HomeNationalഐഷി ഘോഷിനെതിരായ ജാമ്യമില്ലാ വാറന്റ് റദ്ദാക്കി ഡൽഹി കോടതി: 1000 രൂപ...

ഐഷി ഘോഷിനെതിരായ ജാമ്യമില്ലാ വാറന്റ് റദ്ദാക്കി ഡൽഹി കോടതി: 1000 രൂപ പിഴ ചുമത്തി | Aishe Ghosh non bailable warrant

ന്യൂഡൽഹി: 2021-ലെ കേസിൽ എസ്.എഫ്.ഐ നേതാവും മുൻ ജെ.എൻ.യു വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റുമായ ഐഷി ഘോഷിനെതിരെ പുറപ്പെടുവിച്ചിരുന്ന ജാമ്യമില്ലാ വാറന്റ് ഡൽഹി പട്യാല ഹൗസ് കോടതി റദ്ദാക്കി. വ്യാഴാഴ്ച ഐഷി ഘോഷ് നേരിട്ട് കോടതിയിൽ ഹാജരായതിനെ തുടർന്നാണ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് ഫസ്റ്റ് ക്ലാസ് കോടതി നടപടി. 1000 രൂപ പിഴ ചുമത്തിക്കൊണ്ടാണ് വാറന്റ് റദ്ദാക്കിയത്.(Aishe Ghosh non bailable warrant, Delhi Court Cancels Non Bailable Warrant Against SFI Leader)

നേരത്തെ പുറപ്പെടുവിച്ചിരുന്ന വാറന്റ് കോടതി കഴിഞ്ഞ ദിവസം താൽക്കാലികമായി സ്റ്റേ ചെയ്യുകയും നേരിട്ട് ഹാജരാകാൻ ഐഷിയ്ക്ക് നിർദ്ദേശം നൽകുകയും ചെയ്തിരുന്നു. ഐ.പി.സി സെക്ഷൻ 188, 447 തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് ഡൽഹി പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നത്. ഈ കേസിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്.

ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാൻ സി.പി.ഐ.എം ഡൽഹി കേന്ദ്ര കമ്മിറ്റി ഓഫീസിലെത്തിയ ഡൽഹി പൊലീസിന്റെ നടപടി വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. യൂണിഫോമിൽ അല്ലാതെ എത്തിയ പൊലീസ് ഉദ്യോഗസ്ഥയെ സി.പി.ഐ.എം രാജ്യസഭാ എം.പി ജോൺ ബ്രിട്ടാസ് ചോദ്യം ചെയ്യുന്ന വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. അടുത്തിടെ നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരെ ഡൽഹി ജന്ദർ മന്ദറിൽ എസ്.എഫ്.ഐ നടത്തിയ ശക്തമായ വിദ്യാർത്ഥി പ്രക്ഷോഭങ്ങളുടെ മുൻനിര പോരാളിയായിരുന്നു ഐഷെ ഘോഷ്.

Story Summary

A Delhi court cancelled the non-bailable warrant issued against SFI leader Aishe Ghosh in a 2021 Bangla Bhavan protest case after she physically appeared in court. The court imposed a fine of Rs 1,000 to cancel the warrant, following high drama where CPI(M) MP John Brittas confronted Delhi Police officers who arrived at the party headquarters to arrest her.

WhatsApp Channel Banner

Latest updates

പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും എവിടെ?: പാർലമെൻ്റ് ഇന്നും പ്രക്ഷുബ്ധം,...

ന്യൂഡൽഹി: ജൂലൈ 20-ന് ഡൽഹിയിൽ നടന്ന വിദ്യാർത്ഥി പ്രക്ഷോഭത്തിന് നേരെ വെടിവെപ്പുണ്ടായെന്ന ആരോപണത്തിലും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കെതിരായ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ പരാമർശങ്ങളെച്ചൊല്ലിയും പാർലമെന്റിൽ വൻ ബഹളം. പ്രതിപക്ഷ...

