HomeKeralaവരുമാനം ഉണ്ടാക്കുന്ന പദ്ധതികളിലേക്ക് മാറും: കിഫ്ബിയിൽ പിടിമുറുക്കാൻ UDF സർക്കാർ |...

വരുമാനം ഉണ്ടാക്കുന്ന പദ്ധതികളിലേക്ക് മാറും: കിഫ്ബിയിൽ പിടിമുറുക്കാൻ UDF സർക്കാർ | Government to bring KIIFB under control

തിരുവനന്തപുരം: കിഫ്ബിയുടെ പ്രവർത്തനങ്ങളിലും ധനസമാഹരണ രീതികളിലും വലിയ മാറ്റങ്ങൾ വരുത്താൻ സർക്കാർ തീരുമാനിച്ചു. കഴിഞ്ഞ പത്ത് വർഷമായി തുടർന്നുപോന്ന സ്വതന്ത്ര പ്രവർത്തനരീതിയിൽ നിന്ന് മാറി, കിഫ്ബിയെ ധനവകുപ്പിന്റെ നിയന്ത്രണത്തിലാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.(Government to bring KIIFB under control of Finance Department)

ഇതിനായി കിഫ്ബിയുടെ പ്രവർത്തനങ്ങൾ പുനഃക്രമീകരിക്കുന്നതിനെക്കുറിച്ച് പഠിക്കാൻ വിദഗ്ധ സമിതിയെ നിയോഗിക്കും. ധവളപത്രം തയ്യാറാക്കുന്ന സമിതി തന്നെ ഈ വിഷയവും പരിശോധിക്കാനാണ് സാധ്യത. സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധി കേന്ദ്രം വെട്ടിക്കുറയ്ക്കുന്നതിന് കിഫ്ബിയുടെ നിലവിലെ ധനസമാഹരണ രീതികൾ കാരണമാകുന്നു എന്ന വിലയിരുത്തലിലാണ് സർക്കാർ ഈ നീക്കം നടത്തുന്നത്.

കിഫ്ബി എടുക്കുന്ന കടം സംസ്ഥാന സർക്കാരിന്റെ ബാധ്യതയായി കണക്കാക്കുന്ന കേന്ദ്രത്തിന്റെ നിലപാട് വലിയ സാമ്പത്തിക പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. ഇതൊഴിവാക്കാൻ, വരുമാനമുണ്ടാക്കുന്ന പദ്ധതികൾക്ക് മാത്രം മുൻഗണന നൽകുന്ന രീതിയിലേക്ക് കിഫ്ബി മാറേണ്ടതുണ്ട്. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 16,600 കോടി രൂപയാണ് കിഫ്ബി കടം തിരിച്ചടയ്ക്കേണ്ടത്. കഴിഞ്ഞദിവസം ചേർന്ന ഡയറക്ടർ ബോർഡ് യോഗത്തിൽ പുതിയ പദ്ധതികൾക്ക് അംഗീകാരം നൽകേണ്ടതില്ലെന്ന് തീരുമാനിച്ചിരുന്നു.

Story Summary

The state government is set to overhaul KIIFB’s operations, bringing it under the strict control of the Finance Department to avoid impacts on the state’s borrowing limit. Future projects will focus on revenue generation, and the government is considering austerity measures, including potential cuts to employee allowances and a review of past spending, such as funds used for government advertisements.

WhatsApp Channel Banner

Latest updates

പാർലമെന്റിൽ റീൽസ് ചിത്രീകരണം: സായനി ഘോഷിനെതിരെ പ്രതിഷേധം | Saayoni...

ന്യൂഡൽഹി: പാർലമെന്റ് വളപ്പിൽ വെച്ച് ഇൻസ്റ്റഗ്രാം റീൽ ചിത്രീകരിച്ച സായനി ഘോഷിനെതിരെ വൻ പ്രതിഷേധം. പാർലമെന്റ് മന്ദിരത്തിന് മുന്നിൽ പെയ്യുന്ന മഴയുടെ ദൃശ്യങ്ങൾ പകർത്തി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച സംഭവമാണ് വിവാദങ്ങൾക്ക് വഴിവെച്ചത്.(Saayoni Ghosh...

