ന്യൂഡൽഹി: പാർലമെന്റ് വളപ്പിൽ വെച്ച് ഇൻസ്റ്റഗ്രാം റീൽ ചിത്രീകരിച്ച സായനി ഘോഷിനെതിരെ വൻ പ്രതിഷേധം. പാർലമെന്റ് മന്ദിരത്തിന് മുന്നിൽ പെയ്യുന്ന മഴയുടെ ദൃശ്യങ്ങൾ പകർത്തി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച സംഭവമാണ് വിവാദങ്ങൾക്ക് വഴിവെച്ചത്.(Saayoni Ghosh MP Parliament Reel Controversy Mahua Moitra Slams Action)
സയനിയുടെ നടപടിയെ രൂക്ഷമായി വിമർശിച്ച് നിരവധി പേർ രംഗത്തെത്തി. അതേസമയം, പ്രതിപക്ഷ നിരയിലുള്ളവർക്ക് പാർലമെന്റിൽ സംസാരിക്കാൻ അവസരം ലഭിക്കാത്തതിനാലാണ് എം.പിമാർക്ക് ഇത്തരം കാര്യങ്ങൾക്ക് സമയം കിട്ടുന്നതെന്ന തരത്തിലുള്ള രാഷ്ട്രീയ പരിഹാസങ്ങളും സോഷ്യൽ മീഡിയയിൽ ഉയരുന്നുണ്ട്.
Story Summary
Saayoni Ghosh faced severe backlash after recording an Instagram reel inside the Parliament premises during rain. Opposition groups and social media users also slammed the MP for misusing the dignity of the Parliament building.