ജോലി നഷ്ടപ്പെട്ടു, മൂന്ന് ബിസിനസ് പരാജയങ്ങൾ, അക്കൗണ്ടിൽ വെറും...

സിംഗപ്പൂർ സംരംഭകയായ മിസ നസിലി തന്റെ വിജയത്തിന് പിന്നിലെ തിരിച്ചടികളുടെയും സാമ്പത്തിക പ്രതിസന്ധികളുടെയും കഥ പങ്കുവെച്ച് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു. ഇന്ന് നിരവധി വിജയകരമായ ബ്രാൻഡുകൾ നയിക്കുന്ന സംരംഭകയാണെങ്കിലും, തന്റെ യാത്രയിൽ ജോലി...

ലോക്സഭാ തെരഞ്ഞെടുപ്പിൽ ‘മിഷൻ 29’ ലക്ഷ്യമിട്ട് BJP: സ്ഥാനാർത്ഥികളെയടക്കം...

തിരുവനന്തപുരം: വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് കേരളത്തിൽ സംഘടനാ പ്രവർത്തനം നേരത്തെ ആരംഭിക്കാൻ ബി.ജെ.പി സംസ്ഥാന നേതൃയോഗത്തിൽ തീരുമാനം. 'മിഷൻ 29' പദ്ധതിയുമായി മുന്നോട്ടുപോകാനാണ് ബി.ജെ.പി ലക്ഷ്യമിടുന്നത്. ഭാവിയിൽ നടപ്പിലാക്കാൻ സാധ്യതയുള്ള മണ്ഡല...

ലോഹഗഡ് കോട്ടയിൽ പുകവലിച്ചു : വിനോദസഞ്ചാരികളെ ചോദ്യം ചെയ്ത...

മുംബൈ: മഹാരാഷ്ട്രയിലെ ചരിത്രപ്രസിദ്ധമായ ലോഹഗഡ് കോട്ടയിൽ സിഗരറ്റ് വലിച്ച വിനോദസഞ്ചാരികളോട് പ്രാദേശിക യുവാവ് രൂക്ഷമായി പ്രതികരിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി (Lohagad Fort Smoking Tourists Viral Video). ഡൽഹിയിൽ നിന്നുള്ളവരാണെന്ന് പറയപ്പെടുന്ന...

ഓറഞ്ച് ജൂസ് വെൻഡിങ് മെഷീനിലെ സ്ട്രോ നക്കി വൃത്തികേടാക്കി:...

സിംഗപ്പൂർ: ഓറഞ്ച് ജൂസ് വെൻഡിങ് മെഷീനിൽ നിന്ന് സ്ട്രോ എടുത്തു നക്കിയ ശേഷം തിരിച്ച് അതിൽ തന്നെ വെച്ച ഫ്രഞ്ച് വിദ്യാർത്ഥിക്ക് സിംഗപ്പൂർ കോടതി പിഴ വിധിച്ചു. 600 സിംഗപ്പൂർ ഡോളറാണ് 19കാരനായ...

DON'T MISS

ജോലി നഷ്ടപ്പെട്ടു, മൂന്ന് ബിസിനസ് പരാജയങ്ങൾ, അക്കൗണ്ടിൽ വെറും...

സിംഗപ്പൂർ സംരംഭകയായ മിസ നസിലി തന്റെ വിജയത്തിന് പിന്നിലെ തിരിച്ചടികളുടെയും സാമ്പത്തിക പ്രതിസന്ധികളുടെയും കഥ പങ്കുവെച്ച് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു. ഇന്ന് നിരവധി വിജയകരമായ ബ്രാൻഡുകൾ നയിക്കുന്ന സംരംഭകയാണെങ്കിലും, തന്റെ യാത്രയിൽ ജോലി...

ലോഹഗഡ് കോട്ടയിൽ പുകവലിച്ചു : വിനോദസഞ്ചാരികളെ ചോദ്യം ചെയ്ത...