ഗൂഗിൾ പ്ലേ സ്റ്റോറിലെ വ്യാജ ട്രേഡിങ് ആപ്പ് തട്ടിപ്പ്;...

ഹൈദരാബാദ്: ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് ഡൗൺലോഡ് ചെയ്ത വ്യാജ ട്രേഡിങ് ആപ്പിലൂടെ പ്രതിരോധ പൊതുമേഖലാ സ്ഥാപനത്തിലെ ജീവനക്കാരന് ₹7.95 ലക്ഷം നഷ്ടമായ സംഭവത്തിൽ ഗൂഗിൾ ഇന്ത്യയുടെ നോഡൽ ഓഫീസർക്കെതിരെയും കേസ് രജിസ്റ്റർ...

ഐഷി ഘോഷിനെതിരായ ജാമ്യമില്ലാ വാറന്റ് റദ്ദാക്കി ഡൽഹി കോടതി:...

ന്യൂഡൽഹി: 2021-ലെ കേസിൽ എസ്.എഫ്.ഐ നേതാവും മുൻ ജെ.എൻ.യു വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റുമായ ഐഷി ഘോഷിനെതിരെ പുറപ്പെടുവിച്ചിരുന്ന ജാമ്യമില്ലാ വാറന്റ് ഡൽഹി പട്യാല ഹൗസ് കോടതി റദ്ദാക്കി. വ്യാഴാഴ്ച ഐഷി ഘോഷ് നേരിട്ട്...

‘നിർഭയമായി ജോലി ചെയ്യൂ, ഉത്തരവാദിത്തം ഞാൻ ഏറ്റെടുക്കും’; പെല്ലറ്റ്...

ന്യൂഡൽഹി: ഔദ്യോഗിക ചുമതലകൾ നിർവഹിക്കുന്നതിനിടെ എടുക്കുന്ന തീരുമാനങ്ങളുടെ ഉത്തരവാദിത്തവും കണക്കുപറയേണ്ട ബാധ്യതയും താൻ ഏറ്റെടുക്കുമെന്ന് സിആർപിഎഫ് ഡയറക്ടർ ജനറൽ ഗ്യാനേന്ദ്ര പ്രതാപ് സിങ് (RAF Pellet Gun Controversy). ഡൽഹിയിൽ പരീക്ഷാ ക്രമക്കേടുകൾക്കെതിരെ...

ഗുരുഗ്രാമിൽ 814 ഗ്രാം MDMAയുമായി മലയാളി പൈലറ്റ് പിടിയിൽ:...

കോഴിക്കോട്: അന്താരാഷ്ട്ര വിപണിയിൽ 35 ലക്ഷം രൂപയോളം വിലമതിക്കുന്ന 814 ഗ്രാം എം.ഡി.എം.എയുമായി സ്വകാര്യ എയർലൈൻസിലെ മുൻ പൈലറ്റായ മലയാളി യുവാവിനെ ഗുരുഗ്രാം പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് വെസ്റ്റ്ഹിൽ പോഷ് ഹിൽ...

DON'T MISS

വനപാലനത്തിൽ വിപ്ലവം സൃഷ്ടിച്ച് AI: ജൽദാപാറയിൽ കാട്ടാനക്കൂട്ടത്തെ ഗ്രാമത്തിലിറങ്ങാതെ...

കൊൽക്കത്ത: എ.ഐ സാങ്കേതികവിദ്യയുടെ സഹായത്തോടെ വന്യജീവി സംരക്ഷണത്തിലും മനുഷ്യ-മൃഗ സംഘർഷങ്ങൾ തടയുന്നതിലും വലിയ മുന്നേറ്റം നടത്തി പശ്ചിമ ബംഗാളിലെ വനംവകുപ്പ്. ബംഗാളിലെ ജൽദാപാറ വന്യജീവി സങ്കേതത്തിന് സമീപം കാട്ടാനക്കൂട്ടം ഗ്രാമത്തിലേക്ക് കടക്കുന്നത് എ.ഐ...

‘ഇത് കൂടുതൽ സ്വാഭാവികമായി എഴുതിയ പതിപ്പാണ്’; എഐ തയ്യാറാക്കിയ...

