണ്ട്. ഈ ദ്വീപസമൂഹങ്ങൾ അവയുടെ ജൈവഘടനയുമായി ബന്ധപ്പെട്ടാണ് ഒന്ന് മറ്റൊന്നിൽ നിന്ന് വ്യത്യസ്തപ്പെടുന്നത്. എന്നാൽ മറ്റു ചിലത് അതിശയകരമായ നിർമിതിയാൽ വ്യത്യസ്തമായിരിക്കാം. നിഗൂഢതയ്ക്കും മാസ്മരികമായ കലാസൃഷ്ടിക്കും...

ഇരുട്ടിൻ്റെ നഗരം ! അവകാശികളില്ലാതെ കൊള്ളക്കാരുടെ സ്വന്തമായ ഇടം:...

മുൻപ് പറഞ്ഞ രണ്ടു നഗരങ്ങളിൽ നിന്നും തികച്ചും വ്യത്യസ്ത‌മാണ് ചൈനയിലെ കൗലൂൺ വാലഡ് എന്ന നഗരത്തിന്റെ കഥ. കടൽക്കൊളളക്കാരെ നേരിടാൻ സൈനികരായിരുന്നു ആദ്യം ഇവിടെ താവളമടിച്ചത്. രണ്ടാം ലോക മഹായുദ്ധത്തിൽ ജപ്പാൻ കൗലൂൺ...

400ലേറെ വർഷമായി മനുഷ്യ വാസമില്ലാത്ത നഗരം !പ്രേതബാധയുണ്ടെന്ന് കരുതപ്പെടുന്ന,...

ഇത്രയും നേരം നമ്മൾ ഇന്ത്യയ്ക്ക് പുറത്തുള്ള ഉപേക്ഷിക്കപ്പെട്ട നഗരങ്ങളെ കുറിച്ചാണ് പറഞ്ഞത്. എന്നാൽ, ഇന്ത്യയിലുമുണ്ട് ഇത്തരമൊരു നഗരം. മധ്യപ്രദേശിലെ മാണ്ടു. ഒരിക്കൽ വടക്കേ ഇന്ത്യയിൽ നിലനിന്നിരുന്ന വലിയൊരു രാജ്യത്തിന്റെ തല സ്ഥാനമായിരുന്നത്രെ ഇത്....