മുംബൈ: മഹാരാഷ്ട്രയിലെ ചരിത്രപ്രസിദ്ധമായ ലോഹഗഡ് കോട്ടയിൽ സിഗരറ്റ് വലിച്ച വിനോദസഞ്ചാരികളോട് പ്രാദേശിക യുവാവ് രൂക്ഷമായി പ്രതികരിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി (Lohagad Fort Smoking Tourists Viral Video). ഡൽഹിയിൽ നിന്നുള്ളവരാണെന്ന് പറയപ്പെടുന്ന...

വനപാലനത്തിൽ വിപ്ലവം സൃഷ്ടിച്ച് AI: ജൽദാപാറയിൽ കാട്ടാനക്കൂട്ടത്തെ ഗ്രാമത്തിലിറങ്ങാതെ...

കൊൽക്കത്ത: എ.ഐ സാങ്കേതികവിദ്യയുടെ സഹായത്തോടെ വന്യജീവി സംരക്ഷണത്തിലും മനുഷ്യ-മൃഗ സംഘർഷങ്ങൾ തടയുന്നതിലും വലിയ മുന്നേറ്റം നടത്തി പശ്ചിമ ബംഗാളിലെ വനംവകുപ്പ്. ബംഗാളിലെ ജൽദാപാറ വന്യജീവി സങ്കേതത്തിന് സമീപം കാട്ടാനക്കൂട്ടം ഗ്രാമത്തിലേക്ക് കടക്കുന്നത് എ.ഐ...

PREMIUM

400ലേറെ വർഷമായി മനുഷ്യ വാസമില്ലാത്ത നഗരം !പ്രേതബാധയുണ്ടെന്ന് കരുതപ്പെടുന്ന,...

ഇത്രയും നേരം നമ്മൾ ഇന്ത്യയ്ക്ക് പുറത്തുള്ള ഉപേക്ഷിക്കപ്പെട്ട നഗരങ്ങളെ കുറിച്ചാണ് പറഞ്ഞത്. എന്നാൽ, ഇന്ത്യയിലുമുണ്ട് ഇത്തരമൊരു നഗരം. മധ്യപ്രദേശിലെ മാണ്ടു. ഒരിക്കൽ വടക്കേ ഇന്ത്യയിൽ നിലനിന്നിരുന്ന വലിയൊരു രാജ്യത്തിന്റെ തല സ്ഥാനമായിരുന്നത്രെ ഇത്....

ആയിര കണക്കിന് പേരെ കോടീശ്വരന്മാർ ആക്കിയ നഗരം! ഇന്ന്...

നേരത്തെ നാം വിറ്റ്നൂമിനേക്കുറിച്ച് പറഞ്ഞു. വിറ്റ്നൂമിനെപ്പോലെ ഉപേക്ഷിക്കപ്പെട്ട ചില നഗരങ്ങൾ ഇന്ന് വിനോദസഞ്ചാരകേന്ദ്രങ്ങളാണ്. അവയെക്കുറിച്ച് അറിഞ്ഞാലോ ? (Humberstone the ghosted town ) അത്തരത്തിലൊന്നാണ് ചിലിയിലെ ഹംബർസ്റ്റോൺ. 1920 മുതൽ 40 വരെ...

പഴകിയ കെട്ടിടങ്ങളും തുരുമ്പിച്ച വസ്തുക്കളും: വിറ്റ്നൂം, ആർക്കും വേണ്ടാത്ത...

ഒരു കാലത്ത് ആളും ആരവവുമുണ്ടായിരുന്ന നഗരങ്ങളിൽ പലതും ഇന്ന് ഉപേക്ഷിക്കപ്പെട്ട അവസ്ഥയിലാണ്. ചിലതാകട്ടെ വിനോദസഞ്ചാരകേന്ദ്രങ്ങളായി മാറി. അത്തരം ഒരു നഗരത്തിൻ്റെ കഥ കേട്ടോളൂ...(Wittenoom the ghost city ) ഓസ്ട്രേലിയയിൽ വിറ്റ്നും എന്നൊരു സ്‌ഥലമുണ്ട്....