ന്യൂ ബ്രൺസ്വിക്: നിർമിത ബുദ്ധി ഉപയോഗിച്ച് തയ്യാറാക്കിയ പ്രസംഗം നിയമസഭയിൽ അവതരിപ്പിക്കുന്നതിനിടെ എ.ഐ. ചാറ്റ്ബോട്ടിന്റെ നിർദേശവാചകവും വായിച്ചുപോയ കനേഡിയൻ നിയമസഭാംഗം സോഷ്യൽ മീഡിയയിൽ വിമർശനത്തിന് വിധേയനായിരിക്കുകയാണ് (Canadian politician reads AI prompt...

‘മോശം പ്രകടനം’ ആരോപിച്ച് പിരിച്ചുവിട്ടു; തെളിവ് ഹാജരാക്കാനാകാതെ കമ്പനി,...

സിംഗപ്പൂർ: മോശം പ്രകടനം കാഴ്ചവെച്ചുവെന്ന ആരോപണം ഉന്നയിച്ച് പ്രൊബേഷൻ കാലാവധി അവസാനിച്ചപ്പോൾ ജീവനക്കാരിയെ പിരിച്ചുവിട്ട കമ്പനിക്ക് തിരിച്ചടി. ജീവനക്കാരിയുടെ മോശം പ്രകടനം തെളിയിക്കാൻ കമ്പനിക്ക് സാധിക്കാതിരുന്നതിനെ തുടർന്ന്, അവരെ അന്യായമായി പിരിച്ചുവിട്ടതായി തൊഴിൽ...

PREMIUM

400ലേറെ വർഷമായി മനുഷ്യ വാസമില്ലാത്ത നഗരം !പ്രേതബാധയുണ്ടെന്ന് കരുതപ്പെടുന്ന,...

ഇത്രയും നേരം നമ്മൾ ഇന്ത്യയ്ക്ക് പുറത്തുള്ള ഉപേക്ഷിക്കപ്പെട്ട നഗരങ്ങളെ കുറിച്ചാണ് പറഞ്ഞത്. എന്നാൽ, ഇന്ത്യയിലുമുണ്ട് ഇത്തരമൊരു നഗരം. മധ്യപ്രദേശിലെ മാണ്ടു. ഒരിക്കൽ വടക്കേ ഇന്ത്യയിൽ നിലനിന്നിരുന്ന വലിയൊരു രാജ്യത്തിന്റെ തല സ്ഥാനമായിരുന്നത്രെ ഇത്....

ആയിര കണക്കിന് പേരെ കോടീശ്വരന്മാർ ആക്കിയ നഗരം! ഇന്ന്...

നേരത്തെ നാം വിറ്റ്നൂമിനേക്കുറിച്ച് പറഞ്ഞു. വിറ്റ്നൂമിനെപ്പോലെ ഉപേക്ഷിക്കപ്പെട്ട ചില നഗരങ്ങൾ ഇന്ന് വിനോദസഞ്ചാരകേന്ദ്രങ്ങളാണ്. അവയെക്കുറിച്ച് അറിഞ്ഞാലോ ? (Humberstone the ghosted town ) അത്തരത്തിലൊന്നാണ് ചിലിയിലെ ഹംബർസ്റ്റോൺ. 1920 മുതൽ 40 വരെ...

പഴകിയ കെട്ടിടങ്ങളും തുരുമ്പിച്ച വസ്തുക്കളും: വിറ്റ്നൂം, ആർക്കും വേണ്ടാത്ത...

ഒരു കാലത്ത് ആളും ആരവവുമുണ്ടായിരുന്ന നഗരങ്ങളിൽ പലതും ഇന്ന് ഉപേക്ഷിക്കപ്പെട്ട അവസ്ഥയിലാണ്. ചിലതാകട്ടെ വിനോദസഞ്ചാരകേന്ദ്രങ്ങളായി മാറി. അത്തരം ഒരു നഗരത്തിൻ്റെ കഥ കേട്ടോളൂ...(Wittenoom the ghost city ) ഓസ്ട്രേലിയയിൽ വിറ്റ്നും എന്നൊരു സ്‌ഥലമുണ്ട്....